❝മാജിക്കൽ ലയണൽ മെസ്സി❞ : ഹോണ്ടുറാസിനെതിരെ തന്റെ മാന്ത്രിക ചുവടുകൾ കൊണ്ട് നിറഞ്ഞാടിയ 35 കാരൻ |Lionel Messi

അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി ഈ സീസണിൽ മികച്ച ഫോമിലാണുളളത്. ഖത്തർ വേൾഡ് കപ്പ് തുടങ്ങാൻ മാസങ്ങൾ മാത്രം അവശേഷിക്കെ അർജന്റീനിയൻ ആരാധകർക്ക് മെസ്സിയുടെ ഫോം വലിയ പ്രതീക്ഷയാണ് നൽകുന്നത്.പിഎസ്ജിയിലെ തകർപ്പൻ ഫോം അർജന്റീനിയൻ ജേഴ്സിയിലും തുടരുകയാണ് ലയണൽ മെസ്സി.

ലോകകപ്പിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി ഇന്ന് നടന്ന സൗഹൃദ ഡമത്സരത്തിൽ അര്ജന്റീന ഹോണ്ടുറാസിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് കീഴടക്കിയിരുന്നു. മെസി മാജിക് തന്നെയാണ് മത്സരത്തിൽ അർജന്റീനക്ക് വിജയം നേടിക്കൊടുത്തത്. മത്സരത്തിൽ രണ്ടു ഗോളുകൾ നേടിയ മെസ്സി കളം നിറഞ്ഞു കളിക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.മത്സരത്തിന്റെ തുടക്കത്തിൽ ലാറ്റൂരോ മാർട്ടിനെസിന്റെ ഗോളിൽ ആയിരുന്നു അര്ജന്റീന ലീഡ് നേടിയത്, , മൈതാന മധ്യത്ത് നിന്നും മെസ്സി കൊടുത്ത മനോഹരമായ പാസ് പാപ്പു ഗോമസ് ഇന്റർ ഫോർവേഡിന് കൊടുക്കുകയായിരുന്നു.

അതിനു ശേഷം ഒന്നാം പകുതി അവസാനിക്കുന്നതിന് മുൻപേ പെനാൽട്ടിൽ നിന്നും മെസ്സി അർജന്റീനയുടെ രണ്ടാമത്തെ ഗോളും സ്കോർ ചെയ്തു.പിന്നീട് രണ്ടാം പകുതിയിലാണ് അതിമനോഹരമായ ഗോൾ സ്വന്തമാക്കിയത്. ബോക്സിന് പുറത്തുനിന്ന് ഒരു ഫസ്റ്റ് ടൈം ചിപിലൂടെയാണ് മെസ്സി ഗോൾ കണ്ടെത്തിയത്.ആ ബോൾ ഗോൾകീപ്പറുടെ തലക്ക് മുകളിലൂടെ വലയിലേക്ക് ചാഞ്ഞിറങ്ങുകയായിരുന്നു. കളിയുടെ അവസാന നിമിഷങ്ങളിൽ ഹാട്രിക്ക് നേടാനുള്ള അവസരങ്ങളും മെസ്സിക്ക് ലഭിച്ചിരുന്നു.മത്സരത്തിൽ നിറഞ്ഞു കവിഞ്ഞു കളിക്കുന്ന ലിയോ മെസ്സിയെയാണ് ആരാധകർക്ക് കാണാൻ സാധിച്ചിട്ടുള്ളത്. 85 ആം മിനുട്ടിൽ എൻസോ ഫെർണാണ്ടസിന്റെ പാസിൽ നിന്ന് ഒരു അക്രോബാറ്റിക്ക് ഗോൾ ശ്രമവും മെസ്സിയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു. എന്നാൽ നിർഭാഗ്യം കൊണ്ട് മാത്രമാണ് അത് ഗോളാവാതെ പോയത്.

ഏതായാലും മത്സരത്തിൽ രണ്ട് ഗോളുകൾ നേടിയതോടുകൂടി അർജന്റീനക്ക് വേണ്ടി ആകെ 88 ഗോളുകൾ പൂർത്തിയാക്കാൻ മെസ്സിക്ക് സാധിച്ചിട്ടുണ്ട്. ഇനി അർജന്റീനയുടെ അടുത്ത എതിരാളികൾ ജമൈക്കയാണ്.ആ മത്സരത്തിലും മെസ്സി മികവ് തുടരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.സ്‌കലോനിയുടെ അർജന്റീന 34 കളികളിൽ തോൽവി അറിഞ്ഞിട്ടില്ല.രണ്ട് തവണ ലോകകപ്പ് ചാമ്പ്യൻമാരായ അർജന്റീന ഖത്തറിൽ കിരീടം നേടാൻ ഏറ്റവും സാധ്യത കൽപ്പിക്കുന്ന ടീമുകളിൽ ഒന്നാണ്.നവംബർ 22 ന് സൗദി അറേബ്യയ്‌ക്കെതിരെ അവരുടെ ആദ്യ ഗ്രൂപ്പ് ഘട്ട മത്സരം വർ കളിക്കും.

കോപ്പ അമേരിക്ക കിരീടം നേടികൊടുത്തതിന് പിന്നാലെ വേൾഡ് കപ്പ് കൂടി മെസ്സിയിലൂടെ അര്ജന്റീന നേടും എന്ന് തന്നെയാണ് എല്ലാ ആരാധകരും പ്രതീക്ഷിക്കുന്നത്. മെസ്സിയെ സംബന്ധിച്ചിടത്തോളം കിരീടം നേടുകയാണ് ലക്ഷ്യമെങ്കിലും ടൂർണമെന്റിൽ 35-കാരന് മുന്നിൽ നിരവധി റെക്കോർഡുകളാണ് കാത്തിരിക്കുന്നത്.ഒരുപക്ഷേ മെസ്സിയുടെ അവസാനത്തെ വേൾഡ് കപ്പ് ആയി കൊണ്ട് വിലയിരുത്തപ്പെടുന്ന ഈ ഖത്തർ വേൾഡ് കപ്പിൽ മെസ്സിക്ക് പലതും തെളിയിക്കേണ്ടതുണ്ട്.