യുവതാരത്തെ വേണ്ട; പെപിന്റെ തീരുമാനത്തിൽ അന്തംവിട്ട് സിറ്റി ആരാധകർ
കഴിഞ്ഞ വർഷം മാഞ്ചസ്റ്റർ സിറ്റി വലിയ പ്രതീക്ഷകളോടെ ടീമിലെത്തിച്ച താരമാണ് കെൽവിൻ ഫിലിപ്പ്. ഡി ബ്രൂയിൻ, ഗുൺഡോഗൻ, റോഡ്രി തുടങ്ങിയവർക്കൊപ്പം സിറ്റിയുടെ മധ്യനിരയിലേക്ക് തരാമെത്തുമ്പോൾ മധ്യനിര കരുത്താർജിക്കുമെന്ന് ആരാധകരും കണക്ക് കൂട്ടിയിരുന്നു. എന്നാൽ സിറ്റിയിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ ഈ യുവതാരത്തിന് സാധിക്കാതെ വന്നു.ലീഡ്‌സ് യുണൈറ്റഡിൽ നിന്നാണ് സിറ്റി ഫിലിപ്പിനെ റാഞ്ചിയത്. എന്നാൽ ലീഡ്‌സിൽ പുറത്തെടുത്ത പ്രകടനം താരത്തിന് സിറ്റിയ്ക്കൊപ്പം കാഴ്ച വെയ്ക്കാൻ സാധിച്ചില്ല.
ഇതോടെ താരത്തെ ലോണിൽ വിടാൻ ഒരുങ്ങിയിരിക്കുകയാണ് സിറ്റി. ഈ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ താരത്തെ സിറ്റി ലോൺ വ്യവസ്ഥയിൽ കൈമാറും. എന്നാൽ ഇംഗ്ലണ്ടിലെ മികച്ച മധ്യനിര താരങ്ങളിൽ ഒരാളായ ഫിലിപ്പിനെ ലോൺ വ്യവസ്ഥയിൽ കൈമാറാനുള്ള പരിശീലകൻ പെപ് ഗാർഡിയോളയുടെ തീരുമാനത്തിൽ സിറ്റി ആരാധകരും ഷോക്കിലാണ്.
ഈ ട്രാൻസ്ഫർ വിൻഡോയിൽ സിറ്റിയുടെ മധ്യനിരയിലെ പ്രധാന താരമായ ഗുൻഡോഗൻ ബാഴ്സയിലേക്ക് കൂടുമാറിയിരുന്നു. കൂടാതെ കെവിൻ ഡി ബ്രൂയിൻ ചെറിയ പരിക്കിന്റെ പിടിയിലുമാണ്. ചെൽസിയിൽ നിന്നും കോവാസിച്ചിനെ ഇത്തവണ സിറ്റി ടീമിൽ എത്തിച്ചിരുന്നെങ്കിലും സിറ്റിയുടെ മധ്യനിര കഴിഞ്ഞ സീസണെ അപേക്ഷിച്ച് ഇത്തവണ ദുർബലമാണെന്നുള്ള അഭിപ്രായം ഉയർന്നിരിന്നു. ഇതിനിടയിലാണ് ഫിലിപ്പിനെ സിറ്റി ലോണിൽ അയക്കുന്നത്. താരത്തിന്റെ പഴയ കരിയർ ഫോം തിരിച്ച് കിട്ടാനും കൂടുതൽ അവസരം ലഭിക്കാനുമാണ് താരത്തെ ലോണിൽ അയക്കുന്നത് എന്നാണ് സിറ്റിയുടെ പ്രതികരണം.
🚨 Manchester City will loan Kalvin Phillips out this summer to try and get his career 'back on track'.
— Transfer News Live (@DeadlineDayLive) August 21, 2023
The Treble winners feel they can go without the Englishman for a season in the hope he can reinvent himself.
(Source: @reluctantnicko) pic.twitter.com/50SVQj4R6Q
പക്ഷെ ഇത്തവണ സിറ്റിയുടെ മധ്യനിര പാളിയാൽ ഫിലിപ്പിനെ ലോണിൽ അയക്കാനുള്ള പെപ്പിന്റെ നീക്കം ചോദ്യം ചെയ്തപ്പെട്ടെക്കും.അതേ സമയം, ഫിലിപ്പിനെ പ്രിമിയർ ലീഗ് ക്ലബ്ബിലേക്ക് തന്നെയാണ് സിറ്റി ലോണിൽ അയക്കാൻ ഉദ്ദേശിക്കുന്നത് എന്നാണ് സൂചനകൾ.