അടിയന്തിരമായി മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ട്രൈക്കർമാരെ സൈൻ ചെയ്യണമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഹെഡ് കോച്ച് എറിക് ടെൻ ഹാഗ്
ഒരു സ്‌ട്രൈക്കറെ സൈൻ ചെയ്യണമെന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടിയന്തര ആവശ്യം എല്ലാവർക്കും അറിയാം. കഴിഞ്ഞ വർഷം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിടവാങ്ങലിന് ശേഷം, ആക്രമണ നിരയിൽ അവർക്ക് വിശ്വസനീയമായ ഒരു വ്യക്തിയുടെ സാന്നിധ്യം ഇല്ലായിരുന്നു.ബേൺലിയിൽ നിന്ന് വൗട്ട് വെഗോർസ്റ്റിനെ ലോണിൽ എത്തിച്ചെങ്കിലും അത് പര്യാപ്തമായില്ല.ഈ സീസൺ അവസാനത്തോടെ ഡച്ചുകാരന്റെ ലോൺ നീക്കം അവസാനിക്കും.
ഇത്തരമൊരു സാഹചര്യത്തിൽ, അടുത്ത സീസണിലേക്ക് ഗുണനിലവാരമുള്ള സ്‌ട്രൈക്കർമാരെ സൈൻ ചെയ്യാൻ ടെൻ ഹാഗ് മാഞ്ചസ്റ്റർ യുണൈറ്റഡ് അധികൃതരോട് അഭ്യർത്ഥിച്ചു. “എല്ലാവർക്കും അറിയാമെന്ന് ഞാൻ കരുതുന്നു, മുഴുവൻ സീസണിലും ഞങ്ങൾക്ക് സ്‌ട്രൈക്കറുടെ കുറവുണ്ടായിരുന്നു എന്നത് ഒരു രഹസ്യമല്ല. ആദ്യം, ഞങ്ങൾക്ക് റൊണാൾഡോയുടെ കൊഴിഞ്ഞുപോക്ക് ഉണ്ടായിരുന്നു, പിന്നീട് ആന്റണി മാർഷ്യൽ പലപ്പോഴും ലഭ്യമല്ല, ജാഡോൺ സാഞ്ചോ പലപ്പോഴും ലഭ്യമല്ല, പിന്നെ നിങ്ങൾക്ക് മുൻനിര കളിക്കാരുടെ കുറവുണ്ട്.അതിനാൽ തീർച്ചയായും ഞങ്ങൾക്ക് ടീമിനെ ശക്തിപ്പെടുത്തുന്ന മുൻനിര കളിക്കാർ ആവശ്യമാണ്”ഡച്ച് കോച്ച് പറഞ്ഞു.
29 ഗോളുകൾ നേടിയ മാർക്കസ് റാഷ്‌ഫോർഡാണ് ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും ഉയർന്ന സ്‌കോറർ. ഇംഗ്ലീഷ് സ്‌ട്രൈക്കറെ എറിക് ടെൻ ഹാഗ് ഒന്നിലധികം തവണ 9-ാം നമ്പറായി ഉപയോഗിച്ചു.ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും മികച്ച ഗോൾ സ്‌കോറർമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ്.മാഞ്ചസ്റ്റർ യുണൈറ്റഡ് അധികൃതർ നാപ്പോളി സ്‌ട്രൈക്കർ വിക്ടർ ഒസിംഹെനെ സൈൻ ചെയ്യാനുള്ള സാധ്യതകൾ ആരായുന്നതായി റിപ്പോർട്ട്. ഒസിംഹെനെ കൂടാതെ, റെഡ് ഡെവിൾസ് മറ്റ് ചില പേരുകൾ പിന്തുടരുന്നുണ്ടായിരുന്നു.
ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ട് സ്‌ട്രൈക്കർ റാൻഡൽ കോലോ മുവാനി, അറ്റലാന്റയുടെ റാസ്മസ് ഹോജ്‌ലണ്ട്, ബെൻഫിക്കയുടെ ഗോങ്കലോ റാമോസ്, അജാക്‌സിന്റെ മുഹമ്മദ് കുഡൂസ് എന്നിവരും ലിസ്റ്റിലുണ്ട്.ടോട്ടൻഹാം സ്‌ട്രൈക്കർ ഹാരി കെയ്‌നുമായി കരാർ ഉറപ്പിക്കാൻ കഴിയാത്തതാണ് മറ്റ് ബദലുകൾ തേടാൻ യുണൈറ്റഡിനെ നിർബന്ധിതരാക്കിയിരിക്കുന്നത്.ടോട്ടൻഹാം ചെയർമാൻ ഡാനിയൽ ലെവിയുടെ കടുത്ത വിലപേശൽ പ്രവണത കെയ്നിനായുള്ള ചർച്ചകൾ മാറ്റിവയ്ക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പ്രേരിപ്പിച്ചു.
Erik ten Hag sent a clear message over Man United's need for a new striker #MUFC https://t.co/Aew4xAO5Sz
— talkSPORT (@talkSPORT) April 30, 2023
ഞായറാഴ്ച നടന്ന പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഏഴാം സ്ഥാനത്തുള്ള ആസ്റ്റൺ വില്ലയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി. പോർച്ചുഗീസ് മിഡ്ഫീൽഡർ ബ്രൂണോ ഫെർണാണ്ടസാണ് മത്സരത്തിലെ ഏകപക്ഷീയമായ ഗോൾ നേടിയത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ പ്രീമിയർ ലീഗ് സ്റ്റാൻഡിംഗിൽ നാലാം സ്ഥാനത്താണ്.