സ്പെയ്നിൽ ജനിച്ച് അർജന്റീന ടീമിലെത്തിയ പാബ്ലോ മാഫിയോയുടെ പ്രതികരണം |Pablo Maffeo
അർജന്റീനിയൻ മാതാവിന് സ്പെയിനിൽ ജനിച്ച മാഫിയോ നവംബർ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റീന ദേശീയ ടീമിലേക്ക് സ്കലോണി വിളിച്ചിട്ടുണ്ട് . 26 കാരനായ ലെഫ്റ്റ് ബാക്കിനെയാണ് ലയണൽ സ്കലോനി രണ്ട് ഗെയിമുകൾക്കായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഉറുഗ്വേ, ബ്രസീൽ എന്നിവർക്കെതിരെയുള്ള ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് വേണ്ടിയാണ് താരത്തെ ടീമിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. നിലവിൽ മയ്യോർക്ക താരമാണ് മഫിയോ.
ടീമിലേക്ക് തിരഞ്ഞെടുത്തിരുന്നു ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു. “ഇന്ന്, ലോകത്തിലെ ഏറ്റവും മികച്ച ദേശീയ ടീമാണ്, ഇത് എനിക്ക് വലിയ ആവേശം നൽകുന്നു.എന്നെ അർജന്റീന ദേശീയ ടീമിൽ എടുത്തുവെന്ന് അറിഞ്ഞതിനുശേഷം ഞാൻ ആദ്യം ചെയ്തത് അമ്മയെ വിളിക്കുക എന്നതാണ്.അവർ ആദ്യം വിശ്വസിച്ചില്ല. ഞാൻ തമാശപറയുകയാണ് എന്നാണ് ആദ്യം അമ്മ വിചാരിച്ചത്. അർജന്റീനക്ക് വേണ്ടി കളിക്കുന്നത് അമ്മയ്ക്ക് അഭിമാനമാണ്.”
സ്കലോനി മാഫിയോയെ വിളിച്ചതിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു.“അദ്ദേഹം എന്നോട് ചോദിച്ചു, അർജന്റീനക്ക് വേണ്ടി കളിക്കാമോ എന്ന്,ഞാൻ അദ്ദേഹത്തോട് അതെ എന്ന് പറഞ്ഞു, ഞാൻ അതിൽ അഭിമാനിക്കും. ഒപ്പം എന്റെ കുടുംബത്തിനും അഭിമാനമാണ്.”
Pablo Maffeo on playing with Messi: “Playing with Messi is something unimaginable. Being able to share training and locker room with the best footballer in the whole history is genial.
— All About Argentina 🛎🇦🇷 (@AlbicelesteTalk) November 11, 2023
“I had to play against him in the past and now being his teammate is brutal. I don’t know if… pic.twitter.com/qmCceh1x2k
ലയണൽ മെസ്സിയുമായി ലോക്കർ റൂം പങ്കിടുന്നതിനെക്കുറിച്ചുള്ള അദ്ദേഹത്തിന് പ്രതികരണം ഇങ്ങനെയായിരുന്നു “ഇത് എനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ല,ലോകത്തിലെ എക്കാലത്തെയും മികച്ച താരത്തിനൊപ്പം പരിശീലിക്കുക, ലോക്കർ റൂം പങ്കിടുക , ഞാൻ വളരെയധികം ആവേശഭരിതനാണ്”
Messi in 2020 on the toughest defender he has ever faced: “Pablo Maffeo of Girona was the toughest. I've never been one who complains, but that duel was intense!” pic.twitter.com/cUV5MCKV1p https://t.co/sWT53YKkqt
— All About Argentina 🛎🇦🇷 (@AlbicelesteTalk) November 8, 2023
കഴിഞ്ഞതവണ അർജന്റീന ടീമിനൊപ്പം ഉണ്ടായിരുന്ന അൽമാട, ഗർനാച്ചോഎന്നിവരെ ടീമിലേക്ക് പരിഗണിച്ചില്ല,അൽമാട അർജന്റീനയുടെ അണ്ടർ -23 ടീമിലെ താരമായതുകൊണ്ടാണ് പരിഗണിക്കാതിരുന്നത് ഡിമരിയ, ഡിബാല എന്നിവർ അർജന്റീന ദേശീയ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ലാറ്റിൻ അമേരിക്കയിലെ ചരിത്രങ്ങളിൽ ഇടം നേടിയ രണ്ട് സ്റ്റേഡിയങ്ങളിലായ ബോംബോനേരയിലും മാരക്കാനയിലുമാണ് അർജന്റീനയുടെ മത്സരങ്ങൾ നടക്കാൻ പോകുന്നത്.
🚨 Mallorca's 26-year old full-back Pablo Maffeo has chosen to represent Argentina over Spain. 🇦🇷
— Transfer News Live (@DeadlineDayLive) November 11, 2023
(Source: @ArgentinaNT) pic.twitter.com/9WETrMeqH5