19 മിനുട്ടിലെ ഹാട്രിക്കിൽ ഗ്രെമിയോക്ക് അവിശ്വസനീയമായ ജയം നേടികൊടുത്ത് ലൂയിസ് സുവാരസ് | Luis Suarez

ലോക ഫുട്ബോളിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായി ലൂയിസ് സുവാരസ് പരക്കെ കണക്കാക്കപ്പെടുന്നു. അയാക്‌സിൽ നിന്ന് ലിവർപൂളിലേക്കും ബാഴ്‌സലോണയിലേക്കും അത്‌ലറ്റിക്കോ മാഡ്രിഡിലേക്കും നയിച്ച അദ്ദേഹത്തിന്റെ 15 വർഷത്തെ കരിയറിൽ നിരവധി ഗോളുകളാണ് താരം അടിച്ചു കൂട്ടിയത്.36-ാം വയസ്സിൽ കാൽമുട്ടിന്റെ പ്രശ്‌നങ്ങൾ നിരന്തരം അലട്ടുന്നുണ്ടെങ്കിലും ഗോളടിയിൽ ഒരു കുറവും സുവാരസ് വരുത്തിയിട്ടില്ല.

ഇന്നലെ ബ്രസീലിയൻ സീരി എയിൽ ബൊട്ടാഫോഗോയ്‌ക്കെതിരെ 19 മിനുറ്റിനിടെയാണ് സുവാരസ് ഹാട്രിക്ക് നേടിയതും തന്റെ ടീമായ ഗ്രെമിയോയെ വിജയത്തിലെത്തിച്ചതും. ഇതൊരു സാധാരണ ഹാട്രിക്ക് മാത്രമായിരുന്നില്ല, ബ്രസീലിയൻ സീരി എയിൽ 59 പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ള ബൊട്ടഫോഗോ 50-ാം മിനിറ്റ് വരെ അവർ 3-1 ന് മുന്നിലായിരുന്നു.തുടർച്ചയായ മൂന്ന് തോൽവികളുടെ നിരാശാജനകമായ ഓട്ടം അവസാനിപ്പിക്കുമെന്ന് ബൊട്ടഫോഗോ പ്രതീക്ഷിച്ചു. എന്നാൽ 50 ,53 ,69 മിനുട്ടുകളിലെ സുവാരസിന്റെ ഗോൾ ഗ്രെമിയോക്ക് അവിശ്വസനീയമായ വിജയം സമ്മാനിച്ചു.

വിജയത്തോടെ ബ്രസീൽ സീരി എയിൽ 59 പോയിന്റുമായി ഗ്രെമിയോ ബോട്ടോഫോഗോക്ക് പിന്നിലെത്തി.28 ലീഗ് ഔട്ടിംഗുകളിൽ നിന്ന് 14 ഗോളുകൾ നേടുകയും 10 അസിസ്റ്റുകൾ നൽകുകയും ചെയ്ത സുവാരസ് ജനുവരിയിൽ പോർട്ടോ അലെഗ്രെ അടിസ്ഥാനമാക്കിയുള്ള ടീമിലേക്ക് മാറിയത് മുതൽ സെൻസേഷണൽ ഫോമിലാണ്.സുഹൃത്തും മുൻ ബാഴ്‌സലോണ താരവുമായ ലയണൽ മെസ്സിയുമായി വീണ്ടും ഒന്നിക്കാൻ ഉറുഗ്വേക്കാരൻ ഇന്റർ മിയാമിയിലേക്കുള്ള നീക്കവുമായി ബന്ധപ്പെട്ടിരിക്കുകയാണ്.

ഇഎസ്‌പിഎൻ റിപ്പോർട്ട് അനിസരിച്ച് മയാമി ഫോർവേഡുമായി ഇതിനകം ഒരു കരാർ സമ്മതിച്ചിട്ടുണ്ട്.സെരി എ സീസണിന്റെ അവസാനത്തിൽ ഡിസംബറിൽ സ്‌ട്രൈക്കർ ബ്രസീലിയൻ ക്ലബ് വിടുമെന്ന് ഗ്രെമിയോ മാനേജർ റെനാറ്റോ ഗൗച്ചോ കഴിഞ്ഞ മാസം സ്ഥിരീകരിചിരുന്നു.സീസണിന്റെ അവസാനത്തിൽ സുവാരസ് ഗ്രെമിയോ വിട്ട് MLS ടീമിൽ ചേരും.ലയണൽ മെസ്സി, സെർജിയോ ബുസ്‌ക്വെറ്റ്‌സ്, ജോർഡി ആൽബ എന്നിവരുമായി വീണ്ടും ഒന്നിക്കുക എന്നത് സുവാരസിന്റെ സ്വപ്ന സാക്ഷാത്കാരമാണ്.

Rate this post