ഖത്തർ വേൾഡ് കപ്പിൽ മിന്നുന്ന പ്രകടനം പുറത്തെടുത്ത മൊറോക്കൻ മിഡ്ഫീൽഡർ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക്|Manchester United

എറിക് ടെൻ ഹാഗിന്റെ ശിക്ഷണത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കഴിഞ്ഞ സീസണിൽ വലിയ കുതിപ്പ് നടത്തിയിരുന്നു.ഡച്ച് മാനേജർ റെഡ് ഡെവിൾസിനെ പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് നയിച്ചു. ന്യൂകാസിൽ യുണൈറ്റഡിനെ തോൽപ്പിച്ച് കാരാബോ കപ്പ് ഉയർത്തുകയും ചെയ്തു.അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ തയ്യാറെടുക്കുന്ന യുണൈറ്റഡ് മികച്ച താരങ്ങളെ സ്വന്തമാക്കി ടീം ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ്.

ഖത്തർ വേൾഡ് കപ്പിൽ മൊറോക്കക്കായി മിന്നുന്ന പ്രകടനം നടത്തിയ ഫിയോറന്റീന മിഡ്‌ഫീൽഡർ സോഫിയാൻ അംറബത്തിനെ സൈൻ ചെയ്യാൻ ഒരുങ്ങുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. 2023/24 സീസണിന് മുന്നോടിയായി തങ്ങളുടെ മിഡ്ഫീൽഡ് ഡിപ്പാർട്ട്‌മെന്റ് ശക്തിപ്പെടുത്താനാണ് റെഡ് ഡെവിൾസ് ലക്ഷ്യമിടുന്നത്. അംറബത്തിന്റെ വരവ് യുണൈറ്റഡ് മിഡ്ഫീൽഡിൽ കൂടുതൽ കരുത്ത് നൽകും.ഇറ്റലിയിലെ റിപ്പോർട്ടുകൾ പ്രകാരം പ്രീമിയർ ലീഗ് വമ്പന്മാർ താരവുമായി വ്യക്തിപരമായ നിബന്ധനകൾ അംഗീകരിച്ചിട്ടുണ്ടെങ്കിലും ക്ലബ്ബുമായി ട്രാൻസ്ഫർ ഫീസ് സംബന്ധിച്ച ചർച്ചകളിലാണ്.

കാസെമിറോക്ക് ഒരു ബാക്ക് അപ്പ് എന്ന നിലയിലാവും മൊറോക്കൻ താരത്തിന്റെ യൂണൈറ്റഡിലേക്കുള്ള വരവ്.2022 ലോകകപ്പിലെ മിന്നുന്ന പ്രകടനത്തിലൂടെയാണ് അംറബത്ത് ശ്രദ്ധനേടിയത്. സെമിഫൈനലിൽ സ്ഥാനം നേടുന്ന ആദ്യത്തെ ആഫ്രിക്കൻ ടീമായി മൊറോക്കോ മാറി, ആ ടീമിന്റെ ഹൃദയവും ആത്മാവും അംറാബത്തായിരുന്നു. വേൾഡ് കപ്പിന് ശേഷം ബാഴ്‌സലോണ താൽപ്പര്യം കാണിക്കുകയും വിന്റർ ട്രാൻസ്ഫർ വിൻഡോയിൽ സൈൻ ചെയ്യാൻ ആഗ്രഹിച്ചു.

സോഫിയാൻ അംറബത്ത് ജനുവരിയിൽ ബാഴ്‌സലോണയിലേക്ക് മാറാൻ ആഗ്രഹിച്ചുവെങ്കിലും ഫിയോറന്റീന ഒരു ട്രാൻസ്ഫറിനെ എതിർത്തു. പ്രതിഭാധനനായ മിഡ്ഫീൽഡറുടെ കരാർ അടുത്ത വർഷം ഇറ്റാലിയൻ ക്ലബിൽ അവസാനിക്കും. യുണൈറ്റഡിന് ഇപ്പോൾ സാഹചര്യം മുതലെടുക്കാൻ കഴിയും.ഫിയോറന്റീന അംറബത്തിന്റെ വഴി തടയില്ല എന്നാൽ ട്രാൻസ്ഫർ ഫീയായി വലിയ തുക ആവശ്യപ്പെടാൻ സാധ്യതയുണ്ട്.

Rate this post