മെസ്സിക്ക് നേരെ കരിയർ എൻഡിങ് ഫൗൾ, ഫാൻസ്‌ പോലും വിറച്ചുപോയ നിമിഷം, വീഡിയോ കാണാം.. | Lionel Messi

ഇന്ന് നടന്ന കോൺകകാഫ് ചാമ്പ്യൻസ് കപ്പിൽ രണ്ടു ഗോളുകൾ വാങ്ങിയതിനു ശേഷം രണ്ടുഗോളുകൾ തിരിച്ചടിച്ചുകൊണ്ട് ലിയോ മെസ്സിയുടെ ഇന്റർമിയാമി തോൽവിയുടെ വക്കിൽ നിന്നും രക്ഷപ്പെട്ടിരുന്നു. എതിർടീമിന്റെ ഹോം സ്റ്റേഡിയത്തിൽ നടന്ന പ്രീക്വാർട്ടർ ഫൈനൽ മത്സരത്തിന്റെ ആദ്യപാദ പോരാട്ടത്തിൽ ആയിരുന്നു മത്സരം രണ്ടു ഗോളുകൾക്ക് സമനിലയിൽ പിരിഞ്ഞത്.

മത്സരത്തിന്റെ 4, 46 മിനിറ്റുകളിൽ ഗോളുകൾ സ്കോർ ചെയ്ത ഹോം ടീമായ നാഷ്വില്ലേക്കെതിരെ 52മിനിറ്റിൽ ലിയോ മെസ്സി നേടുന്ന ഗോളിലും 95 മിനിറ്റിൽ സൂപ്പർതാരമായ ലൂയിസ് സുവാരസ് നേടുന്ന ഗോളിലും ആണ് ഇന്റർമിയാമി സമനില സ്വന്തമാക്കുന്നത്. ആദ്യപാദം സമനിലയിൽ പിരിഞ്ഞതോടെ മാർച്ച് 14ന് നടക്കുന്ന രണ്ടാം പാദം മത്സരത്തിനു വേണ്ടിയാണ് ആരാധകർ കാത്തിരിക്കുന്നത്.

അതേസമയം മത്സരത്തിനിടെ സൂപ്പർതാരമായ ലിയോ മെസ്സിക്ക് നേരെ ഉണ്ടായ ഫൗളാണ് ആരാധകരെ ഭയപ്പെടുത്തിയത്, എതിർടീം ഡിഫെൻസിൽ നിന്നും പന്ത് ബ്ലോക്ക്‌ ചെയ്യാനെത്തിയ ലിയോ മെസ്സിയുടെ ഇടംകാലിൽ എതിർതാരത്തിന്റെ ചവിട്ട് കൊണ്ടെങ്കിലും ഭാഗ്യം കൊണ്ട് വലിയ പരിക്കുകൾ ഇല്ലാതെ മെസ്സി രക്ഷപ്പെടുകയായിരുന്നു. നിരവധി മാസങ്ങളോളം പുറത്തിരിക്കേണ്ടി വന്നേക്കാവുന്ന രീതിയിലാണ് ഫൗൾ ചെയ്തേതെങ്കിലും ഭാഗ്യം കൊണ്ടാണ് മെസ്സി രക്ഷപെട്ടത്.

അല്പം നിമിഷത്തേക്ക് മെസ്സിയുടെയും അർജന്റീനയുടെയും ആരാധകർ ഭയന്നുപോയി. വരുന്ന ജൂൺ മാസത്തിൽ നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിനു വേണ്ടി ഒരുങ്ങുന്ന അർജന്റീനയുടെ ആരാധകർ ലിയോ മെസ്സി ഇത്തവണ പരിക്കുകൾ ഒന്നുമില്ലാതെ ടൂർണമെന്റ് കളിക്കണമെന്നാണ് പ്രാർത്ഥിക്കുന്നത്. എന്തായാലും വളരെയധികം ഭാഗ്യമുള്ളത് കൊണ്ട് മാത്രമാണ് വലിയ പരിക്ക് ബാധിക്കാതെ മെസ്സി ഇന്നത്തെ ഫൗളിൽ നിന്നും രക്ഷപ്പെട്ടത്.