ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് മാഞ്ചസ്റ്റർ സിറ്റി : ബെൻസിമയുടെ ഗോളുകളിൽ റയൽ മാഡ്രിഡ് : ചാമ്പ്യൻസ് ലീഗിലും ചെൽസിക്ക് രക്ഷയില്ല
സീസണിലെ മൂന്നാം തോൽവിയോടെ ആഴ്സണലിന് പ്രീമിയർ ലീഗിലെ ഒന്നാം സ്ഥാനം നഷ്ടമായി. എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ മാഞ്ചസ്റ്റർ സിറ്റി ആഴ്‌സണലിനെ 3-1ന് തോൽപിച്ചു.ആഴ്സണലിനെതിരായ വിജയത്തോടെ നീണ്ട ഇടവേളയ്ക്ക് ശേഷം മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി.മത്സരത്തിന്റെ 24-ാം മിനിറ്റിൽ കെവിൻ ഡിബ്രൂയ്‌നാണ് മാഞ്ചസ്റ്റർ സിറ്റിക്ക് ആദ്യ ലീഡ് സമ്മാനിച്ചത്.
എന്നാൽ ആദ്യ പകുതി അവസാനിക്കും മുമ്പ് 42-ാം മിനിറ്റിൽ ആഴ്സണലിന് ലഭിച്ച പെനാൽറ്റി ബുക്കായോ സാക്ക ഗോളാക്കി സമനില നേടി.ആദ്യ പകുതി അവസാനിക്കുമ്പോൾ മത്സരം 1-1ന് സമനിലയിൽ പിരിഞ്ഞു. പിന്നീട്, കളിയുടെ 72-ാം മിനിറ്റിൽ ജാക്ക് ഗ്രീലിഷ് മാഞ്ചസ്റ്റർ സിറ്റിക്ക് വീണ്ടും ലീഡ് നൽകി. ഒടുവിൽ 82-ാം മിനിറ്റിൽ എർലിങ് ഹാലൻഡ് ഒരു ഗോൾ നേടിയതോടെ മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം പൂർണമായി.ജയത്തോടെ മാഞ്ചസ്റ്റർ സിറ്റിക്ക് 23 കളികളിൽ നിന്ന് 16 ജയവും മൂന്ന് സമനിലയും നാല് തോൽവിയും ഉൾപ്പെടെ 51 പോയിന്റായി. അതേസമയം, ആഴ്സണലിന് 22 മത്സരങ്ങളിൽ നിന്ന് 16 വിജയങ്ങളും മൂന്ന് സമനിലകളും മൂന്ന് തോൽവികളും ഉൾപ്പെടെ 51 പോയിന്റുണ്ട്, എന്നാൽ ഗോൾ വ്യത്യാസത്തിൽ മാഞ്ചസ്റ്റർ സിറ്റി മുന്നിലാണ്.
മാഞ്ചസ്റ്റർ സിറ്റിക്കെതിരെ കഴിഞ്ഞ 11 മത്സരങ്ങളിലും ആഴ്സണൽ പരാജയപ്പെട്ടിരുന്നു. ഇതോടെ ഒരു ക്ലബിനെതിരെ ആഴ്‌സണൽ തുടർച്ചയായി ഏറ്റവും കൂടുതൽ പ്രീമിയർ ലീഗ് മത്സരങ്ങൾ തോറ്റ ക്ലബ്ബായി മാഞ്ചസ്റ്റർ സിറ്റി മാറി.മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകൻ പെപ് ഗ്വാർഡിയോള ഇതുവരെ 9 മത്സരങ്ങളിൽ ആഴ്സണൽ പരിശീലകൻ മൈക്കൽ അർട്ടെറ്റയെ നേരിട്ടുവെന്നതാണ് മറ്റൊരു ശ്രദ്ധേയമായ വസ്തുത. ഇതിൽ എട്ടെണ്ണം പെപ് ഗാർഡിയോള വിജയിച്ചു. എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന നാല് മത്സരങ്ങളിലും പെപ് ഗാർഡിയോളയുടെ ടീം വിജയിച്ചു എന്നതും ശ്രദ്ധേയമാണ്. എന്തായാലും മാഞ്ചസ്റ്റർ സിറ്റിയേക്കാൾ ഒരു മത്സരം കുറച്ച് ആഴ്സണൽ കളിച്ചു എന്നത് അവർക്ക് ആശ്വാസം നൽകുന്നു. ശനിയാഴ്ചത്തെ പ്രീമിയർ ലീഗ് മത്സരത്തിൽ ആസ്റ്റൺ വില്ലയാണ് ആഴ്സണലിന്റെ എതിരാളികൾ.
