സീസണിലെ അറബ് ക്ലബ്ബ് ചാമ്പ്യൻസ് കപ്പ് ട്രോഫി നേടിത്തുടങ്ങിയ ക്രിസ്ത്യാനോ റൊണാൾഡോയുടെ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്ർ ഇത്തവണത്തെ ട്രാൻസ്ഫർ വിൻഡോയിലൂടെ ബ്രോസോവിച്, ഫോഫാന, സാദിയോ മാനേ തുടങ്ങിയ സൂപ്പർ താരങ്ങളെ ടീമിൽ എത്തിച്ചിരുന്നു. ഈ സീസണിൽ സൗദി പ്രൊലീഗിന്റെ കിരീടം കൂടി ക്രിസ്ത്യാനോ റൊണാൾഡോയുടെ സംഘം ലക്ഷ്യം വെക്കുന്നുണ്ട്.
സൗദി പ്രൊ ലീഗിൽ കഴിഞ്ഞദിവസം നടന്ന ആദ്യ മത്സരത്തിൽ ക്രിസ്ത്യാനോ റൊണാൾഡോ ഇല്ലാതെ കളിക്കാൻ ഇറങ്ങിയ ടീം ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽവി വഴങ്ങിയിരുന്നു. മത്സരത്തിന്റെ ആദ്യനിമിഷം സാദിയോ മാനെ നേടുന്ന ഗോളിന് ലീഡ് എടുത്ത അൽ നസ്ർ പിന്നീട് രണ്ടു ഗോളുകൾ വഴങ്ങി തോൽവി ഏറ്റുവാങ്ങുകയായിരുന്നു.
നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം അൽ നസ്ർ യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാവായ മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് സെന്റർബാക്ക് താരമായ ഐമറിക് ലാപോർടയെ സ്വന്തമാക്കാൻ രംഗത്തുണ്ട്. 29 കാരനായ താരത്തിനു വേണ്ടി സൗദി ക്ലബ്ബ് നൽകിയ ഓഫർ മാഞ്ചസ്റ്റർ സിറ്റി സ്വീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 2025 വരെ നീളുന്ന രണ്ടു വർഷത്തെ കരാറിൽ ആയിരിക്കും താരം ഒപ്പ് വെക്കുക.
Understand Al Nassr have improved their salary bid to sign Aymeric Laporte. No formal proposal yet but verbal discussions advancing on personal terms 🚨🟡🔵🇪🇸 #AlNassr
— Fabrizio Romano (@FabrizioRomano) August 16, 2023
City are open to give the green light, up to the player. pic.twitter.com/685HXfP5AY
ട്രാൻസ്ഫർ ഡീലിന്റെ ഭാഗമായുള്ള ഓഫർ മാഞ്ചസ്റ്റർ സിറ്റി സ്വീകരിച്ചിട്ടുണ്ടെന്നും വരുംദിവസങ്ങളിൽ താരത്തിന്റെ ട്രാൻസ്ഫർ പൂർത്തിയാക്കാനുള്ള ശ്രമങ്ങളിൽ ഇരു ക്ലബ്ബുകളും ഏർപ്പെടുമെന്നാണ് സൂചന. സ്പാനിഷ് താരത്തിനെ വിൽക്കാൻ മാഞ്ചസ്റ്റർ സിറ്റി തയ്യാറാണെന്നും റിപ്പോർട്ടിൽ വ്യക്തമായി പറയുന്നുണ്ട്. ട്രാൻസ്ഫർ വിൻഡോയിലൂടെ മികച്ച താരങ്ങളെ കൊണ്ടുവരുന്ന അൽ നസ്ർ സീസണിൽ മികച്ച ഫോമിൽ കളിക്കാൻ തയ്യാറെടുക്കുകയാണ്.
BREAKING: Manchester City have accepted an offer from Saudi Arabian club Al Nassr for centre-back Aymeric Laporte 💰 pic.twitter.com/nzSTTSomUB
— Sky Sports Premier League (@SkySportsPL) August 16, 2023