19കാരനായ അർജന്റീന താരത്തിന്റെ അഴിഞ്ഞാട്ടത്തിൽ അത്ലറ്റിക്കോ മാഡ്രിഡ്‌ വിറച്ചു, അർജന്റീനക്കാർ നേടിയത് നാലു ഗോളുകൾ

യൂറോപ്പ്യൻ ഫുട്ബോൾ സീസണിലെ ലാലിഗ പോരാട്ടത്തിൽ അവസാന സ്ഥാനക്കാരുടെ അപ്രതീക്ഷിതമായ സമനില വഴങ്ങിയിരിക്കുകയാണ് മുൻ ലാലിഗ ചാമ്പ്യന്മാരായ അത്ലറ്റിക്കോ മാഡ്രിഡ്. പോയിന്റ് ടേബിളിൽ ആദ്യ സ്ഥാനങ്ങളിൽ മുന്നേറുന്നതിനിടയിൽ അത്ലറ്റികൊ മാഡ്രിഡ്‌ സമനില വഴങ്ങിയത് ടീമിന് തിരിച്ചടിയായിട്ടുണ്ട്, അത്‌ലറ്റിക്കോ മാഡ്രിഡ്‌ സമനില വഴങ്ങുകയും മറുഭാഗത്ത് ബാഴ്സലോണ വിജയിക്കുകയും ചെയ്തതോടെ പോയിന്റ് ടേബിൾ രണ്ടാം സ്ഥാനത്ത് കയറിയ ബാഴ്സലോണക്ക് പിന്നിൽ ടേബിളിൽ നാലാം സ്ഥാനത്താണ് അത്‌ലറ്റിക്കോ മാഡ്രിഡ്.

ലാലിഗയിലെ അവസാന സ്ഥാനക്കാരായ അൽമേരിയയുമായി അവരുടെ സ്റ്റേഡിയത്തിൽ വച്ച് നടന്ന മത്സരത്തിൽ അർജന്റീന താരങ്ങൾ ഇരു ടീമുകൾക്കും വേണ്ടി മിന്നിത്തിളങ്ങിയതോടെയാണ് മത്സരം ആവേശത്തിന്റെ സമനിലയിൽ അവസാനിച്ചത്. രണ്ടു ഗോളുകൾ വീതം നേടിയ ഇരു ടീമുകളും അൽമേരിയുടെ ഹോം സ്റ്റേഡിയമായ എസ്റ്റേഡിയോ മെഡിറ്ററാനോയിൽ ഓരോ പോയിന്റുകൾ വീതം പങ്കുവെക്കുകയായിരുന്നു.

ഏറെ ആവേശകരമായി തുടങ്ങിയ മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ തന്നെ ഗോൾ നേടി അർജന്റീന താരമായ ഏഞ്ചൽ കൊറിയ അതിലെറ്റിക്കോ മാഡ്രിഡിന് ലീഡ് സമ്മാനിച്ചു എങ്കിലും 27 മിനിറ്റിൽ അൽ മരിയയുടെ 19 വയസ്സുകാരനായ അർജന്റീന താരം ലൂക് റൊമേറോ സമനില തിരിച്ചടിച്ച് ആദ്യപകുതി ഒരു ഗോളിന് സമനിലയിൽ അവസാനിപ്പിച്ചു. രണ്ടാം പകുതി തുടങ്ങി 57 മിനിറ്റിൽ റോഡ്രിഗോ ഡി പോൾ നേടുന്ന ഗോളിൽ അത്‌ലറ്റിക്കോ മാഡ്രിഡ്‌ എതിരാളികളുടെ സ്റ്റേഡിയത്തിൽ വീണ്ടും ലീഡ് നേടി.

എന്നാൽ 64 മിനിറ്റിൽ മത്സരത്തിലെ തന്റെ രണ്ടാം ഗോളുമായെത്തിയ 19 വയസ്സുകാരനായ ലൂക്ക് റോമേറോ അൽമേരിയക്ക് സമനില സ്വന്തമാക്കി കൊടുക്കുകയായിരുന്നു. മത്സരത്തിൽ നാലു ഗോളുകളും നേടിയത് അർജന്റീന താരങ്ങളാണെന്ന് പ്രത്യേകത കൂടി ഈ മത്സരത്തിനുണ്ട്. മത്സരം സമനില ആയതോടെ നാലാം സ്ഥാനത്ത് തുടരുന്ന അത്‌ലറ്റിക്കോ മാഡ്രിഡിന് ടോപ്പ് ഫോറില്‍ തുടരണമെങ്കിൽ വരുന്ന മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തണം. അതെസമയം പോയിന്റ് ടേബിൾ അവസാന സ്ഥാനക്കാരായ അൽമേരിയ ഇരുപതാം സ്ഥാനത്തു തന്നെയാണ് തുടരുന്നത്.

Rate this post