ബെർണാബ്യൂവിൽ ബാഴ്‌സലോണയെ വീഴ്ത്തി റയൽ മാഡ്രിഡ് : സമനില കുരുക്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് : വിജയവുമായി ചെൽസിയും ആഴ്സണലും

ബെർണാബ്യൂവിൽ നടന്ന എൽ ക്ലാസിക്കോ പോരാട്ടത്തിൽ ബാഴ്‌സലോണയെ 3-1ന് തോൽപ്പിച്ച് റയൽ മാഡ്രിഡ് ലാലിഗയിൽ മൂന്ന് പോയിന്റ് മുന്നിലെത്തി.ലാലിഗ ചാമ്പ്യൻമാർ ആദ്യ പകുതിയിൽ കരീം ബെൻസെമ, ഫെഡറിക്കോ വാൽവെർഡെ എന്നിവരിലൂടെ 2-0 ന് മുന്നിലെത്തി. ഇഞ്ചുറി ടൈമിൽ റോഡ്രിഗോ പെനാൽറ്റിയിലൂടെ റയലിന്റെ വിജയം ഉറപ്പിച്ചു.

മിഡ്‌വീക്കിൽ ഒരു നിരാശാജനകമായ ചാമ്പ്യൻസ് ലീഗ് സമനിലയിലേക്ക് വഴുതിവീണതിന് ശേഷം ലീഗ് കിരീടപ്പോരാട്ടത്തിൽ തന്റെ ടീം തോൽക്കുന്നത് ദയനീയമായ നോക്കി കാണുകയായിരുന്നു സാവി.ഈ സീസണിൽ ലാലിഗയിൽ മാഡ്രിഡ് തോൽവിയറിയാതെ തുടരുകയും 25 പോയിന്റുമായി പോയിന്റ് ടേബിളിൽ ഒന്നാമതെത്തുകയും ചെയ്തു. ബാഴ്സ 22 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.വിനീഷ്യസ് ജൂനിയറിന്റെ ഗോൾ ശ്രമത്തെ മാർക്ക്-ആന്ദ്രെ ടെർ സ്റ്റെഗൻ തടഞ്ഞതിന് ശേഷം ബെൻസെമയുടെ തകർപ്പൻ കൗണ്ടർ അറ്റാക്കിലൂടെ റയൽ 12 മിനിറ്റിൽ ലീഡ് നേടി.2020 ന് ശേഷം ക്ലബ് തലത്തിൽ ബെൻസിമയുടെ മോശം ഗോൾ വരൾച്ചയ്ക്ക് അവസാനം ആകുകയും ചെയ്തു.

35 ആം മിനുട്ടിൽ ബോക്സിന് പുറത്ത് നിന്നും നേടിയ മികച്ചൊരു ഗോളിലൂടെ വാൽവെർഡെ റയലിന്റെ ലീഡുയർത്തി. 83 ആം മിനുട്ടിൽ പകരക്കാരനായ ടോറസിലൂടെ ബാഴ്സ ഒരു ഗോൾ മടക്കി.90-ാം മിനിറ്റിൽ സെർജിയോ ബുസ്‌കെറ്റ്‌സ് റോഡ്രിഗോയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ബ്രസീലിയൻ തന്നെ ഗോളാക്കി മാറ്റി.കഴിഞ്ഞ സീസണിൽ 4-0 ന് ക്ലാസിക്കോ ഹോം തോൽവിക്ക് മാഡ്രിഡ് മധുര പ്രതികാരം ചെയ്തു.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഓൾഡ് ട്രാഫോർഡിൽ ന്യൂകാസിലിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.രണ്ടാം പകുതിയുടെ തുടക്കത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ രണ്ട് ഗോളുകൾ റഫറി ക്രെയ്ഗ് പാവ്സൺ അനുവദിക്കാത്തത് വലിയ വിവാദമായി മാറി.മന്ദഗതിയിലായ ആദ്യ പകുതിക്ക് ശേഷം, ഇടവേളയ്ക്ക് ശേഷം യുണൈറ്റഡ് മികച്ച രീതിയിൽ ആരംഭിച്ചു. റൊണാൾഡോയിട്ട് രണ്ടു ഗോളുകൾ റഫറി നിരസിച്ചു.ആദ്യത്തേത് ബിൽഡപ്പിലെ ഒരു ഓഫ്‌സൈഡ് കാരണമായിരുന്നു, നിമിഷങ്ങൾക്ക് ശേഷമുള്ള രണ്ടാമത്തെ സംഭവം കൂടുതൽ വിവാദമായിരുന്നു. അവസാന നിമിഷം യുണൈറ്റഡിന് കളി ജയിക്കാൻ രണ്ട് വലിയ അവസരങ്ങൾ ലഭിച്ചെങ്കിലും ഫ്രെഡും പകരക്കാരനായ മാർക്കസ് റാഷ്‌ഫോർഡും ക്ലോസ് റേഞ്ചിൽ നിന്ന് നഷ്ടപ്പെടുത്തി. സമനിലയായതോടെ പോയിന്റ് പട്ടികയിൽ യുണൈറ്റഡ് അഞ്ചാം സ്ഥാനത്ത് തുടരുന്നു.

