മാഞ്ചസ്റ്റർ യൂണൈറ്റഡിനായി ഗോളടിക്കാൻ സിരി എയിൽ നിന്നും യുവ സ്‌ട്രൈക്കറെത്തുന്നു| Manchester United
യൂറോപ്പിലുടനീളമുള്ള നിരവധി മുൻനിര ക്ലബ്ബുകളുടെ റഡാറിൽ കുറച്ചുകാലമായി ഡാനിഷ് സ്‌ട്രൈക്കർ റാസ്മസ് ഹോയ്‌ലുണ്ടിന്റെ പേരുണ്ടായിരുന്നു. യുവ താരത്തെ സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ്.
വൗട്ട് വെഗോർസ്റ്റും ആന്റണി മാർഷ്യലും ക്ലബ് വിടാൻ ഒരുങ്ങുന്നതിനാൽ ഒരു ഫോർവേഡിനെ സ്വന്തമാക്കാനുള്ള ഒരുക്കകത്തിലാണ് യുണൈറ്റഡ്.ഡാനിഷ് കളിക്കാരന്റെ കൈമാറ്റം സംബന്ധിച്ച് അറ്റലാന്റയും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ ഇതിനകം ചർച്ചകൾ നടന്നിട്ടുണ്ട്.കഴിഞ്ഞ നവംബറിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസറിലേക്ക് പോയത് മുതൽ, മാഞ്ചസ്റ്റർ യുണൈറ്റഡ് അദ്ദേഹത്തിന് പകരക്കാരനെ തിരയുകയായിരുന്നു.
റൊണാൾഡോക്ക് പകരമായി ബേൺലിയിൽ നിന്ന് ലോണിൽ വൗട്ട് വെഘോർസ്റ്റിനെ സൈൻ ചെയ്തിരുന്നു.ജനുവരിയിൽ വന്നതിന് ശേഷം 31 മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകൾ മാത്രം നേടിയ ഈ സീസണിലെ പ്രകടനത്തിലൂടെ ആരാധകരെയും ക്ലബ്ബിനെയും ആകർഷിക്കുന്നതിൽ വെഗോർസ്റ്റ് പരാജയപ്പെട്ടു. അത്കൊണ്ട് തന്നെ താരത്തെ യുണൈറ്റഡ് നിലനിർത്തില്ല.ടീമിനെ ശക്തിപ്പെടുത്താൻ എറിക് ടെൻ ഹാഗ് ഒരു പുതിയ സ്‌ട്രൈക്കറെ തേടുകയാണ്.എറിക് ടെൻ ഹാഗിന്റെ ടാർഗെറ്റുകളുടെ ചുരുക്കപ്പട്ടികയിൽ ടോട്ടൻഹാം സൂപ്പർ താരം ഹാരി കെയ്ൻ, നാപ്പോളി പ്രതിഭ വിക്ടർ ഒസിംഹെൻ, ഐൻട്രാച്ച് ഫ്രാങ്ക്ഫർട്ടിന്റെ റാൻഡൽ കോലോ മുവാനി എന്നിവരും ഉൾപ്പെടുന്നു.
🇩🇰 Manchester United identified Rasmus Hojlund as a more realistic target but the situation changed when his valuation rocketed to £86m. They want to pay roughly half that price and talks are ongoing to see if a compromise can be found. [@ChrisWheelerDM, Simon Jones] 🔴⚪️⚫️ pic.twitter.com/yFhGCnVogL
— UtdXtra (@Utd_Xtra_) June 22, 2023
ഹാരി കെയ്ൻ, ഒസിംഹെൻ എന്നിവർ വളരെ വിലപിടിപ്പുള്ളതും ബയേൺ കോലോ മുവാനിക്ക് വേണ്ടിയുള്ള മത്സരത്തിൽ മുന്നിട്ട് നിൽക്കുന്നതും കൊണ്ട് ഡാനിഷ് സ്ട്രൈക്കറാണ് യുണൈറ്റഡിന്റെ ലക്ഷ്യം.2022 ഓഗസ്റ്റിൽ 17 മില്യൺ യൂറോക്കാണ് ഹോയ്‌ലുണ്ട് ഓസ്ട്രിയൻ ക്ലബ് എസ് കെ സ്റ്റർം ഗ്രാസിൽ നിന്നും അറ്റലാന്റയിലേക്ക് എത്തുന്നത്.മോൺസയ്‌ക്കെതിരായ 2-0 വിജയത്തിൽ ക്ലബ്ബിനായി തന്റെ അരങ്ങേറ്റ ഗോൾ നേടി. ക്ലബ്ബിലെ തന്റെ ആദ്യ സീസണിൽ, ഹോജ്‌ലണ്ട് തന്റെ 34 മത്സരങ്ങളിൽ നിന്നായി 10 ഗോളുകളും നാല് അസിസ്റ്റുകളും നേടി.
Rasmus Hojlund ticks so many boxes to be Manchester United’s number 9.
— UTDNILM 🔰 (@utdnilm) June 22, 2023
✅ Strongly built and very athletic
✅ has serious pace on counterattack
✅ Strong header of the ball
✅ Good hold-up play & dribbling skills
✅ Great left-foot #MUFC #Hojlund
pic.twitter.com/p6rzusjr0m
നിലവിൽ 2027 വരെ അറ്റലാന്റയുമായി കരാറിലേർപ്പെട്ടിട്ടുണ്ട്.അറ്റലാന്റ £86 മില്ല്യൺ പ്രൈസ് ടാഗ് ആണ് ഡാനിഷ് സ്‌ട്രൈക്കർക്ക് വെച്ചിരിക്കുന്നത്.അടുത്ത സീസണിൽ റെഡ് ഡെവിൾസിനൊപ്പം ചേരാൻ ഹോജ്‌ലണ്ട് ഇതിനകം തന്നെ തീരുമാനിച്ചതായി ഊഹാപോഹങ്ങൾ ഉണ്ട്. കഴിഞ്ഞ സീസണിൽ അറ്റ്ലാന്റാക്കായി 34 മത്സരങ്ങളിൽ നിന്നും 10 ഗോളുകളാണ് താരം നേടിയത്. ഡെന്മാർക്ക് ജേഴ്സിയിൽ ആറു മത്സരങ്ങളിൽ നിന്നും ആറു ഗോളുകൾ നേടിയിട്ടുണ്ട്.