അർജന്റീനയ്ക്കായി ലയണൽ മെസ്സിക്കൊപ്പം കളിച്ച് തന്റെ ബാല്യകാല സ്വപ്നം ഇതിനകം നേടിയതായി മാഞ്ചസ്റ്റർ സിറ്റിയുടെ പുതിയ സൈനിംഗ് ജൂലിയൻ അൽവാരസ് അഭിപ്രായപ്പെട്ടു. ഖത്തർ ലോകകപ്പിൽ അർജന്റീന ടീമിൽ താൻ ഒരു സ്ഥാനം ലക്ഷ്യമിടുന്നതായും അദ്ദേഹം പറഞ്ഞു.£14 ദശലക്ഷം ($18.8m) കൊടുത്താണ് അര്ജന്റീന യുവ സ്ട്രൈക്കർ മാഞ്ചസ്റ്റർ സിറ്റി റിവർ പ്ലേറ്റിൽ നിന്നും സ്വന്തമാക്കിയത്.
ജനുവരിയിൽ കരാർ ഒപ്പിട്ടെങ്കിലും കഴിഞ്ഞ സീസൺ അവസാനം വരെ റിവർപ്ലേറ്റിൽ തുടരുകയായിരുന്നു. വ്യാഴാഴ്ച വെലെസ് സാർസ്ഫീൽഡിനെതിരെയുള്ള കോപ്പ ലിബർട്ടഡോർസ് പ്രീ ക്വാർട്ടർ ആയിരുന്നു യുവ താരത്തിന്റെ റിവർ പ്ലേറ്റിന് വേണ്ടിയുള്ള അവസാന മത്സരം.2022/23 സീസണിന് മുമ്പായി താരം മാഞ്ചസ്റ്റർ സിറ്റിയോടൊപ്പം ചേരുകയും ചെയ്തു. റിവർപ്ലേറ്റ് യൂത്ത് സിസ്റ്റത്തിലൂടെ വളർന്നു വന്ന താരം 122 ഔട്ടിംഗുകളിൽ നിന്ന് 54 ഗോളുകൾ നേടിയിട്ടുണ്ട്.തന്റെ രാജ്യത്തിനായി ഒമ്പത് മത്സരങ്ങൾ കളിച്ച അൽവാരസ് ഖത്തർ ലോകകപ്പിനുള്ള അര്ജന്റീന ടീമിൽ ഉണ്ടാവാനുള്ള എല്ലാ സാധ്യതയുമുണ്ട്.മാർച്ചിൽ ഇക്വഡോറുമായി 1-1 സമനിലയിൽ മെസ്സിക്കൊപ്പം പ്രത്യക്ഷപ്പെട്ടപ്പോൾ തന്റെ ആദ്യ അർജന്റീന ഗോൾ നേടി.
അര്ജന്റീന ടീമിൽ ആദ്യ സ്ഥാനത്തിന് വേണ്ടി അൽവാരസ് ലൗട്ടാരോ മാർട്ടിനെസ്, പൗലോ ഡിബാല എന്നിവരിൽ നിന്ന് മത്സരം നേരിടേണ്ടിവരും.“കുട്ടിക്കാലം മുതൽ മെസ്സി എന്റെ ആരാധനാപാത്രമാണ്, എന്റെ കുടുംബത്തിന്റെ ആരാധനാപാത്രമാണ്, എന്റെ സഹോദരന്മാരുടെയും ആരാധനാപാത്രമാണ്. അതുകൊണ്ട് മെസ്സി എനിക്ക് ഒരു ഹീറോയാണ്” അൽവാരസ് സിറ്റിയുടെ വെബ്സൈറ്റിനോട് പറഞ്ഞു.“എന്റെ രാജ്യത്തിനായി കളിക്കുക എന്നത് ഒരു സ്വപ്ന സാക്ഷാത്കാരമാണ്. മെസ്സിക്കൊപ്പം ദേശീയ ടീമിൽ കളിക്കണമെന്ന് കുട്ടിക്കാലത്ത് ഞാൻ സ്വപ്നം കണ്ടു.22-ാം വയസ്സിൽ ഈ നേട്ടം കൈവരിച്ചതിൽ എനിക്ക് അഭിമാനവും സന്തോഷവും തോന്നുന്നു, കൂടുതൽ വിജയത്തിനായി ഞാൻ മുന്നോട്ട് പോകേണ്ടതുണ്ട്” അദ്ദേഹം കൂട്ടിച്ചേർത്തു.
Julian Alvarez – Welcome to Manchester City
— Chris (@FutbolDeAmour) July 8, 2022
pic.twitter.com/rogykNtxOp
അർജന്റീനയുടെ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച കളിക്കാരനും (162 മത്സരങ്ങൾ) റെക്കോർഡ് ഗോൾ സ്കോററും (86) ആയ മെസ്സി, ഖത്തറിൽ അഞ്ച് വ്യത്യസ്ത ലോകകപ്പുകളിൽ കളിക്കുന്ന അന്റോണിയോ കാർബജൽ, ലോതർ മത്തൗസ്, റാഫ മാർക്വേസ് എന്നിവരോടൊപ്പം ചേരും.