പോർച്ചുഗലിൽ നിന്നും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പിൻഗാമിയെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിട്ടതിനു ശേഷം ഒരു സ്‌ട്രൈക്കറിനായുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തിരച്ചിൽ അവസാനിച്ചത് ഡച്ച് താരം വൗട്ട് വെഗോർസ്റ്റലാണ് . എന്നാൽ ലോണിലുള്ള വെഗോർസ്റ്റിനെ റെഡ് ഡെവിൾസ് സ്ഥിരമായി സൈൻ ചെയ്യാൻ സാധ്യതയില്ല. അത്കൊണ്ട് തന്നെ അടുത്ത സീസണിൽ യുണൈറ്റഡിന്റെ മുന്നേറ്റ നിരയിൽ മികച്ചൊരു ഗോൾ സ്കോററെ ആവശ്യമാണ്.

പോർച്ചുഗീസ് ഔട്ട്‌ലെറ്റ് കൊറെയോ ഡ മാൻഹയുടെ റിപോർട്ടുകൾ പ്രകാരം യുവ താരം ഗോൺകാലോ റാമോസിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കാൻ ഒരുങ്ങുകയാണ്.2022 ലോകകപ്പിൽ ഹാട്രിക് നേടുന്ന ഒരേയൊരു കളിക്കാരൻ എന്ന നിലയിൽ ബെൻഫിക്ക താരം ഖത്തറിൽ ശ്രദ്ധ പിടിച്ചുപറ്റി.അടുത്ത കാലത്തായി പോർച്ചുഗീസ് കളിക്കാർ കൂടുതലായി പ്രീമിയർ ലീഗിലേക്ക് മാറുന്നത് യുണൈറ്റഡിന് അനുകൂല ഘടകമാവും.

ടോട്ടൻഹാം തരാം ഹാരി കെയ്ൻ നാപോളിയുടെ വിക്ടർ ഒസിംഹെൻ എന്നിവർ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ റഡാറിലുള്ള താരങ്ങളാണ്. എന്നാൽ 21 വയസ്സ് കാരനായ റാമോസ് മറ്റ് രണ്ട് ഓപ്ഷനുകളേക്കാൾ വളരെ ചെറുപ്പമാണ്. അയാക്‌സ് സൂപ്പർ താരം മുഹമ്മദ് കുഡൂസാണ് ഷോർട്ട്‌ലിസ്റ്റിൽ ഇടം പിടിച്ച മറ്റൊരു താരം.ബെൻഫിക്ക താരത്തിന്റെ കരാറിൽ 106 മില്യൺ പൗണ്ട് (120 മില്യൺ യൂറോ) എക്സിറ്റ് ക്ലോസ് നിശ്ചയിച്ചിട്ടുണ്ട്, സ്‌ട്രൈക്കറുമായി 2026 വരെ കരാറിലേർപ്പെട്ടു. എന്നിരുന്നാലും ലിസ്ബൺ ഭീമന്മാർ കളിക്കാരനെ 88.8 മില്യൺ പൗണ്ടിന് (100 മില്യൺ യൂറോ) വിൽക്കാൻ തയ്യാറാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

സ്‌ട്രൈക്കറെ കൂടാതെ മധ്യനിരയിലും പ്രതിരോധത്തിലും പുതിയ താരങ്ങൾ യുണൈറ്റഡിൽ എത്താനുള്ള സാധ്യതയുണ്ട്.ഡെക്ലാൻ റൈസ് മിഡ്ഫീൽഡിലും ഡച്ച് താരം ജെറമി ഫ്രിംപോംഗ് ഒരു പുതിയ റൈറ്റ് ബാക്ക് ആയി എത്താം.

Rate this post