മാക് അലിസ്റ്ററിനെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് വമ്പന്മാർ രംഗത്ത്| Alexis Mac Allister
കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ ഏവരെയും അമ്പരപ്പിച്ച പ്രകടനമായിരുന്നു അലക്സിസ് മാക്ക് ആലിസ്റ്റർ അർജന്റീനക്കുവേണ്ടി നടത്തിയിരുന്നത്.വേൾഡ് കപ്പിന് മുന്നേ അർജന്റീനയുടെ ദേശീയ ടീമിൽ അത്രയൊന്നും അവസരം ലഭിക്കാത്ത ഈ താരം വേൾഡ് കപ്പിൽ ഏവരെയും അമ്പരപ്പിക്കുകയായിരുന്നു.ഖത്തറിൽ ഗോൾ വല ചലിപ്പിക്കാനും ഈ താരത്തിന് കഴിഞ്ഞിട്ടുണ്ട്.
പ്രീമിയർ ലീഗ് ക്ലബ്ബായ ബ്രൈറ്റന്റെ താരമായ മാക്ക് ആലിസ്റ്റർ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ്ബ് വിടാനുള്ള സാധ്യതകൾ ഏറെയാണ്.കാരണം അത്രയേറെ ഓഫറുകളാണ് അദ്ദേഹത്തിന് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.പല ക്ലബ്ബുകളിൽ നിന്നും തങ്ങൾക്ക് അന്വേഷണങ്ങൾ വരുന്നുണ്ട് എന്നുള്ള കാര്യം മാക്ക് ആല്ലിസ്റ്ററുടെ പിതാവ് തന്നെ സ്ഥിരീകരിച്ചിരുന്നു.സമ്മറിൽ അദ്ദേഹം ക്ലബ്ബ് മാറാനുള്ള സാധ്യതകൾ ഏറെയാണ് എന്നുള്ള കാര്യവും പിതാവ് പറഞ്ഞിരുന്നു.
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ തന്നെ മാഞ്ചസ്റ്റർ സിറ്റിയാണ് ഏറ്റവും കൂടുതൽ പരിഗണിക്കുന്നത്.അവരുടെ മധ്യനിരയിലെ സൂപ്പർ താരമായ ഗുണ്ടോഗൻ ഈ വരുന്ന ട്രാൻസ്ഫറിൽ ക്ലബ്ബ് വിടാൻ സാധ്യതയുണ്ട്.അങ്ങനെയാണെങ്കിൽ പകരമായി കൊണ്ട് മാക്ക് ആല്ലിസ്റ്ററെയാണ് അവർ ഏറ്റവും കൂടുതൽ പരിഗണിക്കുക.മാത്രമല്ല മറ്റു ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകൾക്കും ഈ അർജന്റീന താരത്തെ ആവശ്യമുണ്ട്.
മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ,ആഴ്സണൽ എന്നിവരും ഈ അർജന്റീനക്കാരനിൽ തങ്ങളുടെ താല്പര്യം അറിയിച്ചിട്ടുണ്ട്.ഇപ്പോൾ പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോർട്ട് എന്തെന്നാൽ യൂറോപ്പിന്റെ രാജാക്കന്മാരായ റയൽ മാഡ്രിഡിനും ഈ താരത്തെ വേണമെന്നുള്ളതാണ്.അതായത് ഇംഗ്ലീഷ് താരമായ ജൂഡ് ബെല്ലിങ്ഹാമിനെ വരുന്ന ട്രാൻസ്ഫർ വിൻഡോയിൽ ലഭിച്ചില്ലെങ്കിലാണ് മാക്ക് ആല്ലിസ്റ്റർക്ക് വേണ്ടി റയൽ മാഡ്രിഡ് ഓഫറുകൾ നൽകുക.
🚨Real Madrid could make a move for Alexis Mac Allister if they fail to sign Jude Belligham. ⚪ #HalaMadrid
— Ekrem KONUR (@Ekremkonur) April 3, 2023
⚠️Manchester City, Arsenal, Manchester United and Liverpool are all interested in signing the Argentine player. pic.twitter.com/zLwrSJyWvV
മാത്രമല്ല വലിയ തുക നൽകാനും റയൽ തയ്യാറാവും എന്ന റിപ്പോർട്ടുകൾ ഉണ്ട്.ഫുട്ബോൾ ലോകത്തെ പ്രമുഖ ക്ലബ്ബുകൾ എല്ലാം രംഗത്ത് വന്നതിനാൽ വരുന്ന ട്രാൻസ്ഫർ വിൻഡോയിൽ ഈ അർജന്റീനക്കാരന് വേണ്ടിയുള്ള പോരാട്ടം കനത്തതായിരിക്കും.അതുകൊണ്ടുതന്നെ ബ്രൈറ്റൺ പരമാവധി വില ആവശ്യപ്പെടാനും സാധ്യതയുണ്ട്.വേൾഡ് കപ്പ് അവസാനിച്ചതിന് പിന്നാലെ ഈ താരത്തിന്റെ മൂല്യം വളരെയധികം ഉയരുകയും ചെയ്തിരുന്നു.