❝പറയാൻ പഴയ പ്രതാപം മാത്രം , ടോപ് ഫോറിൽ എത്താൻ അർഹരല്ലാത്ത മാഞ്ചസ്റ്റർ യുണൈറ്റഡ്❞ | Manchester United

2013-ൽ സർ അലക്‌സ് ഫെർഗൂസൺ വിരമിച്ചതിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിന് ഗുഡിസൺ പാർക്കിൽ ചില ദയനീയ ദിനങ്ങൾ ഉണ്ടായിരുന്നു. ആ പട്ടികയിൽ ചേർക്കാനായി ഇന്നലെ ഒരു തോൽവി കൂടി യുണൈറ്റഡ് നേരിട്ടിരിക്കുകയാണ്.

2014-ൽ ഡേവിഡ് മോയ്‌സിന് കീഴിൽ 2-0-ന് തോൽവി, 2015-ൽ ലൂയിസ് വാൻ ഗാലിന് കീഴിൽ 3-0-ന് തോൽവി, 2019-ൽ ഒലെ ഗുന്നർ സോൾസ്‌ജെയറിനു കീഴിൽ 4-0-ന് തോൽവി അതിന്റെ കൂടെ റാൽഫ് റാങ്‌നിക്കിന്റെ ടീമിനെ എവർട്ടൺ 1-0ന് തോൽപ്പിച്ചു.എന്നാൽ ഫെർഗൂസൻ വിടവാങ്ങിയിട്ട് ഒരു ദശാബ്ദത്തോളമായി ഇത് ഇപ്പോഴും നടക്കുന്നു എന്നത് അടുത്ത മാനേജർക്ക് ക്ലബ്ബിനെ മനസ്സിലാക്കി മുന്നോട്ട് കൊണ്ട് പോവുക എന്നത് എത്ര വലിയ ജോലിയാണെന്ന് കാണിക്കുന്നു.

നിലവിലെ അജാക്‌സ് മാനേജരും ഓൾഡ് ട്രാഫോർഡ് പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ട എറിക് ടെൻ ഹാഗ് യുണൈറ്റഡിന്റെ ഈ നിലയിൽ ഒരു മാറ്റം കൊണ്ടു വരാനുള്ള ശ്രമത്തിലാണ്. ഇന്നലെ പിറന്ന് ആൻറണി ഗോർഡന്റെ ആദ്യ പകുതിയിലെ ഗോൾ അർത്ഥമാക്കുന്നത് അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കളിക്കണമെങ്കിൽ അത്ഭുതം നടക്കേണ്ടി വരും എന്നാണ്. ടോപ് ഫോർ ഓട്ടത്തിൽ യുണൈറ്റഡിന്റെ എതിരാളിയായ ആഴ്‌സണൽ കഴിഞ്ഞ രണ്ടു മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും ആ ആനുകൂല്യം മുതലാക്കാൻ യുണൈറ്റഡിന് സാധിച്ചില്ല.തങ്ങളുടെ മുൻ 22 ലീഗ് മത്സരങ്ങളിൽ 17ലും തോറ്റ എവർട്ടൺ ടീമിനെ തോൽപ്പിക്കാൻ യുണൈറ്റഡിന് സാധിച്ചില്ല എന്നതിൽ നിന്നും ടീമിന്റെ മുന്നോട്ടുള്ള കുതിപ്പ് എത്രയുണ്ടെന്ന് മനസിലാക്കാം.

യുണൈറ്റഡിന് ഇനിയും ഏഴ് മത്സരങ്ങൾ ബാക്കിയുണ്ട് എന്നാൽ ഈ ഫോമിൽ കളിച്ചാൽ യൂറോപ്പിലെ മുൻനിര ക്ലബ്ബുകളിൽ മാത്രം കളിക്കുന്ന ചാമ്പ്യൻഷിപ്പിൽ കളിക്കുക എന്നത് ഒരു വിദൂര സ്വപ്നമായി മാറും.”ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കളിക്കാൻ കളിക്കാർ ഉത്സുകരായിരിക്കണം, എന്നാൽ നമ്മൾ ഇന്നത്തെ പോലെ കളിക്കുന്നിടത്തോളം കാലം അവർ അതിന് അർഹരല്ല,” രംഗ്നിക്ക് മത്സര ശേഷം പറഞ്ഞു.”ബേൺലിക്കെതിരെ മൂന്ന് ഗോളുകൾ വഴങ്ങിയ ടീമിനെതിരെ 95 മിനിറ്റിനുള്ളിൽ നിങ്ങൾ സ്കോർ ചെയ്തില്ലെങ്കിൽ, അത് വിശദീകരിക്കാൻ പ്രയാസമാണ്. ഒരു കോച്ചിംഗ് സ്റ്റാഫ് എന്ന നിലയിൽ ഞങ്ങൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാത്തത് എന്തുകൊണ്ടാണെന്ന് മനസിലാക്കാൻ പ്രയാസമാണ്” പരിശീലകൻ കൂട്ടിച്ചേർത്തു.

ഇന്നലത്തെ മത്സരത്തിൽ യുണൈറ്റഡ് വളരെ മോശമായാണ് തുടങ്ങിയത് അതിനേക്കാൾ മോശമായാണ് എവർട്ടൺ മത്സരം ആരംഭിച്ചത്.രണ്ടാം പകുതിയിൽ കളി മാറ്റാൻ റാൻനിക്കിന് പകരക്കാരനെ ആവശ്യമായി വന്നപ്പോൾ ജുവാൻ മാറ്റയെയാണ് ഇറക്കിയത്.അതുവരെ ഈ സീസണിൽ പ്രീമിയർ ലീഗിൽ ഒരു മത്സരവും കളിക്കാത്ത താരത്തെ ഇറക്കിയത് യുണൈറ്റഡിന്റെ തന്ത്രങ്ങളുടെ വീഴ്ച്ച തന്നെയാണ്.

ഈ സീസണിൽ ലീഗിൽ യുണൈറ്റഡ് വഴങ്ങിയ 42-ാമത്തെ ഗോളായിരുന്നു എവർട്ടന്റെ ഗോൾ. ആദ്യ എട്ടു സ്ഥാനങ്ങളിൽ ഏറ്റവും മോശം റെക്കോർഡും ഇത് തന്നെയാണ് .18 ആം സ്ഥാനത്തുള്ള ബേൺലിയും 42 ഗോളാണ് വഴങ്ങിയിട്ടുള്ളത്.ടെൻ ഹാഗ് യുണൈറ്റഡ് ജോലി ഏറ്റെടുക്കുകയാണെങ്കിൽ, വേനൽക്കാലത്ത് അദ്ദേഹത്തിന് പുതിയ കളിക്കാരെ ആവശ്യമായി വരും. ഡച്ച് പരിശീലകന് എങ്കിലും യുണൈറ്റഡിനെ കരകയറ്റാൻ സാധിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത് .

Rate this post