‘ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ സ്‌ട്രൈക്കർ’ : ഡാനിഷ് സ്‌ട്രൈക്കർ റാസ്മസ് ഹോയ്‌ലുണ്ടിനെ സ്വന്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്|Manchester United |Rasmus Hojlundയുണൈറ്റഡ്|Manchester United |

സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന ലക്ഷ്യമായിരുന്നു ഒരു സ്‌ട്രൈക്കറെ സൈൻ ചെയ്യുക എന്നത്. നീണ്ട ഊഹാപോഹങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ യുവ സൂപ്പർ സ്‌ട്രൈക്കറെ റെഡ്‌ ഡെവിൾസ് ഓൾഡ് ട്രാഫൊഡിൽ എത്തിച്ചിരിക്കുകയാണ്.

85 മില്യൺ യൂറോ വിലമതിക്കുന്ന ഒരു ഇടപാടിൽ അറ്റലാന്റ സ്‌ട്രൈക്കർ റാസ്മസ് ഹോയ്‌ലുണ്ട് യുണൈറ്റഡിൽ എത്തിയിരിക്കുകയാണ്.ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ സ്‌ട്രൈക്കറായി ഡാനിഷ് താരം ഇതോടെ മാറും.റൊമേലു ലുക്കാക്കുവിന്റെ പേരിലുള്ള റെക്കോർഡാണ് ഹോയ്‌ലുണ്ട് മറികടക്കുക.ഹാരി കെയ്ൻ ബയേൺ മ്യൂണിക്കിലേക്ക് മാറാൻ തീരുമാനിച്ചതിന് ശേഷം ഹോജ്‌ലണ്ട് യുണൈറ്റഡിന്റെ പ്രധാന ലക്ഷ്യമായി മാറുകയായിരുന്നു.

പാരീസ് സെന്റ് ജെർമെയ്‌നിൽ നിന്ന് താൽപ്പര്യമുണ്ടായിട്ടും താരം തന്റെ അടുത്ത ലക്ഷ്യസ്ഥാനമായി മാഞ്ചസ്റ്ററിനെ തിരഞ്ഞെടുത്തു.ഡാനിഷ് ഇന്റർനാഷണൽ റെഡ് ഡെവിൾസുമായി അഞ്ച് വർഷത്തെ കരാർ ഒപ്പിടാൻ ഒരുങ്ങുകയാണ്, അതോടൊപ്പം ഒരു സീസൺ കൂടി നീട്ടാനുള്ള ഓപ്ഷനും ഉണ്ട്.ആഡ്-ഓൺ ക്ലോസുകൾ ട്രിഗർ ചെയ്താൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മൊത്തത്തിൽ ഏറ്റവും ചെലവേറിയ അഞ്ചാമത്തെ റിക്രൂട്ട്‌മെന്റായി 20-കാരൻ മാറും.പോൾ പോഗ്ബയാണ് യുണൈറ്റഡിന്റെ എക്കാലത്തെയും ഏറ്റവും ചെലവേറിയ റിക്രൂട്ട്‌മെന്റാണ്, 2016-ൽ അന്നത്തെ ലോക റെക്കോർഡ് തുകയായ 105 മില്യൺ യൂറോയ്ക്ക് അദ്ദേഹം ക്ലബ്ബിൽ ചേർന്നത്.

കഴിഞ്ഞ സീസണിൽ 32 സീരി എ മത്സരങ്ങളിൽ നിന്ന് ഒമ്പത് ഗോളുകളാണ് താരം നേടിയത്.കഴിഞ്ഞ നവംബറിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസറിലേക്ക് പോയത് മുതൽ, മാഞ്ചസ്റ്റർ യുണൈറ്റഡ് അദ്ദേഹത്തിന് പകരക്കാരനെ തിരയുകയായിരുന്നു. റൊണാൾഡോക്ക് പകരമായി ബേൺലിയിൽ നിന്ന് ലോണിൽ വൗട്ട് വെഘോർസ്റ്റിനെ സൈൻ ചെയ്തിരുന്നു.ജനുവരിയിൽ വന്നതിന് ശേഷം 31 മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകൾ മാത്രം നേടിയ ഈ സീസണിലെ പ്രകടനത്തിലൂടെ ആരാധകരെയും ക്ലബ്ബിനെയും ആകർഷിക്കുന്നതിൽ വെഗോർസ്റ്റ് പരാജയപ്പെട്ടു.

2022 ഓഗസ്റ്റിൽ 17 മില്യൺ യൂറോക്കാണ് ഹോയ്‌ലുണ്ട് ഓസ്ട്രിയൻ ക്ലബ് എസ് കെ സ്റ്റർം ഗ്രാസിൽ നിന്നും അറ്റലാന്റയിലേക്ക് എത്തുന്നത്.മോൺസയ്‌ക്കെതിരായ 2-0 വിജയത്തിൽ ക്ലബ്ബിനായി തന്റെ അരങ്ങേറ്റ ഗോൾ നേടി.ഡെന്മാർക്ക് ജേഴ്സിയിൽ ആറു മത്സരങ്ങളിൽ നിന്നും ആറു ഗോളുകൾ നേടിയിട്ടുണ്ട്.

5/5 - (1 vote)