മാഞ്ചസ്റ്റർ യുണൈറ്റഡ് മാത്രം നേടിയ അപൂർവ നേട്ടം സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റി

ചാമ്പ്യൻസ് ലീഗ്, പ്രീമിയർ ലീഗ്, എഫ്‌എ കപ്പ് എന്നിവ ഒരു സീസണിൽ നെഞിധ്യ ഏക ഇംഗ്ലീഷ് ക്ലബ്ബായി മാഞ്ചസ്റ്റർ യുണൈറ്റഡ് തുടരുകയാണ്.എന്നാൽ മാഞ്ചസ്റ്റർ സിറ്റി അതേ നേട്ടം കൈവരിക്കാൻ തയ്യാറെടുക്കുകയാണ്ബ.യേൺ മ്യൂണിക്കിനെതിരെ 4-1 ന്റെ അഗ്രഗേറ്റ് വിജയം പൂർത്തിയാക്കി തുടർച്ചയായ മൂന്നാം സീസണിലും സിറ്റി ചാമ്പ്യൻസ് ലീഗ് സെമിയിൽ പ്രവേശിച്ചു.

കരുത്തരായ റയൽ മാഡ്രിഡ് ആൺ യൂസെമിയിൽ മാഞ്ചസ്റ്റർ സിറ്റിയെ കാത്തിരിക്കുന്നത്.സിറ്റിക്ക് നിലവിലെ ചാമ്പ്യനെ വീഴ്ത്താൻ കഴിയുമെങ്കിൽ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം നേടാനുള്ള സാദ്ധ്യതകൾ വർധിക്കും. അങ്ങനെ സംഭവിക്കുകയാണെങ്കിൽ ജൂൺ 10 ന് ഇസ്താംബൂളിൽ നടക്കുന്ന ഫൈനലിൽ എസി മിലാനോ ഇന്റർ മിലാനോ സിറ്റിയെ കാത്തിരിക്കും.

ആറ് സീസണുകളിൽ അഞ്ചാം പ്രീമിയർ ലീഗ് കിരീടം തേടി പോകുമ്പോൾ ആഭ്യന്തരമായി സിറ്റി ഇതിനകം തന്നെ പ്രബല ശക്തിയാണ്.ആഴ്‌സണൽ പോയിന്റ് ടേബിളിൽ സിറ്റിക്ക് മുകളിൽ നാല് പോയിന്റ് ലീഡ് നേടിയെങ്കിലും ലിവർപൂളിനും വെസ്റ്റ് ഹാമിനുമെതിരെയുളള അവരുടെ സമനിലകൾക്ക് ശേഷം സിറ്റിയിട്ട് പ്രതീക്ഷകൾ വർധിച്ചിരുന്നു.

ഏപ്രിൽ 26 ന് എത്തിഹാദ് സ്റ്റേഡിയത്തിൽ ഇരുവരും ഏറ്റുമുട്ടുമ്പോൾ കിരീടം പോരാട്ടത്തിൽ വലിയ ട്വിസ്റ്റ് ഉണ്ടാവും.അതിനു മുന്നോടിയായി ശനിയാഴ്ച വെംബ്ലിയിയിൽ എഫ്എ കപ്പ് ഫൈനൽ കളിക്കാൻ സിറ്റി പോവും.

Rate this post