ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ നിർണായക താരമാണ് മൊറോക്കൻ താരം അഷ്റഫ് ഹക്കീമി. 2021ൽ ഇറ്റാലിയൻ ക്ലബ്ബ് ഇന്റർ മിലാനിൽ നിന്നുമാണ് പി എസ് ജി താരത്തെ സ്വന്തമാക്കിയത്. പി എസ് ജിക്കായി 77 ലീഗ് മത്സരങ്ങളിൽ ബൂട്ട് കെട്ടിയ ഹക്കീമി ഇതുവരെ 7 ഗോളുകളും 11 അസിസ്റ്റുകളും തന്റെ പേരിൽ ആക്കിയിട്ടുണ്ട്.
ചുരുങ്ങിയ കാലയളവ് കൊണ്ട് പി എസ് ജിയുടെ നിർണായക താരമായ ഹക്കീമിയെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ നടത്തുകയാണ് പ്രീമിയർ ലീഗ് വമ്പന്മാർ. മൂന്നു പ്രീമിയർ ലീഗ് ക്ലബ്ബുകളാണ് ഹകീമിക്കുവേണ്ടി നിലവിൽ രംഗത്തുള്ളത്.താരത്തെ സ്വന്തമാക്കാൻ മുൻപന്തിയിലുള്ളത് പെപ് ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയാണ്. താരത്തിൽ താല്പര്യമുള്ള മാഞ്ചസ്റ്റർ സിറ്റി താരത്തിനായി വമ്പൻ തുക മുടക്കാനും തയ്യാറാണ്.
നിലവിൽ സിറ്റിയുടെ റൈറ്റ് ബാക്കായി വാൽക്കർ ഉണ്ടെങ്കിലും ഹക്കീമിയെ കൂടെ ടീമിലെത്തിച്ച് സ്ക്വാഡ് ശക്തമാക്കാനാണ് പെപ്പിന്റെ ശ്രമം.സിറ്റിയാണ് താരത്തിന് വേണ്ടി മുൻപന്തിയിൽ ഉള്ളതെങ്കിലും പ്രീമിയർ ലീഗിലെ മറ്റു ശക്തരായ മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി എന്നിവരും താരത്തിനായി രംഗത്തുണ്ട്.
🚨 Manchester City rentre dans la course !
— Actu Foot Maroc (@ActuFootMaroc) April 30, 2023
Le club envisage de faire un pas pour l'arrière droit marocain Achraf Hakimi lors du mercato estival. 🇲🇦 pic.twitter.com/gtJGc6m4BG
എന്നാൽ തങ്ങളുടെ നിർണായക താരമായ ഹക്കീമിയെ വിട്ടു നൽകാൻ പി എസ് ജി തയ്യാറാകുമോ എന്നുള്ളതാണ് പ്രധാന ചോദ്യം. കൂടാതെ പാരിസ് വിട്ട് താരം ഇംഗ്ലണ്ടിൽ എത്തുമോ എന്നുള്ളതും സംശയമാണ്. ഏതായാലും താരത്തെ സ്വന്തമാക്കാൻ വമ്പൻ തുക തന്നെ ക്ലബ്ബുകൾക്ക് ചെലവഴിക്കേണ്ടി വരും.