മധ്യനിരയിൽ മാന്ത്രികത വിരിയിച്ച് നെയ്മർ, ഒരു കംപ്ലീറ്റ് ഫുട്ബോളറെന്നു തെളിയിച്ച് ബ്രസീലിയൻ താരം

കഴിഞ്ഞ ഫ്രഞ്ച് ലീഗ് മത്സരത്തിൽ പിഎസ്ജിയുടെ വിജയത്തിലേക്കു നയിച്ച രണ്ടു ഗോളുകളും നേടിയത് ഇകാർഡി ആയിരുന്നു. എന്നാൽ അതിനേക്കാൾ കൂടുതലായി മത്സരത്തിൽ ശ്രദ്ധ പിടിച്ചു പറ്റിയത് സസ്പെൻഷനു ശേഷം കളിക്കളത്തിലേക്കു തിരിച്ചെത്തിയ നെയ്മറുടെ പ്രകടനമായിരുന്നു. മത്സരത്തിൽ മധ്യനിരയിൽ കളിച്ച താരം തനിക്ക് ഏതു പൊസിഷനും വഴങ്ങുമെന്നു കൂടിയാണ് ഇതിലൂടെ തെളിയിച്ചത്.

എംബാപ്പെ, ഇകാർഡി, ഡി മരിയ എന്നിങ്ങനെ മൂന്നു മുന്നേറ്റനിര താരങ്ങൾ മത്സരത്തിന്റെ ആദ്യ ഇലവനിൽ ഇടം പിടിച്ചതു കൊണ്ടാണ് നെയ്മർക്ക് മധ്യനിരയിലേക്കു വലിഞ്ഞു കളി മെനയേണ്ടി വന്നത്. ആ ജോലി ഭംഗിയായി നിർവഹിക്കാൻ താരത്തിനു കഴിയുകയും ചെയ്തു. നാല് മികച്ച അവസരങ്ങളാണ് താരം ഒറ്റക്കു സൃഷ്ടിച്ചത്.

മൈതാനത്തിന്റെ ഏതു ഭാഗത്തു നിന്നും കളി മെനയുന്ന മെസിയുടെ ശൈലിക്കു സമാനമായ പ്രകടനമാണ് നെയ്മറും കാഴ്ച വെച്ചത്. താരം കൂടുതൽ പ്രതിരോധത്തിലൂന്നി കളിച്ചുവെന്നാണ് മത്സരശേഷം പരിശീലകൻ ടുഷൽ അഭിപ്രായപ്പെട്ടത്. താരത്തിന്റെ പ്രകടനത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാവുകയാണ്.

അതേ സമയം നെയ്മറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പിഎസ്ജിക്ക് ഇപ്പോഴും തലവേദനയാണ്. മാഴ്സയുമായുള്ള മത്സരത്തിനിടയിൽ എതിരാളികളുമായി പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് താരത്തിന് വിലക്കു ലഭിക്കാൻ സാധ്യതയുണ്ട്. അങ്ങിനെ സംഭവി

Rate this post