പിന്നിൽ നിന്നും തിരിച്ച് വന്ന് മധുര പ്രതികാരം ചെയ്ത് മാഞ്ചസ്റ്റർ സിറ്റി

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് മത്സരത്തിൽ എത്തിഹാദിൽ പിഎസ്ജി യെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി.കളിയുടെ സമസ്ത മേഖലയിലും പിഎസ്ജിയെ പിന്നിലാക്കി മാഞ്ചസ്റ്റർ സിറ്റി വിജയം നേടിയത്.ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് സിറ്റി പാരീസിനെ വീഴ്ത്തിയത്.മെസി, നെയ്‌മർ, എംബാപ്പെ സഖ്യം ഇറങ്ങിയിട്ടും പെപ് ഗ്വാർഡിയോളയുടെ ടീം കുലുങ്ങിയില്ല. എംബാപ്പെയുടെ ഗോളിൽ ലീഡ് വഴങ്ങിയ ശേഷമാണ് രണ്ട് ഗോൾ തിരിച്ചടിച്ച് സിറ്റി തകർപ്പൻ ജയം സ്വന്തമാക്കിയത്. വീണ്ടും ഫോമിലേക്ക് ഉയർന്ന ഇംഗ്ലീഷ് സ്ട്രൈക്കർ റഹീം സ്റ്റെർലിംഗും രണ്ടാം പകുതിയിൽ പകരക്കാരനായി എത്തിയ ബ്രസീലിയൻ താരം ഗബ്രിയേൽ ജീസസുമാണ് പാരീസ് ടീമിൽ നിന്ന് ജയം പിടിച്ചെടുത്തത്.

ആദ്യ പകുതിയിൽ പിഎസ്ജി ഗോൾ മുഖം ലക്ഷ്യമാക്കി നിരവധി ആക്രമണങ്ങളാണ് സിറ്റി നടത്തിയത്. ഗോൾ കീപ്പർ കീലർ നവാസിന്റെ പോരാട്ടവും നായകൻ മാർക്കിന്യോസിന്റെയും നേതൃത്വത്തിൽ പിഎസ്ജി പ്രതിരോധനിര പുറത്തെടുത്ത സമയോചിത ചെറുത്ത് നിൽപ്പുമാണ് ആദ്യ പകുതിയിൽ സിറ്റിയെ സ്‌കോർ ചെയ്യുന്നതിൽ നിന്ന് തടഞ്ഞത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം പാരീസ് ആണ് മത്സരത്തിൽ ആദ്യം മുന്നിലെത്തിയത്. 50 മത്തെ മിനിറ്റിൽ കിലിയൻ എമ്പപ്പെ ആണ് പാരീസിന് ആയി ഗോൾ നേടിയത്. ഗോൾ വഴങ്ങിയ ഉടനെ ഗാർഡിയോള ഗബ്രിയേൽ ജീസസിനെ കളത്തിൽ ഇറക്കി.

63 മത്തെ മിനിറ്റിൽ ജീസസിന്റെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ റഹീം സ്റ്റർലിംഗ് സിറ്റിക്ക് സമനില ഗോൾ സമ്മാനിക്കുക ആയിരുന്നു. തുടർന്ന് 76 മത്തെ മിനിറ്റിൽ ബെർണാഡോ സിൽവയുടെ ഒരു അതുഗ്രൻ പാസിൽ നിന്നു ഗോൾ കണ്ടത്തിയ ജീസസ് സിറ്റി തിരിച്ചു വരവ് പൂർത്തിയാക്കുക ആയിരുന്നു.കൈലിയൻ എംബാപ്പെയുടെ ഗോളിന് അസിസ്റ്റ് ചെയ്തെങ്കിലും മാഞ്ചസ്റ്റർ സിറ്റിക്കെതിരെ സ്വതസിദ്ധമായ കളി പുറത്തെടുക്കാൻ സൂപ്പർ താരം ലയണൽ മെസിക്കായില്ല. നെയ്മറും നിരാശപ്പെടുത്തി.5 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യൻമാരായാണ് മാഞ്ചസ്റ്റർ സിറ്റി നോക്ക് ഔട്ടിൽ കടന്നത്. 8 പോയിന്റുള്ള പിഎസ്ജിയും ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി അടുത്ത റൗണ്ടിൽ ഇടം പിടിച്ചു.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ക്ലബ് ബ്രൂഗിനെ അഞ്ചു ഗോളുകൾക്ക് തകർത്തു. ആദ്യ പകുതിയിൽ തന്നെ സന്ധ്ര്ശകര് നാല് ഗോളിന്റെ ലീഡ് നേടിയിരുന്നു.പന്ത്രണ്ടാം മിനിറ്റിൽ ക്രിസ്റ്റഫർ എൻകുങ്കുവിലൂടെയാണ് ജർമ്മൻ ടീം മുന്നിലെത്തിയത്.17 മിനിറ്റിൽ മിനുട്ടിൽ പെനാൽറ്റിയിലൂടെ ഫോർസ്ബർഗ് ലൈപ്സിഗിന്റെ രണ്ടാം ഗോളും നേടി.

തുടർന്ന് 26 മത്തെ മിനിറ്റിൽ ആഞ്ചലീന്യോയുടെ പാസിൽ നിന്നു ആന്ദ്ര സിൽവയാണ് അവരുടെ മൂന്നാം ഗോൾ നേടിയത്. തുടർന്ന് ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുമ്പ് എൻകുങ്കുവിന്റെ പാസിൽ നിന്നു മത്സരത്തിലെ തന്റെ രണ്ടാം ഗോൾ ഫോർസ്ബർഗ് നേടി. രണ്ടാം പകുതിയിൽ ഇഞ്ച്വറി സമയത്ത് എൻകുങ്കു ലൈപ്സിഗ് ജയം പൂർത്തിയാക്കുക ആയിരുന്നു. സിറ്റിക്കും പിഎസ്ജി ക്കും പിന്നൽ ഗ്രൂപ്പിൽ മൂന്നാമത് ഫിനിഷ് ചെയ്ത അവർ യൂറോപ്പ ലീഗ് കളിക്കും.

Rate this post