ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള GOAT സംവാദത്തെക്കുറിച്ച് മുൻ നെതർലൻഡ്സ് മാനേജർ ലൂയിസ് വാൻ ഗാൽ അഭിപ്രായവുമായി എത്തിയിരിക്കുകയാണ്.മെസ്സിക്ക് കൂടുതൽ വ്യക്തിഗത അവാർഡുകൾ ഉണ്ട്, എന്നാൽ റൊണാൾഡോ ഒരു ടീം കളിക്കാരനാണ് എന്നാണ് ഡച്ച് പരിശീലകൻ അഭിപ്രായപ്പെട്ടത്.
“പിന്നെ വലിയ ചോദ്യം, മെസ്സിയോ ക്രിസ്റ്റ്യാനോയോ? അവർക്കിടയിൽ നിന്നും തിരഞ്ഞെടുക്കുന്നത് ബുദ്ധിമുട്ടാണ്.”ക്രിസ്റ്റിയാനോ റൊണാൾഡോയും ലയണൽ മെസിയും ഈ തലമുറയിലെ രണ്ട് മികച്ച താരങ്ങളാണെന്ന് പറഞ്ഞ ലൂയി വാൻ ഗാൽ ഇരുവരും തമ്മിലുള്ള വ്യത്യാസവും വിവരിച്ചു. ” മെസിയാണോ റൊണാൾഡോ ആണോ മികച്ചതെന്ന് ചോദിച്ചാൽ ഉത്തരം പറയുക പ്രയാസമേറിയ കാര്യമാണ്. കരിയറിൽ ആകെ നേടിയ ടൈറ്റിലുകൾ നോക്കുകയാണെങ്കിൽ മുൻതൂക്കം റൊണാൾഡോയ്ക്കാണ്. പക്ഷേ, കൂടുതൽ വ്യക്തിഗത അവാർഡുകൾ മെസിക്കാണ്.” ഗാൽ സ്പാനിഷ് റേഡിയോ സ്റ്റേഷനായ ഒൻഡ സെറോയോട് പറഞ്ഞു.
ലൂയി വാൻ ഗാലിന്റെ പ്രസ്താവന സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. ഖത്തർ ലോകകപ്പിന്റെ ക്വാർട്ടറിൽ മെസിയെ പൂട്ടാൻ ഞങ്ങൾക്ക് അറിയാമെന്ന വാൻ ഗാലിന്റെ വെല്ലുവിളി അർജന്റീന-നെതർലൻഡ്സ് മത്സരത്തെ ചൂട് പിടിപ്പിച്ചിരുന്നു. പൊതുവെ ശാന്ത പ്രകൃതക്കാരനായ മെസി, മത്സര ശേഷം രോഷാകുലനായാണ് പെരുമാറിയത്. നെതർലൻഡ്സ് കോച്ചായിരുന്ന വാൻ ഗാലിനെതിരെയും അർജന്റീന സൂപ്പർ താരം രംഗത്ത് വന്നിരുന്നു. വ്യാഴാഴ്ച നടന്ന മത്സരങ്ങൾക്ക് ശേഷം മെസ്സിയും റൊണാൾഡോയും തങ്ങളുടെ അന്താരാഷ്ട്ര കരിയറിലെ വ്യത്യസ്ത നാഴികക്കല്ലുകൾ തൊട്ടതിന് ശേഷമാണ് ഗാലിന്റെ അഭിപ്രായങ്ങൾ ശ്രദ്ധ നേടിയത്.
2022 ലോകകപ്പ് നേടിയതിന് ശേഷം മെസ്സി നയിക്കുന്ന അർജന്റീന അവരുടെ ആദ്യ ഹോം മത്സരത്തിൽ പനാമയെ തോൽപ്പിക്കുകയും റൊണാൾഡോയുടെ പോർച്ചുഗൽ 4-0 ന് ലിച്ചെൻസ്റ്റീനെ പരാജയപ്പെടുത്തുകയും ചെയ്തു.മെസ്സി തന്റെ പ്രൊഫഷണൽ കരിയറിലെ 800-ാം ഗോൾ നേടി, ദേശീയ ടീമിന് വേണ്ടി 99 ഗോളുകളിൽ എത്തുകയും ചെയ്തു.800 ഗോളുകൾ നേടുന്ന രണ്ടാമത്തെ കളിക്കാരനായി അർജന്റീനക്കാരൻ മാറി, കരിയർ ഗോളുകളുടെ എക്കാലത്തെയും റെക്കോർഡ് (830) സ്വന്തമാക്കിയ റൊണാൾഡോയാണ് 800 ഗോളുകൾ തികച്ച ഒരേയൊരു കളിക്കാരൻ.
Messi had to show Louis van Gaal his place! 🗣️
— Leo Messi 🔟 Fan Club (@WeAreMessi) December 10, 2022
pic.twitter.com/j7ri3s07ij
ലിച്ചെൻസ്റ്റീനെതിരെ പോർച്ചുഗൽ സൂപ്പർതാരം റൊണാൾഡോ രണ്ട് ഉജ്ജ്വല ഗോളുകൾ നേടി. ജോസ് അൽവലാഡെ സ്റ്റേഡിയത്തിൽ നടന്ന തങ്ങളുടെ ഗ്രൂപ്പ് ജെ യോഗ്യതാ മത്സരത്തിനായുള്ള സ്റ്റാർട്ടിംഗ് ലൈനപ്പിലേക്ക് മടങ്ങിയെത്തിയ റൊണാൾഡോ ഇരട്ടഗോളുമായി കുവൈത്തിന്റെ ബദർ അൽ മുതവയെ മറികടന്ന് തന്റെ 197-ാം ക്യാപ്പ് ആഘോഷിച്ചു.