ലൂക്കാക്കുവിന്‍റെ ഓഫർ തള്ളി, പൗലോ ഡിബാല ഇംഗ്ലണ്ടിലെത്തി, ചെൽസി പിടിമുറുക്കാൻ ഒരുങ്ങുന്നു..

യൂറോപ്യൻ ഫുട്ബോളിലെ ട്രാൻസ്ഫർ വിപണിയിൽ സൂപ്പർ താരങ്ങളുടെയും സൂപ്പർ ക്ലബ്ബുകളുടെയും ട്രാൻസ്ഫർ കൈമാറ്റങ്ങൾ തകൃതിയായി നടക്കുന്ന ഈ സമയത്ത് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകളും സൂപ്പർ താരങ്ങളെ ടീമിലെത്തിച്ചുകൊണ്ട് വരാൻ പോകുന്ന സീസണിലേക്ക് വേണ്ടി ടീമിനെ ശക്തിപ്പെടുത്താൻ ആഗ്രഹിക്കുകയാണ്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെയും യുവേഫ ചാമ്പ്യൻസ് ലീഗിന്റെയും മുൻ ജേതാക്കളായ ചെൽസിക്ക് അവസാന സീസൺ അത്ര നല്ല ഓർമ്മകളല്ല നൽകിയത്, അതിനാൽ തന്നെ പുതിയ പരിശീലകനെയും കൊണ്ടുവന്ന് അടുത്ത സീസണിൽ ടോപ് ഫോർ സ്ഥാനം എങ്കിലും ഉറപ്പിക്കണമെന്ന ലക്ഷ്യത്തോടെയാണ് ചെൽസി ഈ ട്രാൻസ്ഫർ വിൻഡോയെ സമീപിക്കുന്നത്.

ചെൽസിയിൽ നിന്നും ലോണടിസ്ഥാനത്തിൽ ഇറ്റാലിയൻ ക്ലബ്ബായ ഇന്റർ മിലാനിൽ പോയ റൊമേലു ലുകാകുവിനെ സ്ഥിരകരാറിൽ സ്വന്തമാക്കുവാൻ വേണ്ടി ഇന്റർ മിലാൻ ഓഫർ ചെയ്ത 25 മില്യൺ യൂറോയുടെ ഓഫർ ഇപ്പോൾ ചെൽസി തള്ളിയെന്നാണ് റിപ്പോർട്ട്‌, ഒന്നുകൂടി മെച്ചപ്പെട്ട ഓഫർ ലഭിച്ചാൽ ലുകാകുവിനെ ചെൽസി വിറ്റെക്കാം.

ഇറ്റാലിയൻ ക്ലബ്ബായ എ എസ് റോമയുടെ അർജന്റീന സൂപ്പർ താരമായ പൌലോ ഡിബാലക്ക് വേണ്ടി ചെൽസി ശ്രമങ്ങൾ നടത്തുന്നുണ്ട് എന്ന് ട്രാൻസ്ഫർ വാർത്തകൾ പുറത്ത് വരുന്നതിനിടെ പൌലോ ഡിബാല ഇംഗ്ലണ്ടിൽ പോയത് ആരാധകർക്കിടയിൽ സംശയങ്ങൾ സൃഷ്ടിച്ചു, താരം ചെൽസി ട്രാൻസ്ഫർ സംബന്ധിച്ചു ചർച്ചക്ക് പോയതാണോ എന്നാണ് ആരാധകർക്ക് സംശയം ഉണ്ടായിരുന്നത്.

ബ്രിട്ടീഷ് ഗ്രാൻഡ് പിക്സിലേക്ക് യോഗ്യത നേടിയ ബെൽജിയം മോട്ടോർറേസർ മാക്സ് വേർസ്റ്റാപ്പനൊപ്പമുള്ള ഡിബാലയുടെ ചിത്രമാണ് ആരാധകർക്കിടയിൽ തരംഗമായത്. എന്നാൽ ഇംഗ്ലണ്ടിൽ ഡിബാല എത്തിയത് ചെൽസി ട്രാൻസ്ഫർ നീക്കങ്ങൾക്ക് വേണ്ടിയല്ല എന്നതാണ് യാഥാർഥ്യം. ഡിബാല ട്രാൻസ്ഫറിൽ ചെൽസിയുടെ ഒഫീഷ്യൽ നീക്കങ്ങൾ ഇതുവരെ നടന്നിട്ടില്ല, പരിശീലകൻ പോചെറ്റിനോയുടെ നിർദ്ദേശപ്രകാരമാണ് ഡിബാലയുടെ ലഭ്യതയെ കുറിച്ച് ചെൽസി അന്വേഷിക്കുന്നത്.

4.3/5 - (7 votes)