“മൂന്നു താരങ്ങളും കയ്യും മെയ്യും മറന്ന് പോരാടിയാൽ ബ്ലാസ്റ്റേഴ്‌സ് സ്വപ്നം കണ്ടു നടക്കുന്ന ഐഎസ്എൽ കിരീടം ആദ്യമായി കേരളത്തിലെത്തും “

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഫുട്ബോൾ ഇന്ത്യയിൽ ജനപ്രീതിയുടെ പുതിയ ഉയരത്തിലേക്ക് കുതിച്ചുയരുന്ന കാഴ്ചയാണ് കാണുന്നത്. തിരക്കേറിയ ഗാലറി സ്റ്റാൻഡുകൾ മാത്രമല്ല, സോഷ്യൽ മീഡിയയിൽ ആരാധകർ ഇന്ത്യൻ ഫുട്ബോൾ താരങ്ങളെ പിന്തുടരുന്നത് ഇന്ത്യൻ ഫുട്ബോളിനുള്ള അംഗീകാരത്തിന്റെ മറ്റൊരു ഉദാഹരണമാണ്. ടീമുകളെ മാത്രമല്ല താരങ്ങളെയും ആളുകൾ സോഷ്യൽ മീഡിയയിൽ പിന്തുടരുന്നു. എന്നാൽ ടീമിനായി ഒരു മത്സരം പോലും കളിക്കുന്നതിന് മുമ്പ് കരാർ ഒപ്പിട്ട വാർത്ത മാത്രം അറിഞ്ഞാൽ സോഷ്യൽ മീഡിയയിൽ വലിയ പിന്തുണ കിട്ടുന്ന ഒരു ടീമും താരങ്ങളുമുണ്ട്-നമ്മുടെ സ്വന്തം ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ.

വർഷങ്ങളായി സോഷ്യൽ മീഡിയ അടക്കി ഭരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിനും മഞ്ഞപ്പടക്കും ഓർക്കാൻ 2 തവണത്തെ ഫൈനൽ പ്രവേശനം ഒഴികെ ഒരുപാടൊന്നും ഐ.എസ്.എൽ നൽകിയിട്ടില്ല.എങ്കിലും ചങ്ക് പറിച്ച് ടീമിനെ സ്നേഹിക്കുന്ന ബ്ലാസ്റ്റേഴ്‌സ് ആരാധകർ താരങ്ങളെ പിന്തുണക്കുന്നു. എന്നാൽ കാലം ബ്ലാസ്റ്റേഴ്‌സ് ആരാധകർ ആഗ്രഹിച്ച മനോഹരമായ ഒരു സീസണാണ് ഇതുവരെ നൽകിയത്. കൂട്ടായ പ്രയത്നത്തിലൂടെ ലഭിച്ച ഈ മികച്ചയാത്രക്ക് ആരാധകർ നന്ദി പറയുന്നത് ബ്ലാസ്റ്റേഴ്‌സ് പല സീസണുകളിലായി ആഗ്രഹിച്ച ആ വിദേശ കോമ്പിനേഷനാണ് ,അതെ ആ മൂവർ സങ്കത്തിന് -അഡ്രിയാൻ ലൂണ,ജോർജ്ജ് പെരേര ഡയസ്,അൽവാരോ വാസ്‌ക്വസ്

ലൂണ എന്ന മിഡ്‌ഫീൽ മാന്ത്രികൻ നേതൃത്വം നൽകുന്ന മധ്യനിരയിൽ നിന്ന് വരുന്ന കൂരിയ പാസ്സുകളും ലോങ്ങ് ബോളുകളും ഫിനിഷ് ചെയ്യാൻ മിടുക്കന്മാരാണ് ഡയസും ,വാസ്‌ക്വസും .എന്നാൽ മുന്നേറ്റ നിരക്കാർ തന്നെ ഗോൾ അടിച്ചോട്ടെ എന്ന് കരുതി ഇരിക്കാതെ ഗോൾ അടിക്കാനും ലൂണ മുന്നോട്ട് വരുന്നതാടെ ആരെ പൂട്ടണം എന്ന് എതിരാളികൾ ചിന്തിക്കും, അവിടെ ബ്ലാസ്റ്റേഴ്‌സ് മത്സരം ജയിക്കും . പോയ സീസണിൽ ബ്ലാസ്റ്റേഴ്സിന് നഷ്ടമായ ഈ വിദേശ മാജിക്ക് ഈ സീസണിൽ നൂറുമടങ്ങ് ശോഭയിൽ തിരിച്ച് വന്നിട്ടുണ്ട് . സ്പാനിഷ് ഭാഷ സംസാരിക്കുന്ന മൂന്നു താരങ്ങളും തമ്മിൽ ഭാഷയിൽ ഉള്ളതുപോലെയുള്ള ഐക്യം മൈതാനത്തും പ്രകടമാവുന്നുണ്ട്.

വാസ്‌ക്വസ് ഈ സീസണിൽ കളിച്ച 18 മത്സരങ്ങളിൽ നിന്നും അഞ്ചു ഗോളുകളും ഒരു അസിസ്റ്റും വരേഖപെടുത്തിയപ്പോൾ മിഡ്ഫീൽഡ് മാസ്റ്റർ അഡ്രിയാൻ ലൂണ അത്രയും മത്സരങ്ങളിൽ നിന്നും 5 ഗോളുകളും 7 അസിസ്റ്റ് രേഖപ്പെടുത്തി. ഡയസ് ആവട്ടെ 16 മത്സരങ്ങളിൽ നിന്നും 6 ഗോളുകളും ഒരു അസിസ്റ്റും നേടിയിട്ടുണ്ട്. ഒരു ജോടി സ്ട്രൈക്കർമാരും മധ്യനിരക്കാരും ഇരുപാർശ്വത്തിലൂടെയും കുതിക്കുന്ന വിങ്ങർമാരും ചേരുന്ന ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ഏകോപനം വിദേശ താരങ്ങളിലോടോടെയാണ്. അളന്നുമുറിച്ച് വരുന്ന ക്രോസുകളും ബോക്സ് ടു ബോക്സ് റണ്ണുകളുമായി കളം വാഴുന്ന മധ്യനിരയെ ഫിനിഷിങ് മികവും വേഗവും കൈമുതലായുള്ള സ്ട്രൈക്കിങ് ജോടി പിന്തുണക്കുമ്പോൾ ഗോളുകൾ വരുന്നു.

നിലവിൽ ഐ.എസ്.എലിൽ ഉള്ളതിലെ മികച്ച വിദ്ദേശ ത്രയമായ അൽവാരോ വാസ് കെസ് – പെരേര ഡയസ് – അഡ്രിയാൻ ലൂണ എന്നിവർ പരസ്പരം പിന്തുണയ്ക്കുന്നത് കണ്ടാൽ വർഷങ്ങളായി ഒരുമിച്ച് കളിക്കുന്നവരെ പോലെയാണ്. മൂവരും കയ്യും മെയ്യും മറന്ന് മൈതാനത്ത് മികവ് പുറത്തെടുത്താൽ ബ്ലാസ്റ്റേഴ്‌സ് സ്വപ്നം കണ്ടു നടക്കുന്ന ഐഎസ്എൽ കിരീടം ആദ്യമായി കേരളത്തിലെത്തും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട .

Rate this post