യുവേഫ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരായ പിഎസ്ജിയുടെ എവേ ടൈയിൽ ലയണൽ മെസ്സി വലിയ പങ്കുവഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുൻ ബാഴ്സലോണ സൂപ്പർതാരം ആർബി ലെപ്സിഗുമായുള്ള അവസാന മത്സരം നഷ്ടമായതിന് ശേഷം പിഎസ്ജിക്കായി ചാമ്പ്യൻസ് ലീഗ് ആക്ഷനിലേക്ക് മടങ്ങാൻ ഒരുങ്ങുകയാണ്.ചാമ്പ്യൻസ് ലീഗിന്റെ നോക്കൗട്ട് റൗണ്ടിൽ സ്ഥാനം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മെസ്സി കൈലിയൻ എംബാപ്പെ, നെയ്മർ തുടങ്ങിയവരുടെ നേതൃത്വത്തിൽ പിഎസ്ജി ഇന്നിറങ്ങുന്നത്.
ജർമ്മൻ വിങ്ങർ ജൂലിയൻ ഡ്രാക്സ്ലർ ഇല്ലാതെയാണ് ലീഗ് വൺ വമ്പൻമാർ ഇറങ്ങുന്നത്. 28 കാരനായ വിംഗർ ഹാംസ്ട്രിംഗിന് പരിക്കേറ്റതിനെ തുടർന്ന് പുറത്താണ്. എയ്ഞ്ചൽ ഡി മരിയ, മൗറോ ഇക്കാർഡി എന്നിവരെ ഫ്രണ്ട്-ത്രീയുടെ ബാക്കപ്പുകളായി പിഎസ്ജി ഒരുക്കി നിർത്തിയുണ്ട്. സ്റ്റാൻഡിംഗിൽ മാഞ്ചസ്റ്റർ സിറ്റിയേക്കാൾ ഒരു പോയിന്റ് പിന്നിലാണ് പിഎസ്ജി. ആദ്യ നാല് മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റാണ് പാരീസ് വമ്പന്മാർ നേടിയത്.ലയണൽ മെസ്സി, നെയ്മർ, കൈലിയൻ എംബാപ്പെ എന്നിവരടങ്ങുന്ന ത്രയം ആദ്യ ഇലവനിൽ തെന്നെ സ്ഥാനം പിടിക്കാൻ സാധ്യതയുണ്ട്. ലീഗിൽ നാന്റസിനെതിരായ 3-1 ന് വിജയിച്ച മത്സരത്തിൽ മൂവരും ഒരുമിച്ചാണ് തുടങ്ങിയത്.
സെപ്തംബറിൽ അവസാനമായി ടീമുകൾ ഏറ്റുമുട്ടിയപ്പോൾ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ 2-0 ന് പിഎസ്ജി ജയം ഉറപ്പിക്കുന്നതിൽ മെസ്സി നിർണായക പങ്ക് വഹിച്ചു. പെപ് ഗ്വാർഡിയോളയുടെ ടീമിനെതിരെ 34 കാരനായ ഫോർവേഡ് പിഎസ്ജി ക്കായി ആദ്യ ഗോൾ നേടുകയും ചെയ്തു.മാഞ്ചസ്റ്റർ സിറ്റിക്കെതിരെ മികച്ച ട്രാക്ക് റെക്കോർഡാണ് ലയണൽ മെസ്സിക്കുള്ളത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. ആറ് തവണ ബാലൺ ഡി ഓർ നേടിയ താരം പ്രീമിയർ ലീഗ് ചാമ്പ്യൻമാർക്കെതിരെ ഏഴ് മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകൾ നേടിയിട്ടുണ്ട്. കഴിഞ്ഞ തവണ ബാഴ്സലോണയ്ക്കൊപ്പം എത്തിഹാദ് സ്റ്റേഡിയം സന്ദർശിച്ച മെസ്സി ഒരു ഗോൾ നേടിയെങ്കിലും സിറ്റി 3 -1 ന് വിജയിച്ചു.
🇦🇷 Leo Messi vs Roma #OTD in 2016 ⚽️⚽️
— UEFA Champions League (@ChampionsLeague) November 24, 2021
What was the final score?#UCL pic.twitter.com/gdFwEBATY4
കഴികുഞ്ഞ ആഴ്ച്ച നാന്റസിനെതിരായ 3-1 വിജയത്തിൽ PSG-യ്ക്കായി മെസ്സി തന്റെ ആദ്യ ലീഗ് ഗോൾ നേടി. ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിക്ക് വേണ്ടി മൂന്ന് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകളാണ് ലയണൽ മെസ്സി ഇതുവരെ നേടിയത്. മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ക്ലബ്ബിനായി തന്റെ ആദ്യ ഗോൾ നേടിയ മുന്നേറ്റക്കാരൻ RB ലീപ്സിഗിനെതിരെ 3-2 വിജയത്തിൽ ഇരട്ട ഗോളുകൾ നേടി.പിഎസ്ജിക്ക് വേണ്ടി ഒമ്പത് മത്സരങ്ങളിൽ നിന്ന് നാല് ഗോളുകളാണ് മെസ്സി ഇപ്പോൾ നേടിയത്.
La Liga ✅
— B/R Football (@brfootball) November 20, 2021
Champions League ✅
Copa del Rey ✅
Supercopa ✅
Club World Cup ✅
UEFA Super Cup ✅
Ligue 1 ✅
Lionel Messi adds a new competition to his scoring list 🐐 pic.twitter.com/e1PZr3JLPU
മെസ്സിയും ഗ്വാർഡിയോളയും വീണ്ടും നേർക്ക് നേർ വരുന്നു എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. മൂന്ന് ലാ ലിഗകളും രണ്ട് യുവേഫ ചാമ്പ്യൻസ് ലീഗ് ട്രോഫികളും ഉൾപ്പെടുന്ന 14 കിരീടങ്ങൾ കാറ്റലോണിയൻ ഭീമന്മാർക്കൊപ്പം ഗാർഡിയോള-മെസ്സി കൂട്ട്കെട്ട് നേടിയിട്ടുണ്ട്.ആദ്യകാലങ്ങളിൽ മെസ്സിയുടെ വളർച്ചയിൽ പെപ്പിന്റെ സ്വാധീനം വളരെ വലുത് തന്നെയായിരുന്നു. ഒരു അപ്രന്റീസ് തന്റെ മുൻ മേധാവിയെ ഒരിക്കൽ കൂടി എങ്ങനെ അഭിമുഖീകരിക്കുന്നു എന്നത് പോലെയാണ് മെസ്സി ഗാർഡിയോള പോരാട്ടത്തെ കാണാൻ സാധിക്കുന്നത്.ലയണൽ മെസ്സി മുമ്പ് അഞ്ച് തവണ ഒരു പെപ് ഗാർഡിയോള ടീമിനെതിരെ കളിച്ചിട്ടുണ്ട്