ലീഗ് കപ്പിൽ നിന്ന് മാഞ്ചസ്റ്റർ സിറ്റിയെ പുറത്തേക്കിട്ട് ന്യൂ കാസിൽ : ബ്രൈറ്റനെതിരെ ജയവുമായി ചെൽസി :പിന്നിൽ നിന്നും തിരിച്ചടിച്ച് ലിവർപൂൾ : ആഴ്സണലിനും ജയം
സെന്റ് ജെയിംസ് പാർക്കിൽ നടന്ന മൂന്നാം റൗണ്ട് പോരാട്ടത്തിൽ കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ ന്യൂകാസിൽ യുണൈറ്റഡ് എട്ട് തവണ ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിയെ കാരബാവോ കപ്പിൽ നിന്ന് പുറത്താക്കിയിരിക്കുകയാണ്. അലക്സാണ്ടർ ഇസാക്ക് രണ്ടാം പകുതിയിൽ നേടിയ ഗോളിനായിരുന്നു ന്യൂ കാസിലിന്റെ ജയം.എർലിംഗ് ഹാലൻഡ്, കെയ്ൽ വാക്കർ, ഫിൽ ഫോഡൻ എന്നിവരില്ലാതെയാണ് സിറ്റി ഇറങ്ങിയത്.
നാല് സിറ്റി ഡിഫൻഡർമാരെ മറികടന്ന് ജോലിന്റൺ നൽകിയ പാസിൽ നിന്നാണ് ഇസാക്ക് ന്യൂകാസിലിന്റെ വിജയ ഗോൾ നേടിയത്.ര ണ്ടാം പകുതിയിൽ ഫോഡനും ജെറമി ഡോക്കുവും ഇറങ്ങിയെങ്കിലും സിറ്റിക്ക് സമനില ഗോൾ കണ്ടെത്താനായില്ല. ജൂലിയൻ അൽവാരസിന് രണ്ട് മികച്ച അവസരങ്ങൾ ലഭിച്ചു.സിറ്റിക്ക് 68% പൊസഷൻ ഉണ്ടായിരുന്നെങ്കിലും ന്യൂകാസിലിനേക്കാൾ കുറച്ച് ഷോട്ടുകൾ മാത്രമാണ് നേടാൻ സാധിച്ചത്.
2018 മുതൽ 2021 വരെ തുടർച്ചയായി നാല് തവണ ജേതാക്കളായ സിറ്റി തുടർച്ചയായ മൂന്നാം വർഷമാണ് തുടക്ക റൗണ്ടുകളിൽ പുറത്താകുന്നത്.കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് കാരബാവോ കപ്പ് ഫൈനലിൽ ന്യൂകാസിൽ പരാജയപ്പെട്ടു.ഈ വർഷം നാലാം റൗണ്ടിൽ എറിക് ടെൻ ഹാഗിന്റെ ടീമിനെ ഇവ കാസിൽ നേരിടും.
Highlights of our Carabao Cup defeat to Newcastle 🎥 pic.twitter.com/fIJau9CsDk
— Manchester City (@ManCity) September 28, 2023
മറ്റൊരു മത്സരത്തിൽ ലിവർപൂൾ ലെസ്റ്റർ സിറ്റിയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി. ഒരു ഗോളിന് പിന്നിട്ട നിന്ന ശേഷം രണ്ടാം പകുതിയിൽ മൂന്നു ഗോൾ നേടിയാണ് ലിവർപൂൾ വിജയം നേടിയത്.കിക്കോഫിന് മിനിറ്റുകൾക്ക് ശേഷം കാസി മക്അറ്റീർ ലെസ്റ്ററിനെ മുന്നിലെത്തിച്ചു.എന്നാൽ രണ്ടാം പകുതിയിൽ കോഡി ഗാക്‌പോയുടെയും ഡൊമിനിക് സോബോസ്‌ലൈയുടെയും ഗോളുകൾക്ക് യുർഗൻ ക്ലോപ്പിന്റെ ടീമിനെ മുന്നിലെത്തി. 89 ആം മിനുട്ടിൽ ഡിയോഗോ ജോട്ട മൂന്നാം ഗോളും നേടി ലിവർപൂളിനെ കാരബാവോ കപ്പിന്റെ നാലാം റൗണ്ടിലെത്തിച്ചു.കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ നിന്ന് തരംതാഴ്ത്തപ്പെട്ട ടീമാണ് ലെസ്റ്റർ.
The pivotal moment! 🥅 pic.twitter.com/ncX4UrZEs0
— Chelsea FC (@ChelseaFC) September 28, 2023
സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ ബ്രൈറ്റൺ ആൻഡ് ഹോവ് അൽബിയോണിനെതിരെ നിക്കോളാസ് ജാക്സന്റെ ഗോളിൽ വിജയിച്ചു കയറി ചെൽസി.ഒരു ഗോൾ വിജയത്തോടെ ചെൽസി കാരബാവോ കപ്പിന്റെ നാലാം റൗണ്ടിലെത്തി.പ്രീമിയർ ലീഗിലെ ആദ്യ ആറ് മത്സരങ്ങളിൽ ഒന്ന് മാത്രം ജയിച്ച മാനേജർ മൗറീഷ്യോ പോച്ചെറ്റിനോയുടെ മേൽ സമ്മർദ്ദം വർദ്ധിച്ചിരുന്നു.സമ്മർ സൈനിംഗ് ജാക്‌സൺ 50-ാം മിനിറ്റിൽ ആണ് ചെൽസിയുടെ ഗോൾ നേടിയത്.
🎶 One-nil to The Arsenal 🎶
— Arsenal (@Arsenal) September 28, 2023
All the best bits from Brentford 👇 pic.twitter.com/EU26ZzalrT
ബ്രെന്റ്‌ഫോർഡിനെതിരെ റെയ്‌സ് നെൽസൻ നേടിയ ഗോളിൽ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ആഴ്‌സണൽ.ജയിച്ചതോടെ ആഴ്‌സണൽ കാരബാവോ കപ്പിന്റെ നാലാം റൗണ്ടിലേക്ക് കടന്നു.എട്ടാം മിനിറ്റിലാണ് താരം ആഴ്സണലിനായി ഗോൾ നേടിയത്.ഈ വിജയത്തോടെ എട്ട് മത്സരങ്ങളിലൂടെ സീസണിലെ അപരാജിത തുടക്കം ആഴ്‌സണൽ നിലനിർത്തി.