മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരുടെ വരെ കയ്യടി നേടിയ പ്രകടനവുമായി ഒമോനോയയുടെ ഗോൾകീപ്പർ ഫ്രാൻസിസ് ഉസോഹോ |Francis Uzoho

യൂറോപ്പ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ഒമോണിയ നിക്കോസിയയുടെ നൈജീരിയൻ ഗോൾകീപ്പർ ഫ്രാൻസിസ് ഉസോഹോ ഉജ്ജ്വല പ്രകടനം ആണ് കാഴ്ചവെച്ചത്.ഗോൾ കീപ്പറുടെ സ്വപ്ന സാക്ഷാത്കാരം കൂടിയായിരുന്നു യൂണൈറ്റഡിനെതിരെയുള്ള മത്സരം.

ഓൾഡ് ട്രാഫോർഡിൽ സൈപ്രസിൽ നിന്നുള്ള ക്ലബിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു ഗോളിന് വിജയിച്ചെങ്കിലും ഉസോഹോ ഗോളിന് മുന്നിൽ പാറ പോലെ നിന്നു.സ്കോട്ട് മക്‌ടോമിനയുടെ സ്റ്റോപ്പേജ് ടൈം ഗോൾ യുണൈറ്റഡിന് വിജയം നേടിക്കൊടുത്തത്.1999 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഒലെ ഗുന്നർ സോൾസ്‌ജെയറിന് ശേഷം ഒരു യൂറോപ്യൻ മത്സരത്തിൽ 90-ാം മിനിറ്റിനപ്പുറം വിജയഗോൾ നേടുന്ന ആദ്യ മാഞ്ചസ്റ്റർ യുണൈറ്റഡ് പകരക്കാരനായ സ്‌കോട്ട് മക്‌ടോമിനയ്.നിരവധി ഗോൾ അവസരങ്ങൾ നഷ്ടപെടുത്തിയതിന് ശേഷമായിരുന്നു യുണൈറ്റഡിന്റെ ജയം.

ഒമോണിയയ്‌ക്കെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് 34 ഷോട്ടുകൾ രേഖപ്പെടുത്തിയെങ്കിലും അവസരങ്ങൾ ഒന്നും മുതലാക്കാനായില്ല. ഒമോനോയ എഫ്‌സിക്കെതിരെ 1-0ന് ജയിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് 4 കളികളിൽ നിന്ന് 3 ജയവും ഒരു തോൽവിയും ഉൾപ്പെടെ 9 പോയിന്റുമായി ഗ്രൂപ്പ് ഇയിൽ രണ്ടാം സ്ഥാനം തുടർന്നു.കളിയുടെ 81-ാം മിനിറ്റിൽ കാസെമിറോയ്ക്ക് പകരക്കാരനായാണ് മക് ടോമിനയ് കളത്തിലിറങ്ങിയത്. മത്സരത്തിലുടനീളം മാഞ്ചസ്റ്റർ യുണൈറ്റഡ് നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും ഫലം കാണാൻ കളിയുടെ അവസാന നിമിഷങ്ങൾ വരെ കാത്തിരിക്കേണ്ടി വന്നു.മത്സരത്തിലെ ഏറ്റവും മികച്ച പ്രകടനം ഒമോനോയയുടെ ഗോൾകീപ്പർ ഫ്രാൻസിസ് ഉസോഹോ ആയിരുന്നു.

മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ 34 ഷോട്ടുകളിൽ 13 എണ്ണം ലക്ഷ്യത്തിലേക്കായിരുന്നു. എന്നാൽ അതിൽ 12 ഷോട്ടുകൾ ഒമോനോയയുടെ നൈജീരിയൻ ഗോൾകീപ്പർ രക്ഷപ്പെടുത്തി.ഉസോഹോ 12 ഷോട്ടുകൾ സേവ് ചെയ്തു, മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ഗോളായി മാറിയ ആ ഷോട്ട് മാത്രമാണ് നഷ്ടമായത്. എന്നിരുന്നാലും, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ പോലും ഈ 23 കാരന്റെ മുന്നിൽ തലകുനിച്ചുവെന്ന് പറയണം.താനൊരു മാഞ്ചസ്റ്റർ യുണൈറ്റഡ് ഫാൻ ബോയ് ആണെന്നും ഓൾഡ് ട്രാഫോർഡിൽ കളിക്കുന്നത് സ്വപ്ന സാക്ഷാത്കാരമാണെന്നും മത്സരശേഷം ഫ്രാൻസിസ് ഉസോഹോ പറഞ്ഞു.

“എനിക്ക് ഇത് ഒരു സ്വപ്ന സാക്ഷാത്കാരമാണ്. ഞാൻ വളരെക്കാലമായി ഇവിടെ കളിക്കണമെന്ന് സ്വപ്നം കാണുന്നു.എനിക്ക് കളിക്കാൻ അവസരം ലഭിക്കണമെന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു, ”മത്സരത്തിന് ശേഷം ഫ്രാൻസിസ് ഉസോഹോ പറഞ്ഞു. തന്റെ പ്രിയപ്പെട്ട ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ താൻ നേരിട്ട ഷോട്ടുകളുടെ 92% രക്ഷിച്ചപ്പോൾ ഫ്രാൻസിസ് ഉസോഹോയ്ക്ക് അഭിമാന നിമിഷ ആയിരുന്നു .യുണൈറ്റഡ് പിന്തുണക്കാർ പോലും ഉസോഹോയുടെ പ്രകടനത്തെ പ്രശംസിച്ചു.ഒമോനിയ ഗോൾകീപ്പറേ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പർ ഡേവിഡ് ഡി ഗിയയും അഭിനന്ദിച്ചു.

Rate this post