പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന സൂപ്പർ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റി ചെൽസിയെ പരാജയപെടുത്തി.സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ ഒരു ഗോളിന്റെ വിജയമാണ് സിറ്റി നേടിയത്.റിയാദ് മഹ്റസിന്റെ ഗോളിലാണ് പെപ് ഗ്വാർഡിയോളയുടെ ടീം 1-0ന് വിജയം നേടിയത്.
തുല്യശക്തികളുടെ പോരാട്ടമാണ് നടന്നതെങ്കിലും മത്സരത്തിന്റെ 60-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ റിയാദ് മഹ്റസ് മൂന്ന് മിനിറ്റിന് ശേഷം ഗോൾ കണ്ടെത്തിയതോടെ വിജയം സിറ്റിക്കൊപ്പം നിന്നു.60-ാം മിനിറ്റിൽ മഹ്റസിനൊപ്പം പകരക്കാരനായി ഇറങ്ങിയ ജാക്ക് ഗ്രീലിഷാണ് മഹ്റസിന്റെ ഗോളിന് തുണയായത്.ഇടതു വിങ്ങിൽ നിന്ന് ജാക്ക് ഗ്രീലിഷിന്റെ ക്രോസ് റിയാദ് മഹ്റസ് അനായാസം ചെൽസി വലയിലെത്തിച്ചു.പകരക്കാരനായി റിയാദ് മഹ്രെസ് മാഞ്ചസ്റ്റർ സിറ്റിക്കായി തന്റെ 9-ാം ഗോൾ നേടി.
2018ൽ റിയാദ് മഹ്റെസ് മാഞ്ചസ്റ്റർ സിറ്റിയിൽ ചേർന്നതിനുശേഷം, മാഞ്ചസ്റ്റർ സിറ്റിക്ക് പകരക്കാരനായി ഏറ്റവും കൂടുതൽ പ്രീമിയർ ലീഗ് ഗോളുകൾ നേടിയത് റിയാദ് മഹ്റസാണ്.മാഞ്ചസ്റ്റർ സിറ്റിയുടെ ചരിത്രത്തിൽ പകരക്കാരനായി ഏറ്റവും കൂടുതൽ പ്രീമിയർ ലീഗ് ഗോളുകൾ നേടുന്ന മൂന്നാമത്തെ കളിക്കാരനാണ് റിയാദ് മഹ്രെസ്. പകരക്കാരനായി ഇറങ്ങി 13 ഗോളുകൾ നേടിയ മുൻ ബോസ്നിയൻ സ്ട്രൈക്കർ എഡിൻ ഡിസെക്കോയാണ് പട്ടികയിൽ ഒന്നാമത്. മാഞ്ചസ്റ്റർ സിറ്റിയുടെ മുൻ അർജന്റീന സ്ട്രൈക്കർ സെർജിയോ അഗ്യൂറോ (12) പകരക്കാരനായി മാഞ്ചസ്റ്റർ സിറ്റിക്കായി ഏറ്റവും കൂടുതൽ ഗോൾ നേടിയ രണ്ടാമത്തെ താരമാണ്.
.@Mahrez22's match-winning moment! ✨ pic.twitter.com/1AyZT61A7M
— Manchester City (@ManCity) January 6, 2023
ചെൽസിക്കെതിരായ വിജയത്തോടെ, രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റി (39) പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ആഴ്സണലിന്റെ (44) പോയിന്റ് വ്യത്യാസം അഞ്ച് പോയിന്റായി കുറച്ചു. മൂന്നാം സ്ഥാനത്തുള്ള ന്യൂകാസിൽ യുണൈറ്റഡ് മാഞ്ചസ്റ്റർ സിറ്റിയേക്കാൾ 4 പോയിന്റ് പിന്നിലാണ്. മാഞ്ചസ്റ്റർ സിറ്റിയുടെ അടുത്ത പ്രീമിയർ ലീഗ് മത്സരം മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെയാണ്.