റോഡ്രിയുടെ ഗോളിൽ ചെൽസിയുമായി സമനില പിടിച്ച് മാഞ്ചസ്റ്റർ സിറ്റി : ലെവെൻഡോസ്‌കിയുടെ ഗോളിൽ വിജയവുമായി ബാഴ്സലോണ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയെ എത്തിഹാദിൽ വെച്ച് സമനിലയിൽ തളച്ച് ചെൽസി. ഇരു ടീമുകളും ഓരോ ഗോളുകൾ വീതമാണ് മത്സരത്തിൽ നേടിയത്. 83 ആം മിനുട്ടിൽ റോഡ്രി നേടിയ ഗോളാണ് സിറ്റിക്ക് സമനില നേടിക്കൊടുത്തത്.മാഞ്ചസ്റ്റർ സിറ്റി 15 മാസത്തിനുള്ളിൽ അവരുടെ ആദ്യ ഹോം തോൽവി ഒഴിവാക്കിയെങ്കിലും എല്ലാ മത്സരങ്ങളിലും അവരുടെ 12-ഗെയിം വിജയ പരമ്പര അവസാനിച്ചു.

തങ്ങളുടെ അവസാന ഒമ്പത് ലീഗ് മത്സരങ്ങളിൽ തോൽവിയറിയാതെ പെപ് ഗ്വാർഡിയോളയുടെ ടീം 53 പോയിൻ്റുമായി പട്ടികയിൽ മൂന്നാം സ്ഥാനത്ത് തുടരുന്നു.ലീഡർമാരായ ലിവർപൂളിന് നാല് പോയിന്റ് പിന്നിലും ആഴ്സണലിന് രണ്ട് പോയിന്റ് പിന്നിലുമാണ് സിറ്റിയുടെ സ്ഥാനം. എന്നാൽ സിറ്റി ഇവരേക്കാൾ ഒരു മത്സരം കുറവാണ് കളിച്ചിട്ടുള്ളത്.42-ാം മിനിറ്റിൽ നിക്കോളാസ് ജാക്‌സൻ്റെ പാസിൽ നിന്നും നേടിയ ഗോളിലൂടെ റഹീം സ്റ്റെർലിങ് ചെൽസിയെ മുന്നിലെത്തിച്ചു.

സിറ്റി ആരാധകരെ നിരാശയോടെ തലയിൽ പിടിച്ച് നിർത്തിയ നിരവധി മിസ്സുകൾക്ക് ശേഷം, 83-ാം മിനിറ്റിൽ റോഡ്രി സമനില പിടിച്ചു. ഈ മത്സരവും ചൊവ്വാഴ്‌ച ബ്രെൻ്റ്‌ഫോർഡിനെതിരെയും ജയിക്കുകയാണെകിൽ സിറ്റിക്ക് ടേബിളിൽ ഒന്നാമതെത്താൻ അവസരം നൽകുമായിരുന്നു.16 ഗോളുകളുമായി ലീഗിൽ മുന്നിലുള്ള പ്രോലിഫിക് സ്‌ട്രൈക്കർ എർലിംഗ് ഹാലൻഡ് ഒൻപത് ഷോട്ടുകൾ അടിച്ചെങ്കിലും ഗോളൊന്നും നേടാൻ സാധിച്ചില്ല.

ലാലിഗയിൽ ഇന്നലെ നടന്ന മത്സരത്തിൽ ബാഴ്സലോണ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് സെൽറ്റ വിഗോയെ പരാജയപ്പെടുത്തി. ഇഞ്ചുറി ടൈമിൽ റോബർട്ട് ലെവൻഡോവ്‌സ്‌കി പെനാൽറ്റിയിൽ നിന്നും നേടിയ ഗോളിനായിരുന്നു ബാഴ്സയുടെ ജയം. ബാഴ്സയുടെ രണ്ടു ഗോളുകളും ലെവെൻഡോസ്‌കിയുടെ ബൂട്ടിൽ നിന്നാണ് പിറന്നത്. മത്സരത്തിന്റെ 45 ആം മിനുട്ടിൽ വിംഗർ ലാമിൻ യമാൽ നൽകിയ അസിസ്റ്റിൽ നിന്നും നേടിയ ഗോളിൽ ലെവെൻഡോസ്‌കി ബാഴ്‌സലോണയെ മുന്നിലെത്തിച്ചു.

എന്നാൽ 47-ാം മിനിറ്റിൽ കീപ്പർ മാർക്ക് ആന്ദ്രെ ടെർ സ്റ്റീഗനെ മറികടന്ന് ഇയാഗോ അസ്പാസ് സെൽറ്റയുടെ സമനില ഗോൾ നേടി.ഈ സീസണിലെ 26 ലീഗ് മത്സരങ്ങളിൽ നിന്ന് നാല് വിജയങ്ങൾ മാത്രം നേടുകയും കഴിഞ്ഞ ആറ് മത്സരങ്ങളിൽ അഞ്ച് തോൽവികൾ ഏറ്റുവാങ്ങുകയും ചെയ്ത സെൽറ്റക്ക് ഗലീഷ്യൻ സ്റ്റേഡിയം പിന്തുണ നൽകിയതോടെ മത്സരം പിരിമുറുക്കത്തിലായി.ഇഞ്ചുറി ടൈമിൽ ലെവെൻഡോസ്‌കിയുടെ പെനാൽറ്റി ബാഴ്‌സലോണയ്ക്ക് വിജയം നേടികൊടുക്കയായിരുന്നു.സാവി ഹെർണാണ്ടസിൻ്റെ ടീം 54 പോയിൻ്റുമായി മൂന്നാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള റയലിന് ഏഴു പോയിന്റ് പിന്നിലും ജിറോണക്ക് രണ്ട് പോയിന്റ് പിന്നിലുമാണ്.

1/5 - (3 votes)