റഫറിയുടെ ഗുരുതര പിഴവ്, പ്രതികരണവുമായി ഫുട്ബോൾ പണ്ഡിറ്റുകൾ

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ സൂപ്പർ സൺഡേയിലെ സൂപ്പർ ക്ലാസിക് പോരാട്ടത്തിൽ മാഞ്ചസ്റ്ററിലെ ഇതിഹാദ് സ്റ്റേഡിയത്തിൽ വച്ച് നിലവിലെ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ മൂന്നു ഗോളിന്റെ സമനിലയിൽ പിടിച്ചു കെട്ടാൻ ടോട്ടനം ഹോട്സ്പറിന് കഴിഞ്ഞു. ഇഞ്ചോടിഞ്ച് നടന്ന പോരാട്ടമാണ് മൂന്നു ഗോൾ സമനിലയിൽ സിറ്റിയുടെ ഹോം സ്റ്റേഡിയത്തിൽ വെച്ച് ആരാധകരെ ആവേശം കൊള്ളിച്ചുകൊണ്ട് അവസാനിച്ചത്.

മത്സരത്തിന്റെ അവസാനനിമിഷം മാഞ്ചസ്റ്റർ സിറ്റിക്ക് മുന്നിൽ ഓപ്പൺ ചാൻസ് വന്നെങ്കിലും റഫറിയുടെ ഗുരുതരമായ പിഴവ് കാരണം സിറ്റിക്ക് വിജയപ്രതീക്ഷകൾ നഷ്ടപ്പെട്ടു. മത്സരത്തിന്റെ 93 മിനിറ്റിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ഹാലന്റിനെ ടോട്ടനം ഹോട്ട്സ്പർ താരം ഫൗൾ ചെയ്തുവെങ്കിലും റഫറി അഡ്വന്റാജ് വിളിച്ചു കളി തുടരാൻ പറഞ്ഞു, എന്നാൽ പന്ത് ഹാലൻഡ് ജാക്ക് ഗ്രീലീഷിനു മുൻപോട്ടു നൽകി, പന്തുമായി എതിർപോസ്റ്റിലേക്ക് മുന്നേറാൻ ഗ്രീലിഷ് ഒരുങ്ങിയതോടെ ഹാലന്റിന്റെ ഫൗൾ വിസിൽ റഫറി മുഴക്കി.

ഗ്രീലീഷിന്റെ മുൻപിൽ ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കവയാണ് റഫറിയുടെ അനാവശ്യ വിസിൽ വരുന്നത്. ഫൗൾ ചെയ്തെങ്കിലും മത്സരം തുടരാനാണ് റഫറി സൂചന നൽകിയത്, എന്നാൽ സിറ്റിക്ക് മുൻപിൽ അവസരം വന്നപ്പോൾ റഫറി അനാവശ്യ തീരുമാനം എടുത്തു. മത്സരത്തിന്റെ അവസാന നിമിഷം വിജയിക്കാനുള്ള സിറ്റിയുടെ ശ്രമങ്ങൾക്കാണ് റഫറിയുടെ തെറ്റായ തീരുമാനം വിധി നിർണയിച്ചത്. ഇതോടെ ചുറ്റും ഓടിക്കൂടിയ സിറ്റി താരങ്ങൾ റഫറിയുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ടു.

‘റഫറിക്ക് തെറ്റ് പറ്റി, ഇതൊരു അനാവശ്യ തീരുമാനമാണ്’ എന്നാണ് ഫുട്ബോൾ പണ്ഡിതനായ റോയ്കീൻ അഭിപ്രായപ്പെട്ടത്. മത്സരശേഷം മാധ്യമങ്ങളോട് സംസാരിച്ച മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ ഗാർഡിയോള ‘മൈക്കൽ ആർട്ടേറ്റയുടെ കമന്റ് ഇവിടെ പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല’ എന്ന് പറഞ്ഞു. നേരത്തെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ആഴ്‌സനലിനെതിരെ റഫറി നിർണ്ണായക തെറ്റ് വരുത്തിയപ്പോൾ പരിശീലകനായ ആർട്ടേറ്റ റഫറിയിങ്ങിനെ ‘ അങ്ങേയറ്റത്തെ അപമാനമായിരുന്നു’ എന്ന് കമന്റ് നൽകിയിരുന്നു. ഈ മത്സരം വിജയിച്ചിരുന്നുവെങ്കിൽ പോയിന്റ് ടേബിളിൽ മുന്നേറാൻ സിറ്റിക്ക് കഴിഞ്ഞിരുന്നു. നിലവിൽ 14 മത്സരങ്ങളിൽ നിന്നും 30 പോയിന്റ് സ്വന്തമാക്കിയ സിറ്റി പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ്.

4/5 - (1 vote)