‘എറിക് ടെൻ ഹാഗ് പുറത്തേക്കോ ? ‘: സീസണിലെ 13-ാം തോൽവിയുവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് |Manchester United
ഈ സീസണിലെ 13-ാം തോൽവി ഏറ്റുവാങ്ങിയിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്ന് നടന്ന നടന്ന മത്സരത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡ് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്.ജാറോഡ് ബോവന്റെയും മുഹമ്മദ് കുഡൂസിന്റെയും ഗോളുകളാണ് വെസ്റ്റ് ഹാമിന് വിജയം നേടിക്കൊടുത്തത്. തോൽവി യുണൈറ്റഡ് ബോസ് എറിക് ടെൻ ഹാഗിൽ സമ്മർദ്ദം വർദ്ധിചിരിക്കുകയാണ്.
ഈ സീസണിലെ എട്ടാമത്തെ പ്രീമിയർ ലീഗ് തോൽവിയാണ് യുണൈറ്റഡ് നേരിട്ടത്. തോൽവിയോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗിലെ പോയിന്റ് ടേബിളിൽ എട്ടാം സ്ഥാനത്തേക്ക് വീണു. അവസാന ഏഴ് കളികളിൽ നിന്ന് യുണൈറ്റഡിന് ഒരു വിജയം മാത്രമാണ് നേടാനായത്.1992 ന് ശേഷം ആദ്യമായിട്ടാണ് അവർ തങ്ങളുടെ അവസാന നാല് മത്സരങ്ങളിൽ മൂന്നെണ്ണം തോറ്റത് .ആ മത്സരങ്ങളിൽ ഒന്നിലും യുണൈറ്റഡിന് ഗോൾ നേടാൻ സാധിച്ചില്ല.ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പിൽ അവസാന സ്ഥാനത്തെത്തിയതിന് ശേഷം യൂറോപ്പിൽ നിന്ന് പുറത്തായ ടെൻ ഹാഗിനെ സംബന്ധിച്ചിടത്തോളം ഇത് ഒരു മോശം രണ്ടാം സീസണാണ്.ലീഗ് കപ്പിൽ നിന്നും യുണൈറ്റഡ് പുറത്തായിരുന്നു.
എന്നാൽ പ്രധാന കളിക്കാർ പരിക്കിൽ നിന്ന് തിരിച്ചെത്തിയാൽ യുണൈറ്റഡിന് “കഥ മാറ്റാൻ” കഴിയുമെന്ന് ടെൻ ഹാഗ് വിശ്വസിക്കുന്നു.ബുധനാഴ്ച നടന്ന ലീഗ് കപ്പ് ക്വാർട്ടർ ഫൈനലിൽ ലിവർപൂളിന്റെ കൈയിൽ നിന്നും 5-1 ന്റെ തോൽവി വഴങ്ങിയ വെസ്റ്റ് ഹാമിന്റെ കയ്യിൽ നിന്നുള്ള ഈ ദയനീയമായ തോൽവി ടെൻ ഹാഗിന് വലിയ തിരിച്ചടിയാണ് നൽകുന്നത്.ഈ സീസണിൽ എല്ലാ കോംപെറ്റീഷനിലും യുണൈറ്റഡ് 13 മത്സരങ്ങളിൽ പരാജയപ്പെട്ടു .1930-31 ന് ശേഷം ക്രിസ്മസിന് മുമ്പുള്ള ഏറ്റവും കൂടുതൽ തോൽവികൾ ആണിത്.
ഡിയോഗോ ദലോട്ട്, ഹാരി മഗ്വേർ വിക്ടർ ലിൻഡലോഫ്, റാഫേൽ വരാനെ എന്നിവർ ഇല്ലാതിരുന്നതോടെ 19 കാരനായ വില്ലി കാംബ്വാല സെൻട്രൽ ഡിഫൻസിൽ യുണൈറ്റഡ് അരങ്ങേറ്റം കുറിച്ചു.ഈ സീസണിൽ രണ്ട് ലീഗ് ഗോളുകൾ മാത്രം നേടിയതിന് ശേഷം മാർക്കസ് റാഷ്‌ഫോർഡ് തുടർച്ചയായ രണ്ടാം മത്സരത്തിലും ബെഞ്ചിലായിരുന്നു.താളവും ആത്മവിശ്വാസവും നഷ്ടപ്പെട്ട മാഞ്ചസ്റ്റർ യൂണൈറ്റഡിനെയാണ് ഇന്ന് കാണാൻ കഴിഞ്ഞത്.സസ്‌പെൻഷനിൽ നിന്ന് മടങ്ങിയെത്തിയ യുണൈറ്റഡ് ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ് അനാവശ്യമായി ബുക്കിംഗ് നേടി.വളരെയധികം വിമർശിക്കപ്പെട്ട തന്റെ സ്വഭാവം വീണ്ടും കാണിച്ചു.
Manchester United have lost 13+ games in the same season before Christmas for the first time in 93 years.
— Squawka (@Squawka) December 23, 2023
Manchester United have failed to score in four consecutive games for the first time in 31 years.
That's not very Christmassy. 🎄 pic.twitter.com/WnlQKAlfpM
72 ആം മിനിറ്റിൽ ജെറാഡ് ബോവന്റെ ഗോളിലാണ് വെസ്റ്റ് ഹാം ഗോൾ നേടിയത്.ലൂക്കാസ് പാക്വെറ്റയുടെ ഉജ്ജ്വലമായ പാസിൽ നിന്നായിരുന്നു ഗോൾ പിറന്നത്.ഈ സീസണിൽ ജറോഡ് ബോവനെക്കാൾ കൂടുതൽ പ്രീമിയർ ലീഗ് ഗോളുകൾ നേടിയത് എർലിംഗ് ഹാലൻഡ് മാത്രമാണ്. താരത്തിന്റെ 11 ആം പ്രീമിയർ ലീഗ് ഗോൾ ആയിരുന്നു ഇത്. 78 ആം മിനുട്ടിൽ കുഡൂസിന്റെ ഗോളിൽ വെസ്റ്റ് ഹാം വിജയം ഉറപ്പിച്ചു.