യുണൈറ്റഡ് സമ്മതം മൂളി; റൊണാൾഡോയുടെ ആഗ്രഹം സഫലമാകുന്നു; സൂപ്പർ താരം സൗദിയിലേക്ക് തന്നെ
ബ്രസീലിയൻ ഇന്റർനാഷണൽ കസമിറോയോ വിൽക്കുന്ന കാര്യം പരിഗണനയിലാണെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്. യുണൈറ്റഡിന്റെ ഇൻകമിങ് മൈനോറിറ്റി ഉടമ ജിം റാക്ലിഫാണ് ഇക്കാര്യം വ്യക്തമാക്കിയത്.ഓൾഡ് ട്രാഫോഡിന്റെ പുനർനിർമാണത്തിന് ഫണ്ട് ആവശ്യമാണെന്നും അതിനാൽ കസ്മിറോയെ കൈമാറ്റം ചെയ്യുന്നത് പരിഗണിക്കുമെന്നും താരത്തിന് വേണ്ടിയുള്ള ഓഫറുകൾ തുറന്നിരിക്കുകായാണെന്നും റാക്ലിഫ് അറിയിച്ചു.
അതെ സമയം, കസമിറോയെ സ്വന്തമാക്കാൻ സൗദി പ്രൊ ലീഗ് ക്ലബ് അൽ നസ്ർ ശ്രമങ്ങൾ നടത്തുന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നിർദേപ്രകാരമാണ് അൽ നസ്ർ കസ്മിറോയ്ക്ക് വേണ്ടിയുള്ള ശ്രമങ്ങൾ നടത്തുന്നത്. ഇരുവരും നേരത്തെ റയൽ മാഡ്രിഡിൽ ഒരുമിച്ച് കളിക്കുകയും ക്ലബ്ബിനായി നിരവധി കിരീടങ്ങൾ നേടുകയും ചെയ്തവരാണ്.
മാഡ്രിഡിലെ ഈ സൗഹൃദം തന്നെയാണ് കസ്മിറോയെ സൗദിയിലെത്തിക്കാൻ റോണോ മാനേജ്‌മെന്റിൽ സമ്മർദ്ദം ചെലുത്താൻ കാരണം.കസ്മിറോയെ വിൽക്കു ന്ന കാര്യം പരിഗണനയിലാണ് എന്ന് യുണൈറ്റഡ് വ്യക്തമാക്കിയതോടെ അൽ നസ്റിന് മുന്നിലെ വാതിൽ തുറന്നിരിക്കുകയാണ്.31 കാരനായ ബ്രസിലിയൻ 2013 മുതൽ 2022 വരെ റയലിനായി കളിച്ച താരമാണ്.
🚨 #mufc will consider cashing in on Casemiro. United’s incoming minority owner Sir Jim Ratcliffe, who will lead the club’s sporting department, is believed to be open to offers for the 31-year-old to help fund an Old Trafford rebuild. [@talkSPORT] pic.twitter.com/uIWw7Fz6bq
— The United Stand (@UnitedStandMUFC) November 14, 2023
2022 ലാണ് താരം യുണൈറ്റഡിൽ എത്തുന്നത്. പോർട്ടോ, സവോ പോളോ, റയൽ മാഡ്രിഡ് കസ്റ്റല്ല തുടങ്ങിയ ക്ലബ്ബുകൾക്കായും താരം ബൂട്ടണിഞ്ഞിട്ടുണ്ട്. ആധുനിക ഫുട്ബാളിലെ ഏറ്റവും മികച്ച മധ്യനിര താരങ്ങളിൽ ഒരാൾ കൂടിയാണ് കസ്മിറോ.