അൽ-നസറിൽ പോർച്ചുഗീസ് മയം, ക്ലബ്ബിനു വേണ്ടി ചുക്കാൻ പിടിച്ചത് ക്രിസ്ത്യാനോ റൊണാൾഡോ

ലോകഫുട്ബോളിലെ സൂപ്പർ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീമിലെത്തിച്ചുകൊണ്ട് നിരവധി ട്രോഫികൾ നേടാമെന്ന് ആഗ്രഹിച്ച സൗദി പ്രോ ലീഗ് ക്ലബ്ബ്‌ അൽ നസ്റിന്റെ ആഗ്രഹങ്ങളെ തട്ടിമാറ്റുന്നതായിരുന്നു കഴിഞ്ഞ സീസണിലെ ടീമിന്റെ റിസൾട്ടുകൾ.

ട്രോഫികൾ ഒന്നും നേടാൻ കഴിഞ്ഞില്ല, മാത്രവുമല്ല പരിശീലകനായ റൂഡി ഗാർസിയയെ ഏപ്രിൽ മാസത്തിൽ ടീം ഒഫീഷ്യൽ ആയി പുറത്താക്കിയിരുന്നു. എന്നാൽ ഇപ്പോൾ തങ്ങളുടെ ടീമിന്റെ പുതിയ പരിശീലകനായി 2025 വരെ പോർച്ചുഗീസ്കാരനായ ലൂയിസ് കാസ്ട്രോയെ നിയമിച്ചിരിക്കുകയാണ് അൽ നസ്ർ.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നാട്ടുകാരനായ ലൂയിസ് കാസ്ട്രോ ആയിരിക്കും ഇനി സൗദി ക്ലബ്ബിനെ പരിശീലിപ്പിക്കുക. പോർച്ചുഗീസ് തന്ത്രഞ്ജനായ ലൂയിസ് കാസ്ട്രോയെ അൽ നസ്റിന്റെ പുതിയ പരിശീലകനായി കൊണ്ടുവരുന്നതിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.

പോർച്ചുഗീസ് ക്ലബ്ബായ പോർട്ടോ, ശക്തർ ഡോണസ്റ്റക് എന്നിവയെ പരിശീലിപ്പിച്ചിട്ടുള്ള 61-കാരനായ ലൂയിസ് കാസ്ട്രോ ഈയിടെ ബ്രസീലിയൻ ലീഗിൽ പരിശീലകനായി സേവനം അനുഷ്ഠിച്ചിരുന്നു. പുതിയ പരിശീലകനായി വന്നതിനാൽ വരുന്ന ദിവസങ്ങളിലെല്ലാം അൽ നസ്റിന്റെ ട്രാൻസ്ഫർ നീക്കങ്ങളും റൂഡി ഗാർസിയ നയിക്കും.

3.2/5 - (6 votes)