മാസ്മരികം മെസ്സി,വിമർശകരുടെ വായടപ്പിച്ച് ഒരിക്കൽ കൂടി മിന്നുന്ന പ്രകടനം |Lionel Messi
ഒളിമ്പിക് മാഴ്സെക്കെതിരെ ലയണൽ മെസ്സി കളിക്കാൻ ഇറങ്ങുമ്പോൾ ഒരുപാട് വിമർശനങ്ങൾ അദ്ദേഹത്തിന് ഫ്രഞ്ച് ഫുട്ബോൾ നിരീക്ഷകരിൽ നിന്ന് തന്നെ ഉണ്ടായിരുന്നു.കഴിഞ്ഞ മത്സരത്തിൽ ഗോളടിച്ചിട്ടും വിമർശനങ്ങൾക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല.മാഴ്സെക്കെതിരെ മെസ്സി മുമ്പ് നാല് തവണ കളിച്ചിട്ടുണ്ടെങ്കിലും ഗോളുകളോ അസിസ്റ്റുകളോ നേടാൻ കഴിഞ്ഞിരുന്നില്ല.അതിന്റെ പേരിൽ നിരവധി വിമർശനങ്ങൾ മെസ്സിക്ക് കേൾക്കേണ്ടി വന്നെങ്കിലും ഇന്നലത്തെ ഒരൊറ്റ മത്സരം കൊണ്ട് വിമർശകരുടെ വായ അടപ്പിക്കാൻ മെസ്സിക്ക് സാധിച്ചു.
എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് പിഎസ്ജി ഒളിമ്പിക് മാഴ്സെയെ അവരുടെ ഗ്രൗണ്ടിൽ വെച്ച് തോൽപ്പിച്ചത്.ആ മൂന്ന് ഗോളിലും മെസ്സിയുടെയും എംബപ്പേയുടെയും പങ്കാളിത്തമുണ്ട്.ലയണൽ മെസ്സി ഒരു ഗോളും രണ്ട് അസിസ്റ്റുകളും നേടിയപ്പോൾ കിലിയൻ എംബപ്പേ രണ്ടു ഗോളുകളും ഒരു അസിസ്റ്റും നേടുകയായിരുന്നു.മികച്ച പ്രകടനമാണ് മെസ്സി പുറത്തെടുത്തത്.പ്രത്യേകിച്ച് എംബപ്പേയുമായുള്ള ഒത്തിണക്കം വളരെ മനോഹരമായിരുന്നു.
മത്സരത്തിൽ ഗോൾ കണ്ടെത്തിയതോടുകൂടി ക്ലബ്ബ് കരിയറിൽ ആകെ 700 ഗോളുകൾ പൂർത്തിയാക്കാനും മെസ്സിക്ക് ഇപ്പോൾ കഴിഞ്ഞിട്ടുണ്ട്.ഈ സീസണിൽ ആകെ 12 ലീഗ് ഗോളുകളും 17 ആകെ ഗോളുകളും മെസ്സി പിഎസ്ജിക്ക് വേണ്ടി പൂർത്തിയാക്കി കഴിഞ്ഞിട്ടുണ്ട്.മാത്രമല്ല 12 ലീഗ് അസിസ്റ്റുകളും ആകെ 16 അസിസ്റ്റുകളും മെസ്സി ഈ സീസണിൽ പിഎസ്ജിക്ക് വേണ്ടി പൂർത്തിയാക്കി കഴിഞ്ഞു.എല്ലാം കൊണ്ടും വളരെ മികച്ച ഒരു മത്സരമാണ് മെസ്സിയെ സംബന്ധിച്ചിടത്തോളം ഇന്നലെ അവസാനിച്ചത്.
മെസ്സിയുടെ ഇന്നലത്തെ പ്രകടനത്തിന്റെ കണക്കുകൾ നമുക്കൊന്ന് നോക്കാം.58 ടച്ചുകൾ മെസ്സി നടത്തിയിട്ടുണ്ട്.ഒരു ഗോളും രണ്ട് അസിസ്റ്റും മെസ്സി നേടി. രണ്ട് ഷോട്ടുകൾ മെസ്സി ഉതിർത്തു.മൂന്ന് ബിഗ് ചാൻസുകൾ മെസ്സി സൃഷ്ടിച്ചു.രണ്ട് തവണ ഡ്രിബിൾ ചെയ്തു,രണ്ടിലും മെസ്സി വിജയിക്കുകയും ചെയ്തു.11 ഡ്യുവൽസിൽ ഏഴെണ്ണത്തിലും മെസ്സി വിജയിച്ചു.മെസ്സിയുടെ ഒരു ഷോട്ട് വുഡ് വർക്കായി മാറുകയും ചെയ്തു.9.3 ആണ് മെസ്സിക്ക് ഈ മത്സരത്തിൽ ലഭിച്ചിട്ടുള്ള റേറ്റിംഗ്.
🔎 | FOCUS
— Sofascore (@SofascoreINT) February 26, 2023
Lionel Messi v Marseille:
👌 58 touches
⚽️ 1 goal
🎯 2 shots/1 on target (1.10 xG)
🅰️ 2 assists
🎁 3 big chances created
💨 2/2 successful dribbles
⚔️ 7/11 duels won
🪵 1 woodwork hit
📈 9.3 Sofascore rating
Our Le Classique Player of the Match! 🌟#OMPSG pic.twitter.com/dekvTRTxHh
മാസ്മരിക പ്രകടനം തന്നെയാണ് ഈ പ്രായത്തിലും മെസ്സി നടത്തിയത് എന്നുള്ള കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.പിഎസ്ജിയിപ്പോൾ ലീഗിൽ ഒന്നാം സ്ഥാനത്ത് തന്നെയാണ് തുടരുന്നത്.25 മത്സരങ്ങളിൽ നിന്ന് 60 പോയിന്റ് ആണ് പിഎസ്ജിക്കുള്ളത്.ഇത്രയും മത്സരങ്ങളിൽ നിന്ന് 52 പോയിന്റ് ഉള്ള മാഴ്സെയാണ് രണ്ടാം സ്ഥാനത്തുള്ളത്.