അർജന്റീനയെ നേരിടാൻ ലൂയിസ് സുവാരസിനെയും എഡിൻസൺ കവാനിയെയും ഉറുഗ്വേ തിരിച്ചു വിളിക്കുന്നു
സൂപ്പർ താരങ്ങളായ ലൂയിസ് സുവാരസിനും എഡിൻസൺ കവാനിക്കും ഉറുഗ്വായ് ദേശീയ ടീമിൽ തിരിച്ചെത്തുന്നു.നവംബർ 16, 21 തീയതികളിൽ യഥാക്രമം അർജന്റീന, ബൊളീവിയ എന്നിവയ്‌ക്കെതിരായ മത്സരങ്ങൾക്കായാണ് ഇരു താരങ്ങളും ടീമിലേക്ക് വരുന്നത്.
എഡിൻസൺ കവാനിയെയും ലൂയിസ് സുവാരസിനെയും ലോകകപ്പ് യോഗ്യതാ മത്സരത്തിന്റെ ആദ്യ രണ്ട് റൗണ്ടുകൾക്കുള്ള ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു. കവാനി അർജന്റീനയിലെ ബൊക്ക ജൂനിയേഴ്സിലും സുവാരസ് ബ്രസീലിൽ ഗ്രെമിയോയ്ക്കുവേണ്ടിയുമാണ് കളിക്കുന്നത്.മുൻ ലിവർപൂൾ ബാഴ്‌സലോണ സ്‌ട്രൈക്കറായ സുവാരസ് മെസ്സിയുടെ ക്ലബായ ഇന്റർ മിയാമിയിലേക്കുള്ള നീക്കവുമായി ബന്ധപ്പെട്ടിരിക്കുന്നു.2022 ലോകകപ്പിൽ ഘാനയ്‌ക്കെതിരായ മത്സരത്തിന് ശേഷം തന്റെ ദേശീയ ടീമിനായി കളിച്ചിട്ടില്ല.
നിലവിലെ സെവിയ്യ മാനേജർ ഡീഗോ അലോൻസോയുടെ പകരക്കാരനായി മാർസെലോ ബിയൽസ വന്നെങ്കിലും വെറ്ററൻ സ്‌ട്രൈക്കർമാർക്ക് പകരം യുവ താരങ്ങളെയാണ് തെരഞ്ഞെടുത്തത്. ബ്രസീലിയൻ ക്ലബ് ഗ്രെമിയോക്കായി 46 കളികളിൽ നിന്ന് 22 ഗോളുകൾ നേടിയ സുവാരസ് മികച്ച ഫോമിലാണ്.കഴിഞ്ഞ 10 മത്സരങ്ങളിൽ 6 ഗോളുകളും 5 അസിസ്റ്റുകളും നേടി.ഓരോ 90 മിനിറ്റിലും ശരാശരി ഒരു ഗോൾ പങ്കാളിത്തം രേഖപ്പെടുത്തി.കവാനിയെ ദേശീയ ടീമിനായി വിട്ടുകിട്ടണമെന്ന് ബോക ജൂനിയേഴ്സിനും അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.
🙃 ¡𝗨𝗥𝗨𝗚𝗨𝗔𝗬 𝗡𝗢𝗠𝗔́!
— Selección Uruguaya (@Uruguay) October 18, 2023
Nos preparamos para esto, ahora hay que disfrutarlo.#ElEquipoQueNosUne pic.twitter.com/687iRctecZ
മുൻ പിഎസ്ജി സ്‌ട്രൈക്കർ ഈ ആഴ്ചയിൽ ഫ്ലുമിനെൻസിനെതിരെ കോപ്പ ലിബർട്ടഡോർസിന്റെ ഫൈനലിൽ കളിയ്ക്കാൻ ഒരുങ്ങുകയാണ്.കഴിഞ്ഞ മാസം നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിനെ തൊപ്പിച്ച ഉറുഗ്വേ മികച്ച ഫോമിലാണ്. സൗത്ത് അമേരിക്കൻ ക്വാളിഫയേഴ്സിൽ നാല് മത്സരങ്ങളിൽ നിന്നും 7 പോയിന്റുമായി അർജന്റീനക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് ഉറുഗ്വേ.