ബയേൺ മ്യൂണിക്കിൽ നിന്നും ക്രിസ്റ്റ്യൻ എറിക്സന്റെ പകരക്കാരനെ ടീമിലെത്തിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

ജ്നാവാരി ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസത്തിൽ മികച്ചൊരു നീക്കവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്. ബയേൺ മ്യൂണിക്കിൽ നിന്നും ഓസ്ട്രിയൻ മിഡ്ഫീൽഡർ മാർസെൽ സാബിറ്റ്‌സറെ വായ്പയിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയിരിക്കുന്നത്.

ലോണിന് അവസാനം താരത്തെ വാങ്ങാൻ ഇപ്പോൾ ബയേൺ കരാറിൽ വ്യവസ്ഥ വെക്കുന്നില്ല.എഫ്എ കപ്പിൽ റീഡിംഗിനെതിരായ മത്സരത്തിൽ ക്രിസ്റ്റ്യൻ എറിക്സന്റെ പകരക്കാരനായാണ് താരത്തെ യുണൈറ്റഡ് ടീമിൽ എത്തിച്ചിരിക്കുന്നത്.ഈ സീസണിൽ ബയേൺ മ്യൂണിക്കിന്റെ പ്രധാന കളിക്കാരനാണ് സാബിറ്റ്സർ, ലീഗിൽ 22 മത്സരങ്ങൾ കളിച്ച് അഞ്ച് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടിയിട്ടുണ്ട്.

2021-ൽ ആർബി ലെപ്‌സിഗിൽ നിന്ന് ബയേൺ മ്യൂണിക്കിലേക്ക് ചേക്കേറിയ സാബിറ്റ്സർ, അതിനുശേഷം ടീമിന്റെ പ്രധാന കളിക്കാരനായി മാറുകയായിരുന്നു. ക്ലബ്ബുമായുള്ള അദ്ദേഹത്തിന്റെ കരാർ 2026 വരെയാണ്.ആർബി ലെപ്‌സിഗിൽ നിന്ന് 16 മില്യൺ യൂറോയ്ക്ക് എത്തിയതിന് ശേഷം ബയേണിനായി 54 മത്സരങ്ങൾ സാബിറ്റ്‌സർ കളിച്ചിട്ടുണ്ട്.

ജനുവരിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മൂന്നാമത്തെ സിഗിംഗ് ആണ് ഓസ്ട്രിയൻ മിഡ്ഫീൽഡർ. ക്രിസ്റ്റൽ പാലസിൽ നിന്നും ഗോൾ കീപ്പർ ജാക്ക് ബട്ട്ലൻഡിനെയും ഡച്ച് സ്‌ട്രൈക്കർ വൗട്ട് വെഘോർസ്റ്റ് മാഞ്ചസ്റ്റർ ടീമിലെത്തിച്ചിരുന്നു.

Rate this post