ലൂയിസ് സുവാരസിന്റെ പകരക്കാരനാവാൻ ബ്രസീലിയൻ സൂപ്പർ സ്ട്രൈക്കെർ?
സൂപ്പർ താരം ലൂയിസ് സുവാരസ് ഈ ട്രാൻസ്ഫർ വിൻഡോയിൽ ബാഴ്സ വിട്ട് മറ്റേതെങ്കിലും ക്ലബ്ബിലേക്ക് പോവുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. താരത്തിന് പുതിയ പരിശീലകനായ റൊണാൾഡ് കൂമാന്റെ കീഴിൽ സ്ഥാനമില്ലെന്ന് വ്യക്തമായി കഴിഞ്ഞ കാര്യമാണ്. ഇതോടെ താരം മറ്റൊരു ക്ലബ് ആലോചിച്ചു തുടങ്ങിയിട്ടുണ്ട്. ഇന്റർമിയാമി, അയാക്സ്, പിഎസ്ജി എന്നിവരൊക്കെയാണ് താരത്തിന് വേണ്ടി റിപ്പോർട്ട് ചെയ്തവർ. സുവാരസിനെ ഇങ്ങനെ പറഞ്ഞു വിടുന്നതിൽ മെസ്സിക്കും കടുത്ത എതിർപ്പുണ്ട്
Barcelona ‘contact Man City over Gabriel Jesus’ as they eye Luis Suarez replacement https://t.co/zIQSctDtLB
— The Sun Football ⚽ (@TheSunFootball) August 26, 2020
അതേസമയം സുവാരസിന്റെ പകരക്കാരനായി ബാഴ്സ നോട്ടമിട്ടിരുന്നത് ഇന്റർമിലാന്റെ അർജന്റൈൻ സ്ട്രൈക്കെർ ലൗറ്ററോ മാർട്ടിനെസ് ആയിരുന്നു. എന്നാൽ ഇന്റർ മിലാൻ കടുംപിടിത്തത്തിലാണ് താരത്തെ എളുപ്പത്തിൽ വിട്ടു തരാൻ ഒരു ഉദ്ദേശവുമില്ല. എന്നാൽ ബാഴ്സക്ക് ആണേൽ ഒരു സ്‌ട്രൈക്കറെ ആവിശ്യവുമുണ്ട്. ഇതിനാൽ തന്നെ ഒരു ബ്രസീലിയൻ സ്‌ട്രൈക്കറുടെ ലഭ്യതയെ കുറിച്ച് അന്വേഷിച്ചിരിക്കുകയാണ് ബാഴ്സ.
മാഞ്ചസ്റ്റർ സിറ്റിയുടെ ബ്രസീലിയൻ സ്ട്രൈക്കെർ ഗബ്രിയേൽ ജീസസിനെയാണ് ബാഴ്സ അന്വേഷിച്ചിരിക്കുന്നത്. ദി സൺ, ഗ്ലോബോ എസ്പോർട്ടെ ബ്രസീൽ, എഎസ് എന്നീ പ്രമുഖമാധ്യമങ്ങൾ ആണ് ഈ വാർത്ത പുറത്തു വിട്ടത്. താരത്തിന് വേണ്ടിയുള്ള സാധ്യമായ ഡീലിനെ കുറിച്ച് ബാഴ്സ അധികൃതർ സിറ്റിയുമായി സംസാരിച്ചു എന്നാണ് വാർത്ത ചൂണ്ടിക്കാണിക്കുന്നത്.
According to @globoesportecom 📲
— Sport360° (@Sport360) August 26, 2020
Gabriel Jesus could be used as a makeweight in a deal to sign Lionel Messi from Barcelona 🇦🇷🔁🇧🇷 pic.twitter.com/OAoEKCwQeD
ഇതാദ്യമായല്ല ഗബ്രിയേൽ ജീസസിന് വേണ്ടി മറ്റുള്ള ക്ലബുകൾ ശ്രമം നടത്തുന്നത്. ഇതിന് മുമ്പ് ഈ ഇരുപത്തിമൂന്നുകാരനായ താരത്തിന് വേണ്ടി യുവന്റസ്, ഇന്റർമിലാൻ എന്നിവർ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ അതൊന്നും ഫലം കണ്ടില്ല. ലൗറ്ററോ മാർട്ടിനെസിന്റെ ട്രാൻസ്ഫർ നടന്നില്ലെങ്കിൽ ഒരുപക്ഷെ ജീസസിനെ കുറിച്ച് ബാഴ്സ ഗൗരവമായി ചിന്തിച്ചേക്കും.