അതിശയിപ്പിക്കുന്ന ലോങ്ങ് റേഞ്ച് ഗോളുമായി ലൂക്ക മോഡ്രിച് ,എതിർ ടീമിന്റ ആരാധകരുടെ വരെ കയ്യടി നേടിയ പ്രകടനം|Luca Modric

റയൽ മാഡ്രിഡിന്റെ ഹൃദയം എന്ന് വിശേഷിപ്പിക്കാവുന്ന താരമാണ് 36 കാരനായ ക്രോയേഷ്യൻ മിഡ്ഫീൽഡ് മാസ്റ്റർ ലൂക്ക മോഡ്രിച്. കഴിഞ്ഞ 10 വർഷത്തിനിടെ റയൽ മാഡ്രിഡ് നേടിയ എല്ലാ വിജയങ്ങളിലും ഈ മിഡ്ഫീൽഡർ മാസ്റ്ററുടെ പങ്ക് വിവരിക്കാവുന്നതിൽ അപ്പുറമാണ്. ഈ പ്രായത്തിലും ക്ലബിന് വേണ്ടിയും ദേശീയ ടീമിന് വേണ്ടിയും മിഡ്ഫീൽഡിൽ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന താരം കഴിഞ്ഞ ഒരു ദശകത്തിലേറെയായി ഒരേ ഫോമിൽ തന്നെയാണ് കളിക്കുന്നത്.

ഇന്നലെ ല ലീഗയിൽ സെൽറ്റ വിഗോക്കെതിരെയുള്ള പ്രകടനം പരിശോധിച്ചു നോക്കിയാൽ എന്ത് കൊണ്ടാണ് താരത്തിനെ പ്രായം തളർത്താത്ത പോരാളി എന്ന് വിളിക്കുന്ന്തെന്ന് മനസ്സിലാക്കാൻ സാധിക്കും. ഇന്നലെ ബോക്സിനു പുറത്ത് നിന്നും നേടിയ തകർപ്പൻ ലോങ്ങ് റേഞ്ച് ഗോളും അസിസ്റ്റും നേടിയ മോഡ്രിച് എതിർ ടീമിന്റെ വരെ കയ്യടി നേടിയാണ് കളം വിട്ടത്. തന്റെ സാധാരണ മിഡ്ഫീൽഡ് കൂട്ടാളികളായ ടോണി ക്രൂസും കാസെമിറോയും ഇല്ലാതെ പോലും ക്രൊയേഷ്യൻ മാസ്ട്രോ ശനിയാഴ്ച ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചു.എഡ്വേർഡോ കാമവിംഗ, ഔറേലിയൻ ചൗമേനി എന്നിവരായിരുന്നു എന്നിവരായിരുന്നു മിഡ്ഫീൽഡിൽ മോഡ്രിച്ചിന് കൂട്ടായി എത്തിയത്.

പുതിയ രൂപത്തിലുള്ള മാഡ്രിഡ് മിഡ്ഫീൽഡ് നന്നായി കളിച്ചു, പക്ഷേ മോഡ്രിച്ച് മറ്റൊരു തലത്തിലായിരുന്നു. പന്ത് തന്റെ അടുത്തേക്ക് വരുമ്പോഴെല്ലാം മോഡ്രിച്ച് ആത്മവിശ്വാസത്തോടെ തിളങ്ങി.ഇന്നല മത്സരം ആരംഭിച്ച് 14ആം മിനുട്ടിൽ തന്നെ റയൽ മാഡ്രിഡ് ഇന്ന് ലീഡ് എടുത്തു. തുടക്കത്തിൽ തന്നെ കിട്ടിയ പെനാൾട്ടി ബെൻസീമ ലക്ഷ്യത്തിൽ എത്തിച്ചു. എന്നാൽ 23 ആം മിനുട്ടിൽ ഇയാഗോ അസ്പാസിന്റെയും പനാൽറ്റി ഗോളിലൂടെ സെൽറ്റ സമനില പിടിച്ചു. 41 ആം മിനുട്ടിൽ ഇടതു വിങ്ങിൽ നിന്നും ഡേവിഡ് അലാബ കൊടുത്ത പന്തുമായി മുന്നേറിയ മോഡ്രിച് മികച്ചൊരു വലം കാൽ ഷോട്ടിലൂടോപ് സെൽറ്റയുടെ വലയിലെത്തിച്ച് റയലിന് ലീഡ് നേടിക്കൊടുത്തു.

രണ്ടാം പകുതിയിൽ റയൽ മാഡ്രിഡിന്റെ മൂന്നാം ഗോളിൽ സ്ലോട്ട് ചെയ്ത വിനീഷ്യസ് ജൂനിയറിന് ഒരു പെർഫെക്റ്റ് പാസിലൂടെ മോഡ്രിച്ച് ഒരു അസിസ്റ്റ് എടുത്തു.77-ാം മിനിറ്റിൽ ക്രൊയേഷ്യൻ താരത്തെ സബ്സ്റ്റിട്യൂട്ട് ചെയ്തപ്പോൾ എസ്റ്റാഡിയോ ഡി ബാലെഡോസിനുള്ളിലെ സെൽറ്റ വിഗോ ആരാധകർ തങ്ങൾ കണ്ട മികച്ച മാസ്റ്റർക്ലാസിന് കൈയ്യടി നൽകി.2018-ലെ ബാലൺ ഡി ഓർ ജേതാവിന് അടുത്ത മാസം 37 വയസ്സ് തികയും, റയൽ മാഡ്രിഡുമായുള്ള താരങ്ങൾ ദിവസങ്ങൾ എണ്ണപ്പെട്ടിരിക്കുകയാണെങ്കിലും തനറെ മികവ് ഇപ്പോഴും തുടന്ന് കൊണ്ടിരിക്കുകയാണ്.

Rate this post