ലാലിഗയിൽ ഇന്നലെ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് എൽച്ചെയെ 4-0ന് പരാജയപ്പെടുത്തി, ബാഴ്‌സലോണയുമായുള്ള പോയിന്റ് വ്യത്യസം എട്ടാക്കി കുറച്ചു. 12 മത്സരങ്ങളിൽ തോൽവിയറിയാതെ മുന്നേറുന്ന ബാഴ്‌സലോണയ്ക്ക് പിന്നിൽ 21 മത്സരങ്ങളിൽ നിന്ന് 48 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് റയൽ മാഡ്രിഡ്.മാർക്കോ അസെൻസിയോ, കരീം ബെൻസെമ 2 , ലൂക്കാ മോഡ്രിച്ച് എന്നിവരാണ് റയലിൻയി ഗോളുകൾ നേടിയത്. 8-ാം മിനിറ്റിൽ മാർക്കോ അസെൻസിയോയുടെ ഗോളിൽ റയൽ ലീഡെടുത്തു. 31-ാം മിനിറ്റിൽ റയലിന് ലഭിച്ച പെനാൽറ്റിയിലൂടെ കരീം ബെൻസെമ രണ്ടമ്മ ഗോൾ നേടി.ഫോർവേഡ് റോഡ്രിഗോയെ ഫൗൾ ചെയ്തതിന് റയലിന് ലഭിച്ച മറ്റൊരു പെനാൽറ്റിയിലൂടെ ഫ്രാൻസ് ഫോർവേഡ് റയലിനെ 3-0 എന്ന നിലയിലെത്തിച്ചു.ലൂക്കാ മോഡ്രിച്ചിന്റെ 80-ാം മിനിറ്റിലെ ഫിനിഷിലൂടെ 4-0ന്റെ ജയം അവർ പൂർത്തിയാക്കി.
സിഗ്നൽ ഇടുന പാർക്കിൽ നടന്ന ചാമ്പ്യൻസ് ലീഗ് റൗണ്ട് 16 ആദ്യ പാദത്തിൽ കരിം അദേമിയുടെ തകർപ്പൻ ഗോളിന് ബൊറൂസിയ ഡോർട്ട്മുണ്ട് ചെൽസിയെ തോൽപിച്ചു.രണ്ടാം പകുതിയിൽ ഒരു കൗണ്ടറിലൂടെ 21കാരൻ കരിം അദയെമി ആണ് ഡോർട്മുണ്ടിന് ലീഡ് നൽകിയത്. സ്വന്തം ഹാഫിൽ നിന്ന് പന്ത് സ്വീകരിച്ചു മിന്നൽ വേഗത്തിൽ ഒറ്റക്ക് കുതിച്ച അദയെമി ചെൽസി ഗോൾ കീപ്പർ കെപയെയും ഡ്രിബിൾ ചെയ്തു മാറ്റിയാണ് അദയെമി ഗോൾ നേടിയത്. സമനില ഗോൾ നേടാൻ വേണ്ടി ചെൽസി കിണഞ്ഞു ശ്രമിച്ചെങ്കിലും ഡോർട്ട്മുണ്ട് പ്രതിരോധം ബേദിക്കാൻ സാധിച്ചില്ല. മറ്റൊരു മത്സരത്തിൽ ബെൻഫിക്ക എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ക്ലബ്ബ് ബ്രൂഗിനെ പരാജയപ്പെടുത്തി.ജോവോ മരിയോ (51′ പെൻ) ഡേവിഡ് നെറസ് (88′) എന്നിവരാണ് ബെൻഫിക്കയുടെ ഗോളുകൾ നേടിയത്.