ചെൽസി മാനേജരായി തന്റെ മികച്ച പ്രകടനം തുടർന്ന് ഗ്രഹാം പോട്ടർ. ഇന്ന് നടന്ന മത്സരത്തിൽ മേസൺ മൗണ്ടിന്റെ ഇരട്ട ഗോളുകളുടെ പിൻബലത്തിൽ ചെൽസി ആസ്റ്റൺ വില്ലക്കെതിരെ രണ്ടു ഗോളിന്റെ വിജയം നേടി.സ്റ്റാംഫോർഡ് ബ്രിഡ്ജിൽ തോമസ് ടുച്ചലിന് പകരം പോട്ടർ വന്നതിന് ശേഷം ആറ് കളികളിൽ ചെൽസി തോൽവി അറിഞ്ഞിട്ടില്ല, വില്ലയിലെ വിജയം എല്ലാ മത്സരങ്ങളിലെയും തുടർച്ചയായ അഞ്ചാമത്തെ വിജയമായിരുന്നു.ആറാം മിനിറ്റിൽ ആണ് മൗണ്ടിന്റെ ആദ്യ ഗോൾ പിറന്നത്. ഗോൾ വീണ ശേഷം വില്ല നന്നായി പ്രതികരിക്കുകയും ഇടവേളയ്ക്ക് മുമ്പ് നിരവധി മികച്ച അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്‌തു, പക്ഷേ ചെൽസിയുടെ കീപ്പർ കെപ അരിസാബലാഗയെ മറികടക്കാൻ സാധിച്ചില്ല.ഡാനി ഇംഗ്‌സിനെതിരെ അത്ഭുതകരമായ ഒരു സേവ് നടത്തുകയും ചെയ്തു.65-ാം മിനിറ്റിൽ മൗണ്ടിന്റെ ഡിപ്പിംഗ് ഫ്രീ കിക്ക് കീപ്പർ എമിലിയാനോ മാർട്ടിനെസിനെ മറികടന്ന് വലയിലാക്കി.

എലാൻഡ് റോഡിൽ ലീഡ്‌സ് യുണൈറ്റഡിനെതിരെ 1-0 ന് ജയിച്ച ആഴ്‌സണൽ ഞായറാഴ്ച പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. 35 ആം മിനുട്ടിൽ ബുക്കയോ സാക്കയാണ് ആഴ്സണലിന്റെ ഗോൾ നേടിയത്.രണ്ടാം പകുതിയിൽ ലീഡ്സിന് ഒന്നിലധികം അവസരങ്ങൾ ലഭിച്ചിട്ടും ഒന്നും ഗോളാക്കി മാറ്റാൻ സാധിച്ചില്ല.ആദ്യ പകുതിയിൽ ഇരുടീമുകൾക്കും അവസരങ്ങൾ ലഭിച്ചെങ്കിലും 35 മിനിറ്റിനുശേഷം സാക്കയിലൂടെ ആഴ്‌സണൽ ഗോൾ കണ്ടെത്തി.ഒഡേഗാഡിന്റെ പാസിൽ നിന്നാണ് ഇംഗ്ലീഷ് താരം ഗോൾ നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ പാട്രിക് ബാംഫോർഡിലൂടെ ലീഡ്സ് സമനില ഗോൾ നേടിയെങ്കിലും സ്‌ട്രൈക്കർ ബിൽഡ്-അപ്പിൽ ഗബ്രിയേലിനെ ഫൗൾ ചെയ്‌തതായി കണ്ടത്തിയതോടെ അനുവദിച്ചില്ല. 63 ആം മിനുട്ടിൽ ലീഡ്‌സിന് അനുകൂലമായി പെനാൽറ്റി ലഭിച്ചു. എന്നാൽ കിസിക്കടുത്ത് ബാംഫോർഡ് അത് പുറത്തേയ്ക്ക് അടിച്ചു കളഞ്ഞു.അവസാന നിമിഷം ലീഡ്‌സിന് ഒരു പെനാൽറ്റി ക്കൂടി റഫറി അനുവദിക്കുകയും ആര്സെനാൽ താരം ഗബ്രിയേലിനു ചുവപ്പ് കാർഡ് ലഭിച്ചെങ്കിലും അവസാനം അതെല്ലാം പിൻവലിച്ചു. 9 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 24 പോയിന്റുമായി ആഴ്‌സണൽ ഒന്നാം സ്ഥാനത്താണ്.

Rate this post
Manchester UnitedReal Madrid