മുൻ ബ്രസീൽ, ലിവർപൂൾ, ലാസിയോ മിഡ്ഫീൽഡർ ലൂക്കാസ് ലൈവ വിരമിച്ചു.പതിവ് മെഡിക്കൽ പരിശോധനയ്ക്കിടെ ഹൃദയസംബന്ധമായ അസുഖം കണ്ടെത്തിയതിനെത്തുടർന്ന് 36-ാം വയസ്സിൽ താരം കാളി മതിയാക്കിയത്.2005 ൽ താൻ കളി തുടങ്ങിയ ബ്രസീലിയൻ ക്ലബ്ബായ ഗ്രെമിയോയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് തന്റെ പ്രൊഫഷണൽ കളി ജീവിതം അവസാനിപ്പിച്ചതായി അദ്ദേഹം അറിയിച്ചത്.ഡിസംബറിൽ ബ്രസീലിയൻ ടീമിനായി 17 മത്സരങ്ങൾ കളിച്ച് മൂന്ന് ഗോളുകൾ നേടി
2007-17 വരെ ലിവർപൂളിനായി കളിച്ച താരം ഇംഗ്ലീഷ് ലീഗ് കപ്പ് നേടി.2016 യൂറോപ്പ ലീഗ് ഫൈനലിലെത്തിക്കുകയും ചെയ്തു. അഞ്ച് സീസണുകളിൽ ലാസിയോക്ക് വേണ്ടി ബൂട്ട് കെട്ടിയ താരം 2019-ൽ ഇറ്റാലിയൻ കപ്പ് നേടുകയും ചെയ്തു.ഡിഫൻസീവ് മിഡ്ഫീൽഡർ കഴിഞ്ഞ വർഷം ഗ്രെമിയോയിലേക്ക് മടങ്ങി.2007-13 കാലഘട്ടത്തിൽ ബ്രസീൽ ദേശീയ ടീമിനായി 24 മത്സരങ്ങൾ കളിച്ചു.17 വർഷത്തെ ക്ലബ്ബ് കരിയറിൽ 600-ഓളം മത്സരങ്ങളാണ് ബ്രസീൽ താരം കളിച്ചത്.2007-ൽ സൗത്ത് അമേരിക്കൻ അണ്ടർ-20 ചാമ്പ്യൻഷിപ്പ് നേടിയിട്ടുണ്ട്.
“ഞാൻ ആഗ്രഹിക്കുന്നിടത്ത് ഞാൻ പൂർത്തിയാക്കുന്നു, പക്ഷേ ഞാൻ ആഗ്രഹിക്കുന്ന രീതിയിൽ അല്ല.ഇത് മാറ്റാൻ കഴിയുമെന്ന് ഞാൻ വളരെ പ്രതീക്ഷിച്ചിരുന്നു, പക്ഷേ അത് സംഭവിച്ചില്ല. എന്റെ ആരോഗ്യമാണ് ആദ്യം വരുന്നത്” ലൈവ പറഞ്ഞു.മൂന്ന് മാസം മുമ്പ് ആദ്യ ഫലങ്ങൾ വന്നപ്പോൾ തന്നെ ലൈവ ക്ലബ്ബിലെ മതിയാക്കിയതായി ഗ്രെമിയോ ഡോക്ടർ മാർസിയോ ഡോർനെല്ലസ് പറഞ്ഞു. സമീപകാല പരിശോധനകളിൽ അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ ഒരു പുരോഗതിയും കാണിച്ചില്ല.
Lucas Leiva has announced his retirement from football due to heart issues. pic.twitter.com/hXXGXpBA1w
— Brasil Football 🇧🇷 (@BrasilEdition) March 17, 2023
“അദ്ദേഹത്തിന്റെ ഫൈബ്രോസിസും ആ പ്രശ്നത്തെ ചുറ്റിപ്പറ്റിയുള്ള അപകടസാധ്യതകളും ഞങ്ങൾ വിലയിരുത്തിയ ശേഷം ഉയർന്ന പ്രകടന പ്രവർത്തനങ്ങൾ തുടരരുതെന്ന് ഞങ്ങൾ ലൂക്കാസിനോട് പറഞ്ഞു,” ഗ്രെമിയോ ഡോക്ടർ മാർസിയോ ഡോർനെല്ലസ് പറഞ്ഞു.