എത്തിഹാദ് സ്റ്റേഡിയത്തിൽ ലിവർപൂളിനെതിരെ 4-1ന്റെ തകർപ്പൻ ജയം നേടി പ്രീമിയർ ലീഗ് കിരീട പ്രതീക്ഷ നിലനിർത്തിയിരിക്കുകായണ് മാഞ്ചസ്റ്റർ സിറ്റി. ഒരു ഗോളിന് പിന്നിട്ട നിന്ന ശേഷമാണ് സിറ്റി നാല് ഗോളുകൾ നേടി വിജയം സ്വന്തമാക്കിയത്.
പരിക്കുമൂലം സ്റ്റാർ സ്ട്രൈക്കർ എർലിംഗ് ഹാലൻഡില്ലാതെയാണ് സിറ്റി ഇന്ന് കളിച്ചത്. 17 ആം മിനുട്ടിൽ മുഹമ്മദ് സലയുടെ ഗോളിൽ ലിവർപൂൾ ലീഡ് നേടി .ഡിയോഗോ ജോട്ടയുടെ പാസിൽ നിന്നാണ് ഈജിപ്ഷ്യൻ ഗോൾ നേടിയത്. എന്നാൽ 27 ആം മിനുട്ടിൽ ഗ്രീളിഷിന്റെ പാസിൽ നിന്നും അര്ജന്റീന സ്ട്രൈക്കർ ഹൂലിയൻ അൽവാരസ് മാഞ്ചസ്റ്റർ സിറ്റിയെ ഒപ്പമെത്തിച്ചു.സീസണിലെ താരത്തിന്റെ പതിമൂന്നാം ഗോൾ ആയിരുന്നു ഇത്.
രണ്ടാം പകുതി തുടങ്ങി ഒരു മിനിറ്റിനുള്ളിൽ ഡിബ്രൂയ്നിലൂടെ സിറ്റി ലീഡ് നേടി.റിയാദ് മഹ്രെസിന്റെ പാസിൽ നിന്നായിരുന്നു ബെൽജിയം താരം ഗോൾ നേടിയത്.54 മിനിറ്റിൽ ഗുണ്ടോഗൻ സിറ്റിയുടെ മൂന്നാമത്തെ ഗോളും നേടി. 74 ആം മിനുട്ടിൽ ഗ്രീലിഷ് സിറ്റിയുടെ നാലാമത്തെ ഗോൾ നേടി. ഈ വിജയത്തോടെ 28 മത്സരങ്ങളിൽ നിന്നും സിറ്റിക്ക് 64 പോയിന്റാണുള്ളത്. 27 മത്സരങ്ങളിൽ നിന്നും 42 പോയിന്റുമായി ലിവർപൂൾ 6 സ്ഥാനത്താണ്.