❝ക്രിസ്റ്റ്യൻ എറിക്സൺ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മിഡ്‌ഫീൽഡിൽ പന്ത് തട്ടും❞|Christian Eriksen

ഡാനിഷ് മിഡ്ഫീൽഡർ ക്രിസ്റ്റ്യൻ എറിക്സൺ ഇനി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചുവപ്പ് ജേഴ്സിയണിയും.എറിക്സന്റെ സൈനിംഗ് യുണൈറ്റഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. താരം മാഞ്ചസ്റ്റർ യുണൈറ്റഡിൽ മൂന്ന് വർഷത്തെ കരാർ ഒപ്പുവെച്ചു.

കഴിഞ്ഞ ആഴ്ച തന്നെ എറിക്സൺ മെഡിക്കൽ പൂർത്തിയാക്കിയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് സ്പെഷ്യൽ ക്ലബ് ആണെന്നും ഈ നീക്കത്തിൽ താൻ അതീവ സന്തോഷവാൻ ആണെന്നും എറിക്സൺ കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു.ടോട്ടൻഹാം ഹോട്‌സ്‌പറിനും ബ്രെന്റ്‌ഫോർഡിനും വേണ്ടി കളിച്ച് പ്രീമിയർ ലീഗിൽ ധാരാളം അനുഭവപരിചയമുണ്ട് എറിക്‌സന്.

ഹൃദയസ്തംഭനത്തിന് ശേഷം ഫിറ്റ്നസ് വീണ്ടെടുക്കുന്നതിനും കഴിഞ്ഞ സീസണിലെ പ്രീമിയർ ലീഗിലേക്കുള്ള തന്റെ അതിശയകരമായ തിരിച്ചു വരവ് നടത്താനും മുൻ ഇന്റർ മിലാൻ താരത്തിന് സാധിച്ചിരുന്നു.ബ്രെന്റ്‌ഫോർഡിലേക്ക് വരുന്നതിനു മുൻപായി എറിക്സൺ ടെൻ ഹാഗിന് കീഴിൽ പരിശീലനം നേടിയിട്ടുണ്ട്.

കഴിഞ്ഞ ജനുവരിയിൽ ബ്രെന്റ്ഫോർഡിനൊപ്പം ചേർന്ന 30 കാരൻ 11 മത്സരങ്ങൾ അവർക്കായി കളിച്ചിരുന്നു. ഒരു ഗോൾ നേടിയ എറിക്സൺ നാലു അസിസ്റ്റും നേടിയിരുന്നു.