‘ലയണൽ മെസ്സിക്കൊപ്പം എല്ലാം എളുപ്പമാണ്’ : ഇന്റർ മയാമിക്കായി ഹാട്രിക്ക് നേടിയതിന് ശേഷം ലൂയിസ് സുവാരസ് | Lionel Messi | Luis Suárez

യൂറോപ്പിലെയും തെക്കേ അമേരിക്കയിലെയും വിജയകരമായ സ്പെല്ലിന് ശേഷം സമീപകാല ചരിത്രത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായി ലൂയിസ് സുവാരസ് മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിക്കയാണ് ബൂട്ട് കെട്ടുന്നത്. മുൻ ബാഴ്സലോണ താരങ്ങളായ മെസ്സി, ബുസ്‌ക്വെറ്റ്‌സ്, ജോർഡി ആൽബ എന്നിവർക്കൊപ്പം സുവാരസും ഇന്റർ മയാമി പ്രൊജക്റ്റിന്റെ ഭാഗമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ലീഗിൽ ന്യൂയോർക്ക് റെഡ് ബുൾസിനെതിരെ 6-2 വിജയത്തിൽ ഉറുഗ്വേൻ ഹാട്രിക്ക് നേടിയിരുന്നു. മെസ്സിയുടെ അസ്സിസ്റ്റിൽ നിന്നുമാണ് സുവാരസ് തന്റെ മൂന്നു ഗോളുകളും നേടിയത്.

മത്സരത്തിന് ശേഷം മെസ്സിയെ ക്കുറിച്ചും പരാഗ്വേയൻ മിഡ്ഫീൽഡർ മാറ്റിയാസ് റോജാസിനെക്കുറിച്ചും സുവാരസ് സംസാരിച്ചു.“ഒരു കളിക്കാരനെന്ന നിലയിൽ മാറ്റി എന്താണെന്നതിനെക്കുറിച്ച് ഞാൻ ഒന്നും കണ്ടെത്താൻ പോകുന്നില്ല,അവൻ്റെ നിലവാരം, അർജൻ്റീന ഫുട്ബോൾ കളിച്ച വർഷങ്ങൾ, അവൻ ബ്രസീലിൽ ചെലവഴിച്ച സീസൺ എന്നിവ എല്ലാവര്ക്കും അറിയാം. അദ്ദേഹം ഫിറ്റാണെങ്കിൽ വ്യത്യാസം വരുത്തുന്ന ഒരു കളിക്കാരനാണ്, അവനെ ടീമിൽ ഉൾപ്പെടുത്തിയതിൽ ഞങ്ങൾ നന്ദിയുള്ളവരാണ്. ഞങ്ങളെ സഹായിക്കുന്ന ഒരു ബുദ്ധിമാനായ കളിക്കാരനാണ് അദ്ദേഹം” സുവാരസ് പറഞ്ഞു.

“ലിയോയിൽ എല്ലാം എളുപ്പമാണ്. ഞങ്ങൾക്ക് പരസ്പരം വളരെക്കാലമായി അറിയാം. ചിലപ്പോൾ ഞങ്ങൾ പരസ്പരം നോക്കാതെ നീക്കങ്ങൾ നടത്തുകയും മറ്റേയാൾ എവിടെയാണെന്ന് അറിയുകയും ചെയ്യും . അത് ടീമിൻ്റെ നന്മയ്ക്ക് നല്ലതാണ്” മെസിയെക്കുറിച്ച് സുവാരസ്.ഗോൾ സ്‌കോറിംഗ് പട്ടികയിൽ 10 ഗോളുകൾ വീതം നേടി മെസ്സിയും സുവാരസും ഒന്നാം സ്ഥാനത്താണ്. ലയണൽ മെസ്സി മത്സരത്തിൽ ഒരു ഗോൾ നേടുകയും അഞ്ചു അസിസ്റ്റുകൾ രേഖപ്പെടുത്തുകയും ചെയ്തു.

മത്സരത്തിൽ ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിട്ട നിന്ന മയാമി രണ്ടാം പകുതിലെ 36 മിനിറ്റിനുള്ളിൽ ആറു ഗോളുകളും നേടിയത്.30-ാം മിനിറ്റിൽ ഡാൻ്റെ വാൻസീറിൻ്റെ ഗോളിൽ ന്യൂയോർക്ക് റെഡ് ബുൾസ് 1-0 ന് മുന്നിലെത്തി.48, 62 മിനിറ്റുകളിൽ മത്തിയാസ് റോജാസ് മയമിയുടെ സമനില ഗോളും ലീഡും നേടിക്കൊടുത്തു.50 ആം മിനുട്ടിൽ മെസ്സി മയാമിയുടെ മൂന്നാം ഗോൾ നേടി.ലൂയിസ് സുവാരസ് 68, 75, 81 മിനിറ്റുകളിൽ ഹാട്രിക് നേടി.സീസണിലെ തൻ്റെ പത്താം ഗോളാണ് മെസ്സി നേടിയത് .വിജയത്തിൽ തൻ്റെ ആദ്യ ഇൻ്റർ മിയാമി ഹാട്രിക്ക് നേടിയ ലൂയിസ് സുവാരസിന് മെസ്സി തൻ്റെ അഞ്ച് അസിസ്റ്റുകളിൽ മൂന്നെണ്ണം നൽകി.മറ്റ് രണ്ടെണ്ണം പുതുമുഖം മാറ്റിയാസ് റോജാസിസിന് നൽകി.

3.5/5 - (2 votes)