‘നിങ്ങൾ ഒരു ഇതിഹാസമാണ്.. ‘ : ഇന്ത്യൻ ജേഴ്സിയിൽ അവസാന മത്സരം കളിക്കുന്ന സുനിൽ ഛേത്രിക്ക് ആശംസയുമായി ലൂക്ക മോഡ്രിച്ച്‌ | Sunil Chhetri

ഇന്ത്യൻ ജേഴ്സിയിലെ അവസാന മത്സരത്തിന് സുനിൽ ഛേത്രി ഇന്നിറങ്ങും. കൊൽക്കത്തയിൽ കുവൈറ്റിനെതിരെയാണ് ഛേത്രിയുടെ അവസാന അന്താരാഷ്‌ട്ര മത്സരം. കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ രാത്രി ഏഴ് മണിക്കാണ് മത്സരം.സ്‌പോർട്‌സ് 18 ചാനലിലും ജിയോ സിനിമയിലും മത്സരം കാണാം.

ഒരുപിടി റെക്കോർഡുകൾ സ്വന്തമാക്കിയാണ് ഇന്ത്യൻ ഫുട്ബോളിന്റെ എക്കാലത്തെയും വലിയ ഇതിഹാസം പടിയിറങ്ങുന്നത്.ലോകകപ്പ് യോഗ്യതയുടെ മൂന്നാം റൗണ്ടിലേക്ക് ടീമിനെ എത്തിച്ചെന്ന അഭിമാനത്തോടെ ജയിച്ചാൽ സന്തോഷത്തോടെ പടിയിറങ്ങണം. ഇന്ത്യക്കായി 150 തവണ കളിക്കുകയും 94 ഗോളുകൾ നേടുകയും ചെയ്ത മഹത്തായ കരിയറിന് 39 കാരനായ അദ്ദേഹം അന്ത്യം കുറിക്കും. ബ്ലൂ ടൈഗേഴ്സിനായി ഏറ്റവുമധികം മത്സരങ്ങൾ കളിച്ചതിനൊപ്പം ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡും അദ്ദേഹം സ്വന്തമാക്കി. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ലയണൽ മെസ്സിക്കും പിന്നിൽ, അന്താരാഷ്ട്ര ഫുട്ബോളിലെ സജീവ ഫുട്ബോൾ കളിക്കാരിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം കൂടിയാണ് ഛേത്രി.

വിരമിക്കുന്ന സുനിൽ ഛേത്രിക്ക് ക്രൊയേഷ്യൻ ഇതിഹാസമായ ലൂക്ക മോഡ്രിച്ച് സന്ദേശം നൽകിയിട്ടുണ്ട്. ഇന്ത്യയുടെ ക്രൊയേഷ്യൻ പരിശീലകനായ ഇഗോർ സ്റ്റിമാച്ചാണ് ഈ വീഡിയോ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഹായ് സുനിൽ..നിങ്ങളുടെ ദേശീയ ടീമിനോടൊപ്പമുള്ള അവസാന മത്സരത്തിന് ഞാൻ എല്ലാവിധ ആശംസകളും നേരുന്നു. നിങ്ങളുടെ കരിയറിന് എല്ലാവിധ ആശംസകളും. നിങ്ങൾ ഒരു ഇതിഹാസമാണ്. നിങ്ങളുടെ അവസാനത്തെ മത്സരം സഹതാരങ്ങൾ മറക്കാനാവാത്ത ഓർമ്മയാക്കി തരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ക്രൊയേഷ്യയിൽ നിന്നും എല്ലാവിധ ആശംസകളും നേരുന്നു ” ലൂക്ക മോഡ്രിച്ച് പറഞ്ഞു.

റയൽ മാഡ്രിഡിനൊപ്പം തൻ്റെ കരിയറിലെ ആറാം തവണയും ചാമ്പ്യൻസ് ലീഗ് ജേതാക്കളായ മോഡ്രിച്ച് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തൻ്റെ ഐതിഹാസിക കരിയറിലെ മറ്റൊരു ഉയർന്ന നേട്ടം കൈവരിച്ചു.ക്രൊയേഷ്യ ദേശീയ ടീമിൻ്റെ ചുമതലയുണ്ടായിരുന്നപ്പോൾ ഇന്ത്യൻ പരിശീലകൻ സ്റ്റിമേക്കിന് കീഴിൽ മോഡ്രിച്ച്‍ കളിച്ചിട്ടുണ്ട്.

5/5 - (1 vote)