അപരാജിതരായി കുതിപ്പ് തുടർന്ന് റയൽ മാഡ്രിഡ് : ഇഞ്ചുറി ടൈമിലെ ഗോളിൽ സമനിലയുമായി യുണൈറ്റഡ് : തകർപ്പൻ വിജയവുമായി മിലാൻ ക്ലബ്ബുകൾ : ഡോർട്മുണ്ടിനും ബയേണിനും ജയം

സ്റ്റോപ്പേജ് ടൈമിൽ ബ്രസീലിയൻ മിഡ്ഫീൽഡർ കസെമിറോ നേടിയ ഗോളിൽ ചെൽസിക്കെതിരെ സമനിലയുമായി രക്ഷപെട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഭാവത്തിൽ ഇറങ്ങിയ മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരെ 87 ആം മിനുട്ടിൽ ജോർഗിഞ്ഞോയുടെ പെനാൽറ്റിയാണ് ചെൽസിയെ മുന്നിലെത്തിച്ചത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ യൂണൈറ്റഡിന്റെ ആധിപത്യമാണ് കാണാൻ സാധിച്ചത്.

മികച്ച ഗോൾ അവസരങ്ങൾ ലഭിച്ചിങ്കിലും ഒന്നും മുതലാക്കാൻ യുണൈറ്റഡിന് സാധിച്ചില്ല. രണ്ടാം പകുതിയിലും യുണൈറ്റഡിന് ഗോൾ നേടാൻ അവസരം ലഭിച്ചിരുന്നു. 87 ആം മിനുട്ടിൽ കോർണർ ഡിഫൻഡ് ചെയ്യുന്നതിനിടെ യുണൈറ്റഡിന്റെ പകരക്കാരനായ സ്‌കോട്ട് മക്‌ടോമിനയ് ചെൽസി സ്‌ട്രൈക്കർ അർമാൻഡോ ബ്രോജയെ ഫൗൾ ചെയ്തതിനാണ് പെനാൽറ്റി വിളിച്ചത്.പെനാൽറ്റി ജോർജിഞ്ഞോ ഗോളാക്കി മാറ്റിയപ്പോൾ പോട്ടറുടെ ടീം വിജയം ഉറപ്പിച്ചതായി കാണപ്പെട്ടു.

എന്നാൽ കാസെമിറോ തന്റെ നിലവാരം പ്രകടിപ്പിക്കുകയും അവസാന നിമിഷങ്ങളിൽ ബോക്സിൽ നിന്നുള്ള ഹെഡ്ഡർ യുണൈറ്റഡിനെ തോൽ‌വിയിൽ നിന്നും രക്ഷിക്കുകയും ചെയ്തു.പ്രീമിയർ ലീഗിലെ 11 മത്സരങ്ങൾക്ക് ശേഷം ചെൽസിയും യുണൈറ്റഡും യഥാക്രമം നാലാമതും അഞ്ചാമതും തുടരുന്നു

ലാ ലീഗയിൽ വിജയകുതിപ്പ് തുടർന്ന് റയൽ മാഡ്രിഡ് .ഇന്നലെ നടന്ന മത്സരത്തിൽ സെവിയ്യയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് റയൽ കീഴടക്കിയത്. ലൂക്ക മോഡ്രിച് ,ലൂക്കാസ് വാസ്‌ക്വസ്, ഫെഡറിക്കോ വാൽവെർഡെ എന്നിവരാണ് റയലിന്റെ ഗോളുകൾ നേടിയത്. വിജയത്തോടെ ലാലിഗയിൽ ആറ് പോയിന്റിന്റെ ലീഡ് നേടാൻ ചാമ്പ്യന്മാർക്ക് സാധിച്ചു. അഞ്ചാം മിനുട്ടിൽ വിനീഷ്യസ് ജൂനിയർ കൊടുത്ത ക്രോസിൽ നിന്നും ലൂക്കാ മോഡ്രിച്ച് ചാമ്പ്യൻമാരെ മുന്നിലെത്തിച്ചു.പിന്നീട് മാഡ്രിഡ് ആധിപത്യം പുലർത്തിയെങ്കിലും നിരവധി അവസരങ്ങൾ പാഴാക്കി. എന്നാൽ 54 ആം മിനുട്ടിൽ അര്ജന്റീന താരം എറിക് ലമേലയുടെ ഗോളിൽ സെവിയ്യ സമനില പിടിച്ചു. 79 ആം മിനുറ്റിൽ വിനീഷ്യസ് ജൂനിയറിൽ പാസിൽ നിന്നും ലൂക്കാസ് വാസ്ക്വസ്‌ നേടിയ ഗോളിൽ റയൽ ലെഡ് നേടി.

