അത്ഭുതപ്പെടുത്തുന്ന ലോങ്ങ് റേഞ്ച് ഗോളുമായി ലൂയി സുവാരസ് |Luis Suarez |Uruguay

15 വർഷത്തെ യൂറോപ്യൻ ക്ലബ് ഫുട്ബോൾ ജീവിതം അവസാനിപ്പിച്ച് കൊണ്ടാണ് ഉറുഗ്വേൻ സൂപ്പർ സ്‌ട്രൈക്കർ ജന്മ നാട്ടിലേക്ക് തിരിച്ചു പോയത്. യൂറോപ്യൻ ഫുട്ബോളിൽ കുറച്ചു നാൾ കൂടി കളിക്കണം എന്ന ആഗ്രഹം ബാക്കിയാക്കിയാണ് 35 കാരൻ ബാല്യകാല ക്ലബ്ബിലേക്ക് ചേക്കേറിയത്.പക്ഷേ അദ്ദേഹം തന്റെ ജന്മനാടായ ഉറുഗ്വേയിലെ ഫുട്ബോൾ ജീവിതം നന്നായി ആസ്വദിക്കുന്നുണ്ട്.

ഉറുഗ്വേയുടെ പ്രൈമറ ഡിവിഷനിൽ പെനറോളിനെതിരെ നാഷനൽ 3-1 ന് സ്വന്തം തട്ടകത്തിൽ വിജയിച്ചപ്പോൾ മുൻ ലിവർപൂൾ, ബാഴ്‌സലോണ സ്‌ട്രൈക്കർ തകർപ്പൻ ലോങ്ങ് റേഞ്ച് ഗോൾ നേടി.ഉറുഗ്വേയിലെ ഏറ്റവും വലിയ ക്ലബ്ബുകൾ തമ്മിലുള്ള മത്സരം ഓരോ നിമിഷവും ആവേശകരമായിരുന്നു.ഒരു കോർണറിന് പിന്നാലെ ബുള്ളറ്റ് ഹെഡറിലൂടെ മത്തിയാസ് ലബോർഡ ആദ്യ പകുതിയിൽ ലൂയി സുവാരസിന്റെ ടീമായ നാഷനലിന് ലീഡ് നൽകി. രണ്ടമ്മ പകുതിയിലാണ് താരത്തിന്റെ ഗോൾ പിറക്കുന്നത്.

ത്രോയിൽ നിന്നും സ്വീകരിച്ച പന്ത് 25 യാർഡ് അകലെ നിന്നും ഒരു ഇടം കാൽ വോളിയിലൂടെ സുവറസ് മനോഹാരമായി വലിയിലെത്തിക്കുകയായിരുന്നു. കഴിഞ്ഞ മാസം തന്റെ ബാല്യകാല ക്ലബ്ബിൽ ഒരു ഫ്രീ ഏജന്റായി വീണ്ടും ചേർന്നതിന് ശേഷം 35 കാരൻ മികച്ച ഫോമിലാണ്. അഞ്ച് ലീഗ് ഔട്ടിംഗുകളിൽ മൂന്ന് തവണ സ്കോർ ചെയ്യുകയും ഒരു തവണ അസിസ്റ്റു നൽകുകയും ചെയ്തു.61 ആം മിനുട്ടിൽ കെവിൻ മെൻഡസ് പേനറോളിനായി ഒരു ഗോൾ മടക്കിയെങ്കിലും 75 ആം മിനുട്ടിൽ കാമിലോ കാൻഡിഡോ ആതിഥേയരുടെ വിജയം ഉറപ്പിച്ചു.സുവാരസ് 90 മിനിറ്റും മൈതാനത്തുണ്ടായിരുന്നു, വലിയ മത്സരങ്ങളിൽ സ്‌ട്രൈക്കർ എന്ന നിലയിൽ തന്റെ റോൾ ഭംഗിയായി നിർവഹിക്കുകയും ചെയ്തു.

രണ്ട് മാസം മാത്രം ബാക്കി നിൽക്കെ ഖത്തറിൽ നടക്കുന്ന തന്റെ അവസാന ലോകകപ്പിൽ തനിക്ക് സ്വാധീനം ചെലുത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സുവാരസ്. ഡാർവിൻ നൂനെസ്, എഡിൻസൺ കവാനി എന്നിവരോടൊപ്പം അദ്ദേഹം ഒരു തുടക്കസ്ഥാനത്തിനായി പോരാടിയേക്കാം.ആറ് കളികളിൽ നിന്ന് 15 പോയിന്റുമായി 16 ടീമുകളുള്ള ഉറുഗ്വായ് ടോപ്-ഫ്ലൈറ്റ് സ്റ്റാൻഡിംഗിൽ നാഷനൽ മുന്നിലെത്തിയപ്പോൾ പെനറോൾ ഏഴ് പോയിന്റ് പിന്നിലായി എട്ടാം സ്ഥാനത്താണ്.

Rate this post