ഡെവിഡ് ഡിഹിയ മാഞ്ചസ്റ്ററിലേക്ക് തിരിച്ചെത്തുന്നു, ഒനാനക്ക് പകരക്കാരനായി കളിപ്പിക്കാൻ നീക്കം|Manchester United

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസമായ സ്പാനിഷ് താരം കഴിഞ്ഞ സമ്മറിലാണ് അപ്രതീക്ഷിതമായി കരാർ പുതുക്കാതെ ചുവന്ന ചെകുത്താന്മാരുടെ കോട്ട വിട്ടത്. മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ കരാർ നൽകാത്തതായിരുന്നു അപ്രതീക്ഷിതമായി താരം ക്ലബ്ബ് വിടേണ്ടിവന്നത്.

പകരക്കാരനായി മാഞ്ചസ്റ്റർ പരിശീലകൻ ടെൻ ഹാഗ് എത്തിച്ചതാവട്ടെ അയാക്സിനൊപ്പം പരിശീലകനായിരുന്നപ്പോൾ തന്റെ ഗോൾകീപ്പറായിരുന്ന കാമറൂണിന്റെ ഒനാനയെ ആയിരുന്നു. ഇന്റർ മിലാനിൽ നിന്നുമാണ് 27 കാരനെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയത്. വലിയ തുകയ്ക്ക് സ്വന്തമാക്കിയപ്പോൾ തന്നെ ആരാധകർക്കിടയിൽ സമ്മിശ്ര പ്രതികരണമാണ് അന്ന് ഉണ്ടാക്കിയിരുന്നത്.

എന്നാൽ അത് ശരിവെക്കും വിധം തന്നെ തുടക്കത്തിൽ ഒനാനയുടെ പ്രകടനം വളരെ മോശമായിരുന്നു, ഒന്നിൽ കൂടുതൽ തവണ താരത്തിന്റെ മണ്ടത്തരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഗോൾ വഴങ്ങി, അതിന് വലിയ വിലയും നൽകേണ്ടിവന്നു.ഇതുവരെ 13 മത്സരങ്ങളിൽ നാല് തവണ മാത്രമാണ് താരത്തിന് ക്ലീൻ ഷീറ്റ് നേടാൻ ആയത്. പ്രീമിയർ ലീഗിൽ നിലവിൽ മാഞ്ചസ്റ്റർ എട്ടാം സ്ഥാനത്തും,ചാമ്പ്യൻസ് ലീഗിലെ ആദ്യ രണ്ടു മത്സരങ്ങളും തോറ്റിരുന്നു. കഴിഞ്ഞദിവസം കോപൻഹെവനെതിരെയുള്ള ഒരേ ഒരു വിജയം മാത്രമാണ് യുണൈറ്റഡിനുള്ളത്.

എന്നാൽ കഴിഞ്ഞദിവസം ഓൾഡ് ട്രാഫോഡിൽ കോബെൻഹെവനെതിരെ നടന്ന ചാമ്പ്യൻസ് ലീഗിൽ കാമറൂൺ താരം ഹീറോയായി മാറി. സ്റ്റോപ്പേജ് ടൈമിൽ താരം പെനാൽറ്റി തടുത്തിട്ടാണ് നിർണായക ചാമ്പ്യൻസ് ലീഗ് വിജയം മാഞ്ചസ്റ്ററിന് സമ്മാനിച്ചത്. എന്നാൽ ജനുവരി മുതൽ ഒരു മാസത്തോളം താരത്തിന്റെ സേവനം മാഞ്ചസ്റ്റർ യുണൈറ്റഡിന് ലഭ്യമാവില്ല.ജനുവരി 13 മുതൽ ഫെബ്രുവരി 11 വരെ ആഫ്രിക്കൻ നാഷൻസ് കപ്പ് നടക്കുന്നതിനാൽ താരം കാമറൂൺ ടീമിനൊപ്പം ചേരും. ആ കാലയളവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് താരത്തിന്റെ സേവനം ലഭ്യമാവില്ല. ഓനാന നാഷണൽ ടീമിൽ നിന്നും മുൻപ് ഒരു തവണ വിരമിച്ചിരുന്നു, എന്നാൽ അദ്ദേഹം യൂടേൺ അടിച്ച് രാജ്യത്തിനൊപ്പം കളിക്കാൻ തയ്യാറാണെന്ന് അറിയിക്കുകയായിരുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട ഡെവിഡ് ഡിഹിയ ഇതുവരെ മറ്റൊരു ക്ലബ്ബിലും ചേർന്നിട്ടില്ല, അതുകൊണ്ടുതന്നെ താരത്തെ ഒരു ചെറിയ കാലയളവിലേക്ക് സ്വന്തമാക്കാൻ ഒരുങ്ങുകയാണ് ചുവന്ന ചെകുത്താന്മാർ. എല്ലാം കൃത്യമായി നടക്കുകയാണെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കുപ്പായത്തിൽ ഒരുതവണ കൂടി നമ്മൾക്ക് ഡിഹിയ കളിക്കുന്നത് കാണാം.

3.7/5 - (4 votes)