സൂപ്പർ താരം നെയ്മർക്ക് വേണ്ടി നീക്കങ്ങൾ നടത്തി പ്രിമീയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ്. അടുത്ത ട്രാൻസ്ഫർ വിനോഡോയിൽ നെയ്മറെ ടീമിലെത്തിക്കാനാണ് ചുവന്ന ചെകുത്താന്മാർ ഒരുങ്ങുന്നതെന്നാണ് ഫുട്ട് മെർക്കാറ്റോയുടെ റിപ്പോർട്ടിൽ പറയുന്നത്. നിലവിൽ പരിക്കിന്റെ പിടിയിലുള്ള നെയ്മറിന്റെ ഫിറ്റ്നസ്സും ഫ്രഞ്ച് ക്ലബ് പിഎസ്ജിയുമായുള്ള താരത്തിന്റെ ബന്ധവുമാണ് യുണൈറ്റഡ് പ്രധാനമായും നിരീക്ഷിക്കുന്നത്.
ഒരു പ്ലേ മേക്കിങ് മുന്നേറ്റതാരത്തിനെ അന്വേഷിക്കുന്ന യുണൈറ്റഡിന് മികച്ച ഓപ്ഷനായിരിക്കും നെയ്മർ. എന്നാൽ നെയ്മർക്ക് പിഎസ്ജിയുമായി ഇനിയും കരാറുണ്ട്. പിഎസ്ജിയിൽ തന്നെ തുടരാനാണ് നെയ്മർ താൽപര്യപ്പെടുന്നത്. പിഎസ്ജിക്കൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം നേടണമെന്നാണ് നെയ്മറുടെ ആഗ്രഹം.എന്നാൽ പിഎസ്ജിയ്ക്ക് നെയ്മറെ വിറ്റഴിക്കാനാണ് താൽപര്യം. നേരത്തെ താരത്തെ വിൽക്കാൻ പിഎസ്ജി ശ്രമങ്ങൾ നടത്തിയിരിക്കുന്നു. മുപ്പതോളം മില്യൺ മാത്രമാണ് നെയ്മറിന്റെ ട്രാൻസ്ഫറിൽ പിഎസ്ജി ലക്ഷ്യമിടുന്നുള്ളു.
നെയ്മറിന്റെ ഉയർന്ന വേതനമാണ് പിഎസ്ജിയുടെ പ്രശ്നം. നെയ്മർക്ക് നൽകുന്ന വേതനം കൂടി കണക്കിലെടുത്ത് പുതിയ ഫ്രഞ്ച് യുവതാരങ്ങളെ സ്വന്തമാക്കാനാണ് പിഎസ്ജി പദ്ധതിയിടുന്നത്. ഇതിനായാണ് പിഎസ്ജി നെയ്മറെ വിൽക്കാൻ ശ്രമിക്കുന്നത്.കൂടാതെ നെയ്മറും എംബാപ്പെയും തമ്മിലുള്ള കലഹത്തിൽ പിഎസ്ജി മാനേജ്മെന്റ് എംബാപ്പെയ്ക്ക് അനുകൂലമായതും നെയ്മറെ വിറ്റഴിക്കാൻ മാനേജ്മെന്റിനെ പ്രേരിപ്പിക്കുന്ന ഘടകമാണ്.
🚨🇧🇷| JUST IN: Manchester United are keeping tabs on Neymar. @footmercato pic.twitter.com/TqCaCws407
— Man United Latest (@TheUtdLatest) April 24, 2023
ബ്രസീലിയൻ ക്ലബ് സാൻറ്റോസിൽ നിന്ന് 2013 ലാണ് നെയ്മർ സ്പാനിഷ് വമ്പന്മാരായ ബാഴ്സയിൽ എത്തുന്നത്. എന്നാൽ 2017 ൽ അന്നത്തെ റെക്കോർഡ് ട്രാൻസ്ഫർ തുകയ്ക്ക് താരം പിഎസ്ജിയിലേക്ക് കൂടുമാറുകയിരുന്നു. പിഎസ്ജിയിൽ വലിയ താര പരിവേഷവുമായി എത്തിയ താരത്തിന് മാനേജ്മെന്റ് ആഗ്രഹിച്ചത് പോലെ ഒരു ചാമ്പ്യൻസ്ലീഗ് കിരീടം നേടിക്കൊടുക്കാനായില്ല.