81 ആം മിനുട്ടിൽ മികച്ച ഫോമിലുള്ള വാൽവെർഡെ റയലിന്റെ വിജയം ഉറപ്പിച്ചു. 11 മത്സരങ്ങളിൽ നിന്നും 31 പോയിന്റാണ് റയലിനുള്ളത്.ആറ് തവണ യൂറോപ്പ ലീഗ് ജേതാക്കളായ സെവിയ്യ ഈ സീസണിൽ ണ്ട് മത്സരങ്ങൾ മാത്രമേ ജയിച്ചിട്ടുള്ളൂ, 11 കളികളിൽ നിന്ന് 10 പോയിന്റുമായി 14-ാം സ്ഥാനത്താണ്.2001-ൽ ടോപ്പ് ഫ്ലൈറ്റിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചതിന് ശേഷം ഒരു ലീഗ് സീസണിലെ മോശം തുടക്കത്തിന് ശേഷം അവർ മാനേജർ ജൂലൻ ലോപെറ്റെഗുയിയെ പുറത്താക്കുകയും അർജന്റീനിയൻ ജോർജ്ജ് സാമ്പവോളിയെ പരിശീലകനായി നിയമിക്കുകയും ചെയ്തിരുന്നു.

ഇറ്റാലിയൻ സിരി എ യിൽ വമ്പൻ ജയവുമായി എസി മിലാൻ.സാൻ സിറോയിൽ നടന്ന മത്സരത്തിൽ എ സി മിലാൻ ഒന്നിനെതിരെ നാല് ഗോളുകൾക്ക് മോൻസയെ തകർത്ത് വിട്ടു.മിഡ്ഫീൽഡർ ബ്രാഹിം ഡയസ് മിലാന് വേണ്ടി ഇരട്ട ഗോളുകൾ നേടി.16-ാം മിനിറ്റിൽ പിച്ചിന്റെ മധ്യഭാഗത്ത് നിന്ന് പന്ത് സ്വീകരിച്ച് ബ്രാഹിം ഒരു സോളോ ഗോളിലൂടെ സ്കോറിന് തുറന്നു.41 ആം മിനുട്ടിൽ ഒറിഗിയുടെ പാസിൽ നിന്നും ബ്രാഹിം രണ്ടാം ഗോൾ നേടി.രണ്ടാം പകുതിയിൽ ബ്രഹിം ഡയസ് പരിക്കേറ്റ് പുറത്ത് പോയി. 65 ആം മിനുട്ടിൽ ഒറിഗി മിലൻറെ മൂന്നമത്തെ ഗോൾ നേടി, 70 ആം മിനുട്ടിൽ ഫിലിപ്പോ റനോച്ചിയ മോൻസക്കായി ഒരു ഗോൾ മടക്കി. 84 ആം മിനുട്ടിൽ റാഫേൽ ലിയാവോ മിലൻറെ നാലാം ഗോൾ നേടി. 11 മത്സരങ്ങളിൽ നിന്നും 26 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് മിലാൻ.

മറ്റൊരു മത്സരത്തിൽ ഇന്റർ മിലാൻ മൂന്നിനെതിരെ നാല് ഗോളുകൾക്ക് ഫിയോറെന്റീനയെ കീഴടക്കി. അത്യന്ത്യം ആവേശം നിറഞ്ഞ മത്സരത്തിൽ ഇഞ്ചുറി ടൈമിൽ ഹെൻറിഖ് മഖിതാര്യൻ നേടിയ ഗോളിൽ ആയിരുന്നു ഇന്ററിന്റെ ജയം. ഇന്റെരിനു വേണ്ടി ലൗട്ടാരോ മാർട്ടിനെസ് രണ്ടു ഗോളുകൾ നേടി.നിക്കോളോ ബാരെല്ലയാണ് ഇന്ററിന്റെ മറ്റൊരു സ്‌കോറർ.21 പോയിന്റുമായി ഏഴാം സ്ഥാനത്താണ് ഇന്റ്ററിന്റ സ്ഥാനം.

ജർമൻ ബുണ്ടസ്‌ലീഗയിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ബയേൺമ്യൂണിക്ക് ഹോഫെൻഹെയിമിനെ കീഴടക്കി.18-ാം മിനിറ്റിൽ ജമാൽ മുസിയാലയിലൂടെ ബയേൺ ലീഡ് നേടി.38-ാം മിനിറ്റിൽ എറിക് മാക്‌സിം ചൗപോ-മോട്ടിംഗ് അവരുടെ ലീഡ് ഇരട്ടിയാക്കി.കാമറൂൺ സ്‌ട്രൈക്കർ ബയേണിന്റെ അവസാന മൂന്ന് മത്സരങ്ങളിലും ഗോൾ നേടിയിട്ടുണ്ട്.22 പോയിന്റുമായി ബയേൺ രണ്ടാം സ്ഥാനത്താണ്.മറ്റൊരു മത്സരത്തിൽ ബൊറൂസിയ ഡോർട്മുണ്ട് എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് സ്റ്റട്ട്ഗാർട്ടിനെ കീഴടക്കി.ജൂഡ് ബെല്ലിംഗ്ഹാം (2′, 53′)നിക്ലാസ് സുലെ (13′)ജിയോവന്നി റെയ്ന (44′)യൂസൗഫ മൗക്കോക്കോ (72′) എന്നിവരാണ് ഡോർട്മുണ്ടിന്റെ ഗോളുകൾ നേടിയത്.ഡോർട്ട്മുണ്ട് ഇപ്പോൾ 19 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.

Rate this post