❝ഐ ലീഗിൽ ഗോകുലം കേരളയുടെ കാൽകരുത്ത് ; സ്ലോവേനിയൻ സ്‌ട്രൈക്കർ ലൂക്കാ മസെൻ❞ |Gokulam Kerala

ഐ ലീഗിൽ അവസാന മത്സരത്തിൽ തിങ്ങി നിറഞ്ഞ ആരാധകർക്ക് മുന്നിൽ മുഹമ്മദന്‍സിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തി തുടർച്ചയായ രണ്ടാം തവണയും കിരീടം സ്വന്തമാക്കിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം ഗോകുലം കേരള.കഴിഞ്ഞ സീസണിലും അവസാന മത്സരത്തില്‍ ആയിരുന്നു ഗോകുലം കിരീടം ഉറപ്പിച്ചത്.

കഴിഞ്ഞ സീസണില്‍ ഐ ലീഗില്‍ മുത്തമിട്ട് കേരളത്തില്‍ നിന്ന് ഐ ലീഗ് സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ ടീമെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ ഗോകുലം ഈ സീസണിലെ കിരീട നേട്ടത്തിലൂടെ മറ്റൊരു അപൂര്‍വ നേട്ടവും സ്വന്തമാക്കി. തുടര്‍ച്ചയായി രണ്ട് സീസണുകളില്‍ ഐ ലീഗ് കിരീടം നേടുന്ന ആദ്യ ക്ലബായും ഗോകുലം കേരള ഇതോടെ മാറി.ഗോകുലം കേരള എഫ്.സി. ക്ലബ്ബ് രൂപീകൃതമായി അഞ്ചു വര്‍ഷത്തിനുള്ളില്‍ ഡ്യൂറണ്ട് കപ്പ്, രണ്ട് ഐ ലീഗ് കിരീടങ്ങള്‍, രണ്ട് കേരള പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍, ഇന്ത്യന്‍ വനിതാ ലീഗ് കിരീടം, കേരള വനിതാ ലീഗ് കിരീടം എന്നിവയെല്ലാം ഗോകുലത്തിന്റെ ഷെല്‍ഫില്‍ ഇടംപിടിച്ചുകഴിഞ്ഞു.

ഐ ലീഗ് കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന നേട്ടവും സ്വന്തമാക്കിയ ഗോകുലത്തിനായി ഇത്തവണ തിളങ്ങിയത് ഒരു സ്ലൊവേനിയന്‍ താരമാണ്. മുമ്പ് ഡ്യൂറന്റ് കപ്പിലടക്കം ഗോകുലത്തിനായി തിളങ്ങിയ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ താരം മാര്‍ക്കസ് ജോസഫിനെ ഇത്തവണ മുഹമ്മദന്‍സ് റാഞ്ചിയപ്പോള്‍ കോച്ച് വിസെന്‍സോ ആല്‍ബര്‍ട്ടോ അന്നീസെ ടീമിലെത്തിച്ചതാണ് ലൂക്ക മെയ്‌സന്‍ എന്ന സ്ലൊവേനിയന്‍ സ്‌ട്രൈക്കറെ. ഈ സീസണിൽ രണ്ടു ഹാട്രിക്കുകൾ നേടിയ മെയ്‌സന്‍ 13 മത്സരങ്ങളിൽ നിന്നും 13 ഗോളുകളും 7 അസിസ്റ്റും രേഖപ്പെടുത്തി. ലീഗിലെ ടോപ് സ്‌കോറർ മർക്കസ് ജോസഫിന് രണ്ടു ഗോൾ പിന്നിലാണ് സ്ലോവേനിയൻ താരത്തിന്റെ സ്ഥാനം.കെങ്ക്രെ എഫ്‌സി,സുദേവ ഡൽഹി എന്നിവർക്കെതിരെ ആയിരുന്നു മജ്‌സെന്റെ ഹാട്രിക്കുകൾ.

പരിക്ക് മൂലം അവസാന കുറച്ച് മത്സരനാണ് നഷ്ടപെട്ടത് ഗോകുലം താരത്തിന് തിരിച്ചടിയായിരുന്നു. അസിസ്റ്റുകളുടെ എന്നതിൽ മുഹമ്മദന്റെ നിക്കോള സ്റ്റൊജനോവിച്ചിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് സ്ലോവേനിയന്റെ സ്ഥാനം.32-കാരന്റെ 13 ഗോളുകൾ ലക്ഷ്യത്തിലേക്കുള്ള വെറും 25 കുറവ് ഷോട്ടുകളിൽ നിന്നാണ് – 60% വിജയ നിരക്ക് രേഖപെടുത്തുകയും ചെയ്തു. മസെനെ ഒരു സാധാരണ സ്‌ട്രൈക്കറായി നമുക്ക് കാണാൻ സാധിക്കില്ല.

പന്ത് കൈവശം ഇല്ലാത്തപ്പോൾ ഗോകുലം കേരള ഉയർന്ന പ്രെസ്സിംഗ് തന്ത്രങ്ങൾ പ്രയോഗിക്കുന്നതിനാൽ അത് ഏറ്റവും ഫലപ്രദമായി ഉപോയോഗിക്കുന്നതിൽ ഏറെ മുന്നിലുള്ള താരമാണ് സ്ലോവേനിയൻ. പന്ത് പിടിച്ചെടുക്കുന്നതിൽ നേടുന്നതിൽ മജ്‌സെൻ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ഈ കണക്കുകളിൽ നിന്നും വ്യക്തമാണ്.

Rate this post