ഈ നെയ്മർ ഇൻക്രെഡിബിൾ നെയ്മർ,ഞാൻ വന്നതിനുശേഷം ഒരൊറ്റ വിമർശനം പോലും ഏൽക്കേണ്ടി വന്നിട്ടില്ല: PSG സ്പോർട്ടിങ് അഡ്വൈസർ |Neymar
2017ൽ പിഎസ്ജിയിലേക്ക് എത്തിയ ബ്രസീലിയൻ താരം നെയ്മർ ജൂനിയർക്ക് പലപ്പോഴും സ്വന്തം ആരാധകരിൽ നിന്ന് തന്നെ വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു. തുടർച്ചയായ പരിക്കുകൾ മൂലം അദ്ദേഹത്തിന് ഒരുപാട് മത്സരങ്ങൾ നഷ്ടമായിരുന്നു. മാത്രമല്ല അദ്ദേഹത്തിന്റെ ആറ്റിറ്റ്യൂഡിനെതിരെ പല കോണുകളിൽ നിന്നും വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു.കഴിഞ്ഞ സീസണിൽ പോലും ആരാധകർ നെയ്മറെ ഒഴിവാക്കണമെന്നുള്ള അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.
എന്നാൽ ഈ സീസണിൽ കാര്യങ്ങൾ അങ്ങനെയല്ല.ഈ സീസണിന്റെ തുടക്കം തൊട്ട് തന്നെ നെയ്മർ നല്ല രൂപത്തിലാണ് മുന്നോട്ടുപോകുന്നത്.ഈ ലീഗ് വണ്ണിൽ 18 മത്സരങ്ങളാണ് നെയ്മർ കളിച്ചിട്ടുള്ളത്.12 ഗോളുകളും 10 അസിസ്റ്റുകളും നെയ്മർ നേടിയിട്ടുണ്ട്.ചാമ്പ്യൻസ് ലീഗിലും നെയ്മർ മികവ് പുലർത്തുന്നുണ്ട്.5 മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകളും മൂന്ന് അസിസ്റ്റുകളും അവിടെ നെയ്മർ നേടിയിട്ടുണ്ട്.
ടെലിഫൂട്ട് എന്ന മാധ്യമത്തിന് പിഎസ്ജിയുടെ സ്പോർട്ടിംഗ് അഡ്വൈസർ ആയ ലൂയിസ് കാമ്പോസ് ഈയിടെ ഒരു അഭിമുഖം നൽകിയിരുന്നു.പല കാര്യങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചിട്ടുണ്ട്.നെയ്മറെ കുറിച്ചും തന്റെ അഭിപ്രായങ്ങൾ ഇദ്ദേഹം പ്രകടിപ്പിച്ചു.ഈ നെയ്മർ ഇൻക്രെഡിബിൾ നെയ്മറാണ് എന്നാണ് ലൂയിസ് കാമ്പോസ് പറഞ്ഞിട്ടുള്ളത്.
Happy birthday to @neymarjr who turns 31 today! 🎂❤️💙pic.twitter.com/hp90BEG2r9
— Paris Saint-Germain (@PSG_English) February 5, 2023
‘സത്യം എന്തെന്നാൽ ഞാൻ പിഎസ്ജിയിൽ ജോയിൻ ചെയ്തതിനുശേഷം നെയ്മർക്ക് ഒരൊറ്റ വിമർശനം പോലും ഏൽക്കേണ്ടി വന്നിട്ടില്ല.നെയ്മർ എപ്പോഴും സമയത്തിന് അനുസൃതമാണ്.എപ്പോഴും നല്ല നിലയിലുമാണ്.ഇപ്പോഴത്തെ നെയ്മർ ഇൻക്രെഡിബിൾ ആയിട്ടുള്ള ഒരു നെയ്മറാണ് ‘ഇതാണ് പിഎസ്ജിയുടെ സ്‌പോട്ടിംഗ് അഡ്വൈസർ പറഞ്ഞിട്ടുള്ളത്.
Luís Campos: “I have no criticism for Neymar.” #PSG #ParisSaintGermain #MerciParis #TeamPSG https://t.co/bTzGUSrq3C
— PSG Fans (@PSGNewsOnly) February 5, 2023
ഈ സീസണിൽ ആയിരുന്നു ലൂയിസ് കാമ്പോസ് പിഎസ്ജിയോടൊപ്പം ജോയിൻ ചെയ്തത്.അതിനുശേഷം നെയ്മർക്ക് വിമർശനങ്ങളൊന്നും കേൾക്കേണ്ടി വന്നിട്ടില്ല എന്നാണ് ഇദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്.മുമ്പ് ലില്ലി,സെൽറ്റ വിഗോ തുടങ്ങിയ ക്ലബ്ബുകളിലൊക്കെ സ്പോർട്ടിംഗ് ഡയറക്ടറായി പ്രവർത്തിച്ച വ്യക്തിയാണ് ഇദ്ദേഹം.