അർജന്റീനയെ 2022 ഫിഫ ലോകകപ്പ് ഫൈനലിലേക്ക് നയിച്ചതിന് ശേഷം ഉറുഗ്വേ താരം ലൂയിസ് സുവാരസ് തന്റെ മുൻ ബാഴ്‌സലോണ സഹതാരം ലയണൽ മെസ്സിയെ “ലോകത്തിലെ ഏറ്റവും മികച്ചവൻ ” എന്ന് പറഞ്ഞ് പ്രശംസിച്ചിരിക്കുകയാണ്. സെമിയിൽ ക്രൊയേഷ്യയെ ലാ ആൽബിസെലെസ്‌റ്റെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് പരാജയപെടുത്തിയത്.
മെസ്സിയുയുടെ പെനാൽറ്റി ഗോളും ജൂലിയൻ അൽവാരസിന്റെ ഇരട്ട ഗോളുകളും അർജന്റീനക്ക് വിജയമൊരുക്കികൊടുത്തു.ഞായറാഴ്ച നടക്കുന്ന ടൈറ്റിൽ പോരാട്ടത്തിൽ അർജന്റീന ഫ്രാൻസിനെയോ മൊറോക്കോയെയോ നേരിടും.മെസ്സി ഒരിക്കൽ കൂടി തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തു; 34-ാം മിനിറ്റിൽ പെനാൽറ്റി സ്‌പോട്ടിൽ നിന്നും മെസ്സി സ്കോറിങ് തുറന്നു.അൽവാരസിനെ മൂന്നാമത്തെ ഗോളിന് മികച്ചൊരു അസിസ്റ്റ് നൽകുകയും ചെയ്തു. ക്രോയേഷ്യക്കെതിരെയുള്ള അർജന്റീനിയൻ ക്യാപ്റ്റന്റെ പ്രകടനം എല്ലാ ഭാഗത്തുനിന്നും പ്രശംസ പിടിച്ചുപറ്റി, മുൻ ബാഴ്സ സഹതാരം സുവാരസും മെസ്സിയുടെ പ്രകടനത്തെ പ്രശംസിച്ചു.
മെസ്സിക്ക് താനാണ് ഈ ലോകത്തെ മികച്ച താരം എന്ന് തെളിയിച്ച് മടുക്കുന്നില്ല എന്ന് സുവാരസ് കുറിച്ചു. മെസ്സി ഫുട്ബോൾ ലോകത്തിന് നൽകുന്ന കാര്യങ്ങൾക്ക് എല്ലാവരും മെസ്സിയെ എഴുന്നേറ്റു നിന്ന് അഭിനന്ദിക്കേണ്ടതുണ്ട് എന്നും സുവാരസ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ലോകകപ്പിൽ ലയണൽ മെസ്സിക്ക് ഇപ്പോൾ അഞ്ച് ഗോളുകൾ ഉണ്ട്. ടോപ് സ്‌കോററുടെ പട്ടികയിൽ കൈലിയൻ എംബാപ്പെയ്‌ക്കൊപ്പമാണ് മെസ്സി.അന്റോയിൻ ഗ്രീസ്മാൻ, ഹാരി കെയ്ൻ, ബ്രൂണോ ഫെർണാണ്ടസ് എന്നിവർക്കൊപ്പം മൂന്നു അസിസ്റ്റുകളും മെസ്സി നേടിയിട്ടുണ്ട്.
Luis Suarez praised Messi after Argentina advanced to the World Cup final 👏 pic.twitter.com/0bJXTUuNvf
— ESPN FC (@ESPNFC) December 13, 2022
സെമിഫൈനലിലെ തന്റെ ഗോളോടെ അർജന്റീനയ്‌ക്കായി ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോർഡും അദ്ദേഹം മറികടന്നു.ഇത് മെസ്സിയുടെ ലോകകപ്പായി മാറുകയാണ് .കിരീടം ഉയർത്താൻ അദ്ദേഹത്തിന് ഇനി ഒരു കളി മാത്രം വിജയിച്ചാൽ മതിയാവും. ഫൈനലിൽ ഞായറാഴ്ച ലുസൈൽ സ്റ്റേഡിയത്തിൽ ഫ്രാൻസ് മൊറോക്കോ വിജയികളെ അർജന്റീന നേരിടും. നിലവിലെ ചാമ്പ്യന്മാരാണ് ഫ്രാൻസ്, 1962-ൽ ബ്രസീലിന് ശേഷം കിരീടം നിലനിർത്തുന്ന ആദ്യ രാജ്യമാകാനാണ് ഫ്രാൻസ് ലക്ഷ്യമിടുന്നത്.